Actor
കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ലാംബ്രട്ട സ്‌കൂട്ടറാണ് ഫ്ലാറ്റിന്റെ ഹൈലൈറ്റ്
കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ലാംബ്രട്ട സ്‌കൂട്ടറാണ് ഫ്ലാറ്റിന്റെ ഹൈലൈറ്റ്
പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്ലാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്ലാറ്റ് അധ്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്.
ബുധനാഴ്ചയായിരുന്നു പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.ലാംബ്രട്ട സ്‌കൂട്ടറാണ് ഫ്ലാറ്റിന്റെ ഒരു ഹൈലൈറ്റ്. രാജാവിന്റെ മകന്‍ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പറുള്ള സ്‌കൂട്ടറര്‍ ഫ്ലാറ്റിന്റെ എന്‍ട്രന്‍സില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്‌കൂട്ടര്‍ കൂടിയാണിത്.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയില്‍ സജീകരിച്ചിരിക്കുന്നത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന്‍ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്‌ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
അതേസമയം അടുത്തിടെ മോഹന്‍ലാലിനെ തേടി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം എത്തിയിരുന്നു. ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനായിരുന്നു താരത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
