അച്ഛന് മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടി വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം; കുറിപ്പുമായി മാല പാര്‍വതി

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ എഴുതി വരുന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തി നടി മാല പാര്‍വതി. താരത്തിന്റെ പഴയ അഭിമുഖത്തെ കുറിച്ചായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നത്. താന്‍ ഒരിടത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല എന്നും, ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
മാലാ പാര്‍വതിയുടെ വാക്കുകള്‍;
”അച്ഛന് മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ്നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടനു നേരെയും, ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ ഞാന്‍ നടത്തിയിട്ടില്ല.
മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു അഭിമുഖം ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കയ്യില്‍ കിട്ടിയതോടെ അഭിമുഖം ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടി വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം.”
കഴിഞ്ഞ ഫെബ്രുവരിയിലാണ് താരത്തിന് നേരെ വ്യാജ മരണവാര്‍ത്ത വന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാര്‍വതി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതിനെതിരെ താരം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...