‘ഒരു വേട്ടക്കാരന്‍ ഓടുന്നത് നിര്‍ത്തി നിനക്ക് നേരെ തിരിയുന്നത് മാത്രമേ അവനെ വേട്ടയാടാന്‍ പറ്റൂ, ആ നിമിഷം മുതല്‍ നീ ഇരയായി മാറും; കടുവയുടെ വിജയത്തില്‍ പൃഥ്വിരാജ്
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവ തീയറ്ററുകളിൽ നിറഞ്ഞ് പ്രദർശനം തുടരുകയാണ് . ഒരു ഇടവേളക്ക് ശേഷം മാലയാളത്തിലേക്ക് എത്തിയ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനെ പ്രേക്ഷകരും ആഘോഷമാക്കുകയാണ്.ഒരു വലിയ ഇടവേളയ്ക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. പൃഥ്വിരാജ് നായകനായെത്തുന്ന ‘കടുവ’ യ്ക്ക് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ കടുവക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളില്‍ നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
‘ഒരു വേട്ടക്കാരന്‍ ഓടുന്നത് നിര്‍ത്തി നിനക്ക് നേരെ തിരിയുന്നത് വരെ മാത്രമേ അവനെ വേട്ടയാടാന്‍ പറ്റൂ,
ആ നിമിഷം മുതല്‍ നീ ഇരയായി മാറും.
കടുവ നിങ്ങളുടെ ഏറ്റവും അടുത്ത തിയേറ്ററുകളില്‍
മികച്ച പ്രതികരണത്തിന് നന്ദി,’ എന്നാണ് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്.ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കടുവ വ്യാഴാഴ്ച തീയറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി പൃഥ്വിരാജും ഐ.ജി ജോസഫ് ചാണ്ടിയുമായി വിവേക് ഒബ്രോയ്‌യും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കുര്യച്ചനും ജോസഫ് ചാണ്ടിയും തമ്മിലുള്ള പ്രതികാരവും അടിയും തിരിച്ചടിയുമെല്ലാം ഷാജി കൈലാസ് മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
