News
അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ, വ്യക്തിപരമായി കൂടിക്കാഴ്ച നടത്താന്‍ ഒന്നര ലക്ഷം, വീഡിയോ കോളിന് ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ; സിനിമ ഇല്ലാതായതോടെ പുതിയ ബിസിനസുമായി മോഹന്‍ലാല്‍ നായിക
അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ, വ്യക്തിപരമായി കൂടിക്കാഴ്ച നടത്താന്‍ ഒന്നര ലക്ഷം, വീഡിയോ കോളിന് ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ; സിനിമ ഇല്ലാതായതോടെ പുതിയ ബിസിനസുമായി മോഹന്‍ലാല്‍ നായിക
മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തില്‍ കൂടി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കിരണ്‍ റാത്തോര്‍. തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം മലയാളത്തില്‍ കൂടാതെ തമിഴ്,തെലുങ്, ഹിന്ദി ചിത്രങ്ങളിലും സജീവമായിരുന്നു. ഈ ഭാഷ ചിത്രങ്ങളില്‍ എല്ലാം തന്നെ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. 2000ത്തിന്റെ തുടക്കത്തിലാണ് കിരണ്‍ റാത്തോര്‍ മുഖ്യധാരാ സിനിമയില്‍ ചുവടുറപ്പിക്കുന്നത്.
മോഡലിങ് മേഖലയില്‍ നിന്നാണ് കിരണ്‍ സിനിമയിലേക്ക് എത്തിയത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോറിന്റെ ആദ്യ സിനിമ. 1996 മുതല്‍ തന്നെ അഭിനയരംഗത്തുള്ള കിരണിന് പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമാ പ്രേക്ഷകരാണ് ആരാധകരായിട്ടുള്ളത്.
എന്നാല്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം എവിടെയാണ് എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകരില്‍ പലര്‍ക്കും. ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.
വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും.ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്. താനുമായി ഫോണ്‍ വിളിച്ച് മാത്രം ആരാധകര്‍ക്ക് സംസാരിച്ചാല്‍ മതിയെങ്കില്‍ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്.
അത് അല്ല വീഡിയോ കാള്‍ ആണ് ചെയ്യേണ്ടത് എങ്കില്‍ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്. നടിയുടെ ചിത്രങ്ങള്‍ മാത്രം കണ്ടാല്‍ മതി എങ്കില്‍ അതിനു വേണ്ടി നല്‍കേണ്ടത് നാലായിരം രൂപയും ആണ്. കിരണ്‍ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം. ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള വിവരങ്ങള്‍. എന്തായാലും നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവ് ആയ താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. 40കാരിയായ നടി നിരന്തരം കണ്ട് പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും ആരാധകര്‍ കമന്റുകളിലൂടെ തങ്ങളുടെ സ്നേഹം അറിയിക്കാറുമുണ്ട്. കിരണിന്റെ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ, നോര്‍വീജിയന്‍ ഗായിക അറോറയുടെ, ‘റണ്‍ എവേ’ എന്ന ഗാനം അടിസ്ഥാനമാക്കിയ ഫില്റ്ററോടെയുള്ള വീഡിയോ ആണ് കിരണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയാ യൂസേഴ്സ് പങ്കെടുത്ത ഈ ചലഞ്ചിന്റെ പേര് ‘അറോറ റണ്‍വേ’ ചലഞ്ച് എന്നാണ്. ഏതായാലും കിരണിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഹോട്ട്’ എന്നാണ് വീഡിയോയ്ക് കീഴിലായി ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഇതിന് പിന്നാലെ 2003ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ ‘തിരുമലൈ’ എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിനും ചുവട് വെച്ച് താരം എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് കിരണ്‍ വീണ്ടും താന്‍ തകര്‍ത്തഭിനയിച്ച ഗാനത്തിന് വീണ്ടും ചുവടുവച്ചത്. ഇളയ ദളപതി വിജയ്യും നടി ജ്യോതികയുമായിരുന്നു നായികാനായകന്മാരായി എത്തിയത്. ഇതിലെ ഒരു ഗാനരംഗത്തില്‍ കിരണും എത്തിയിരുന്നു. ചിത്രം കാര്യമായ പ്രേക്ഷക ശ്രദ്ധ നേടിയില്ലെങ്കിലും ഈ ഗാനം അക്കാലത്ത് വന്‍ ഹിറ്റായി മാറിയിരുന്നു. അക്കാലത്ത് എന്ന് മാത്രമല്ല, ഇന്നും ഈ ഗാനം ആസ്വദിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഈ ഗാനത്തിലുടെ കിരണിനെ ഏറെ പേര് ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോര്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താണ്ഡവത്തില്‍ അന്ന് കണ്ട കിരണ്‍ റാത്തോര്‍ അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍.
