Connect with us

അതോടെ വാപ്പിച്ചിയും മോനും തമ്മിലുള്ള വഴക്ക് തുടങ്ങും; അവന്‍ പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല, അവന്റെ വെപ്രാളം കാരണം അവന്‍ പലതും പറഞ്ഞിട്ടില്ല; വാപ്പയുടെ മരണത്തിന് കാരണം അവനാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു; ഒടുക്കം ആ പേടിയായിരുന്നു ; ബ്ലെസ്ലിയെക്കുറിച്ച് ഉമ്മ

TV Shows

അതോടെ വാപ്പിച്ചിയും മോനും തമ്മിലുള്ള വഴക്ക് തുടങ്ങും; അവന്‍ പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല, അവന്റെ വെപ്രാളം കാരണം അവന്‍ പലതും പറഞ്ഞിട്ടില്ല; വാപ്പയുടെ മരണത്തിന് കാരണം അവനാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു; ഒടുക്കം ആ പേടിയായിരുന്നു ; ബ്ലെസ്ലിയെക്കുറിച്ച് ഉമ്മ

അതോടെ വാപ്പിച്ചിയും മോനും തമ്മിലുള്ള വഴക്ക് തുടങ്ങും; അവന്‍ പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല, അവന്റെ വെപ്രാളം കാരണം അവന്‍ പലതും പറഞ്ഞിട്ടില്ല; വാപ്പയുടെ മരണത്തിന് കാരണം അവനാണെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു; ഒടുക്കം ആ പേടിയായിരുന്നു ; ബ്ലെസ്ലിയെക്കുറിച്ച് ഉമ്മ

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും താരങ്ങൾ മലയാളികൾക്കിടയിൽ ചർച്ചയാണ്. ബിഗ് ബോസ് സീസൺ ഫോറിൽ രണ്ടാം സ്ഥാനക്കാരനായിരിക്കുന്നത് ബ്ലെസ്ലി ആണ്. വലിയ ആരാധന പിന്തുണ ഉള്ള താരമാണ് ബ്ലെസ്ലി.

സംഗീതത്തിലൂടെയാണ് പ്രേക്ഷകര്‍ ബ്ലെസ്ലി എന്ന പേര് കേട്ട് തുടങ്ങിയത്. പാരഡിയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയ്ക്കും സിനിമ സംഗീതാസ്വാദകര്‍ക്കും സുപരിചിതനായ ബ്ലെസ്ലി ബിഗ് ബോസില്‍ എത്തിയതോടെ കുടുംബ പ്രേക്ഷകര്‍ക്കും സ്വീകാര്യനായിമാറി.

അതേസമയം, ബ്ലെസ്ലി വാപ്പിച്ചിയെ കുറിച്ചെല്ലാം വളരെ വേദനയോടെ പറഞ്ഞ പല സംഭവങ്ങളും ഫേക്ക് ആണെന്ന് ആരോപിച്ചു നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോഴിതാ, അതെല്ലാം ഫേക്കാണെന്ന് പറയുന്നതിനെതിരെ സംസാരിക്കുകയാണ് ബ്ലെസ്ലിയുടെ കുടുംബം.

ബ്ലെസ്ലി പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണ്. അതില്‍ പലതും ഇപ്പോഴും അവന്‍ തുറന്ന് പറഞ്ഞിട്ടില്ല. ജീവിതത്തില്‍ ഒരുപാട് വേദനിച്ചിട്ടുണ്ട് ബ്ലെസ്ലി എന്നാണ് കുടുംബം പറയുന്നത്. കലാഭവന്‍മണിയുടെ പാട്ടുകളില്‍ നിന്നാണ് ബ്ലെസ്ലിയുടെ തുടക്കം എന്നാണ് കുടുംബം പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഒരു ട്രിബ്യൂട്ട് എന്ന നിലയ്ക്ക് പാടി ചെയ്താണ് അവന്‍ തുടങ്ങുന്നത്.

പക്ഷേ ഇതെല്ലാം ചെയ്യുന്നത് പരീക്ഷ അടുക്കുമ്പോഴാണെന്നാണ് ബ്ലെസ്ലിയുടെ ഉമ്മയും സഹോദരങ്ങളും പറയുന്നത്. പരീക്ഷ അടുത്ത് വരുമ്പോള്‍ അവന് ആകെ വെപ്രാളം കേറും. പിന്നെ മൊത്തം പാട്ടാണ്. അപ്പൊ പഠിക്കാന്‍ സമയമില്ല. ഭയങ്കര പാട്ടായിരിയ്ക്കും. ഇത്പിന്നെ വാപ്പിച്ചിയും മോനും തമ്മിലുള്ള വഴക്കിന് കാരണമാകും. വാപ്പിച്ചി പഠിക്കാന്‍ പറയുമ്പോ ഇപ്പം പോകാം എന്ന് പറഞ്ഞ് ഓരോ സമയവും പറഞ്ഞോണ്ട് ഗിറ്റാറില്‍ ഇരിക്കും. ഇത് ഒടുക്കം അവന്‍ അടികൊള്ളേണ്ടിവരും.

വാപ്പച്ചിയും ബ്ലെസ്ലിയും തമ്മിലായിരുന്നു വലിയ കൂട്ട്. പക്ഷേ അവന്റെ പബ്ജി കളിയാണ് വാപ്പിക്ക് തീരെ ഇഷ്ടമല്ലാതിരുന്നത്. അത് നിര്‍ത്തിക്കാന്‍ വേണ്ടിയാണ് വാപ്പ അവനോട് മിണ്ടാതിരുന്നത്. അവന്‍ ഈ ഗെയിമിലൊക്കെ അഡിക്റ്റായിപ്പോയതില്‍ വാപ്പിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. അവനെ പറഞ്ഞ് മനസ്സിലാക്കാനൊക്കെ നോക്കി. അവന്‍ പഠിക്കാനൊക്കെ ഒഴപ്പിയപ്പോഴാണ് വാപ്പിക്ക് ദേഷ്യം. അവനെ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത് വാപ്പിയാണ്. അവന്‍ പാട്ട് പാടുന്നതിലും അത് കമ്പോസ് ചെയ്യുന്നതിനും വാപ്പയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്.

ഒന്നും ഇല്ലാതെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അവന്റെ വാപ്പച്ചി. ആരും ഒട്ടും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം പോകുന്നത്. കൈ മരയ്ക്കുന്നതുപോലെ തോന്നിയാണ് വാപ്പച്ചി വീട്ടില്‍ നിന്നും പോകുന്നത്. അതും ബ്ലെസ്ലിയുടെ നിര്‍ബന്ധം കാരണമാണ് പോയത്. അപ്പുറത്തെ വീട്ടില്‍ നിന്നും വണ്ടിവാങ്ങി പോയവഴിക്കാണ് വാപ്പിച്ചി പുറകിലേയ്ക്ക് മറിഞ്ഞ് വീഴുന്നതും പെട്ടെന്ന് മരിയ്ക്കുന്നതും. അവന്‍ പറഞ്ഞ കാര്യങ്ങളൊന്നും കള്ളമല്ല, അവന്റെ വെപ്രാളം കാരണം അവന്‍ പലതും പറഞ്ഞിട്ടില്ല.

അദ്ദേഹം മരിച്ച് 40 ദിവസം ബ്ലെസ്ലി ഉറങ്ങിയിട്ടില്ല. കണ്ണും തുറന്ന് ഇരുന്നു. അവന്റെ മനസ്സില്‍ വാപ്പിച്ചി മരിയ്ക്കാന്‍ കാരണം അവന്‍ ആയിരുന്നു. അവന്‍ സി.പി.ആര്‍. കൊടുക്കാഞ്ഞിട്ടോ മറ്റോ ആണ് മരിയ്ച്ചത് എന്നുള്ള ചിന്തയായിപ്പോയി. ഞാന്‍ കാരണമല്ലേ വാപ്പിച്ചി മരിച്ചത് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ചോദിച്ചുകൊണ്ടേ ഇരുന്നു. അവസാനം എനിക്ക് പേടിയായിത്തുടങ്ങി ഇനി എനിക്ക് ഇവനേയും നഷ്ടപ്പെടുമോ എന്ന്. പിന്നെപ്പിന്നെ കഴിവതും വീട്ടില്‍ വാപ്പച്ചീടെ മരണ കര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ബ്ലെസ്ലിയുടെ ഉമ്മ പറയുന്നു.

about biggboss

More in TV Shows

Trending

Recent

To Top