മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് മൗനരാഗം. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കിരണിനും കല്യാണിയ്ക്കും നിരവധി ആരാധകരാണുള്ളത്. സംസാര ശേഷിയില്ലാത്ത കല്യാണിയെ കിരൺ വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് മൗനരാഗം പ്രേക്ഷകർ. കല്യാണിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കിരണിനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ഇരുവരും മറ്റൊരു വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ്.
ഇപ്പോൾ പരമ്പരയുടെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മനോഹറിന്റെ വീട് കാണാനെത്തുന്ന ശാരിയേയും സരയുവിനേയുമാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. കള്ളത്തരങ്ങളെല്ലാം പൊളിയുമോയെന്ന ആശങ്കയിലാണ് മനോഹർ. ശാരിയുടേയും സരയുവിന്റെയും മുന്നിൽ മനോഹറിന് അടിപതറുമോ എന്നത് കാത്തിരുന്ന് കാണാം. ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരിക്കുമെന്നാണ് പ്രൊമോ കണ്ട പ്രേക്ഷകർ പറയുന്നത്. വ്യത്യസ്തമായ രസകരമായ കമന്റുകളാണ് പ്രൊമോയ്ക്ക് ലഭിക്കുന്നത്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....