News
തിരക്കഥയിലെ രണ്ടാം പകുതി ഇഷ്ടപ്പെട്ടില്ല; ‘ഗജനി’ സിനിമ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് മാധവന്‍
തിരക്കഥയിലെ രണ്ടാം പകുതി ഇഷ്ടപ്പെട്ടില്ല; ‘ഗജനി’ സിനിമ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് മാധവന്‍
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗജിനി. ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. നടന്‍ സൂര്യ, അസിന്‍, നയന്‍താര തുടങ്ങിയവര്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, ചിത്രം മൂവരുടെയും കരിയറിലെ വഴിത്തിരിവായി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൂര്യയെയായിരുന്നില്ല ഗജിനിയിലെ വേഷം അവതരിപ്പിക്കാന്‍ സംവിധായകന്‍ എആര്‍ മുരുഗദോസ് ആദ്യം പരിഗണിച്ചത്. നടന്‍ മാധവനെയായിരുന്നു. മാധവന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. സൂര്യയോടൊപ്പം ഇന്‍സ്റ്റഗ്രാം ലൈവ് സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
തിരക്കഥയിലെ രണ്ടാം പകുതി ഇഷ്ടപ്പെടാത്തത് മൂലമാണ് ഗജിനി വേണ്ടെന്ന് വെച്ചതെന്നാണ് മാധവന്‍ പറയുന്നത്. ‘എനിക്ക് സിനിമയുടെ കഥ ഇഷ്ടപ്പെടാത്തത് മൂലമാണ് നിരസിച്ചത്. കഥയുടെ രണ്ടാം പകുതി തനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നില്ലെന്ന് എആര്‍ മുരുഗദോസ് സാറോട് പറഞ്ഞിരുന്നു.
ആ കഥ പിന്നീട് നിങ്ങളിലേക്ക് എത്തുകയും നിങ്ങളെ സിനിമയില്‍ കണ്ടപ്പോള്‍ ഞാന്‍ വളരെ സന്തോഷിക്കുകയും ചെയ്തു. നേരത്തെ കാഖ കാഖയില്‍ നിങ്ങളുടെ പ്രകടനം ഞാന്‍ കണ്ടിരുന്നു”ഗജിനിയിലെ കഥാപാത്രം അനുയോജ്യനായ ആളിലേക്കാണ് എത്തിയതെന്ന് എനിക്ക് തോന്നിയിരുന്നു.
അത് നിങ്ങള്‍ തെളിയിക്കുകയും ചെയ്തു. ഗജിനിയുടെ വിജയം വലിയ കാര്യമായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടിയും സിക്‌സ് പാക്ക് ആബ്‌സിന് വേണ്ടിയും നിങ്ങളെടുത്ത അധ്വാനം ഞാന്‍ കണ്ടു. എനിക്കിത് പോലെ ചെയ്യാന്‍ കഴിയുമായിരുന്നോയെന്ന് അന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു,’ എന്നും മാധവന്‍ സൂര്യയോട് പറഞ്ഞു.
