Connect with us

ശിവാജി ഗണേശന്റെ സ്വത്ത് ഭാഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം; പ്രഭുവിനെതിരെ പരാതിയുമായി സഹോദരിമാര്‍ കോടതിയില്‍

News

വിഖ്യാത നടന്‍ ശിവാജി ഗണേശന്റെ സ്വത്തിന്മേല്‍ തര്‍ക്കം ഉള്ളതായി റിപ്പോര്‍ട്ട്. സ്വത്ത് ഭാഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍മക്കളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭുവിനും നിര്‍മാതാവ് രാംകുമാര്‍ ഗണേശനുമെതിരെ കേസ് കൊടുത്തു.

1952 മെയ് 1നാണ് ശിവാജി ഗണേശന്‍ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകന്‍ പ്രഭു നടനാണ്. മൂത്ത മകന്‍ രാംകുമാര്‍ നിര്‍മാതാവും. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകന്‍ രംകുമാറും ചേര്‍ന്നാണ്.

ആദ്യ ഘട്ടത്തില്‍ എസ്‌റ്റേറ്റും മറ്റ് സ്വത്ത് വകകളും സ്ഥാപനങ്ങളും പ്രഭുവും രാമകുമാറും ചേര്‍ന്ന് നടത്തുന്നതില്‍ ശാന്തിക്കും രാജ്വിക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

എന്നാല്‍ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകള്‍ വിറ്റതായി വിവരം ലഭിച്ചതോടെയാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്‌സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്.

More in News

Trending

Recent

To Top