ബ്ലെസ്‌ലി എന്റെ കൊച്ച് അനിയനെപ്പോലെയാണ്… അവനെ കുറിച്ച് നല്ലതേ പറയാനുള്ളൂ…റിയാസ് നല്ല ഒരു ഗെയ്മറാണ്, എന്ത് കണ്ടന്റാണ് കൊടുക്കേണ്ടത് എന്ന് നന്നായി അറിയും… ദിൽഷയുടേയും റോബിന്റെയും കാര്യങ്ങൾ അറിയില്ല; ആദ്യമായി ധന്യ പറയുന്നു

ബിഗ് ബോസ്സിലെ ഈ ഈ സീസണിലെ ഏറ്റവും കൂൾ കണ്ടസ്റ്റന്റായിരുന്നു ധന്യ മേരി വർഗീസ്. തുടക്കത്തിൽ പലപ്പോഴും സേഫ് ഗെയിമിലേക്ക് ധന്യ ഒതുങ്ങിപ്പോയതിനാലാണ് വോട്ടിന്റെ കാര്യത്തിൽ പിന്നോട്ട് അടിപ്പിച്ചത്. രണ്ട് തവണ ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനായ ധന്യയ്ക്ക് വീട്ടിൽ നൂറ് ദിവസം തികയ്ക്കണമെന്നത് സ്വപ്നമായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും നൂറ് ദിവസമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധന്യയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ തിരിച്ച് നാട്ടിലെത്തിയ ശേഷം ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രേക്ഷകരോട് സംവദിക്കുകയാണ് ധന്യ.
ഇന്നലെ ഞാൻ എന്റെ നാട്ടിൽ തിരുവനന്തപുരത്തെത്തി. റിയാസ് നല്ല ഒരു ഗെയ്മറാണ്. ബിഗ് ബോസിനെ നന്നായി സ്നേഹിച്ച് വീട്ടിലേക്ക് വന്നയാളാണ്. എന്ത് കണ്ടന്റാണ് കൊടുക്കേണ്ടത് എന്ന് നന്നായി അറിയാവുന്ന ആളാണ് റിയാസ്. എല്ലാ പെൺകുട്ടികളും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ദിൽഷ നല്ലൊരു കുട്ടിയാണ്, നല്ലൊരു മത്സരാർഥിയായിരുന്നു. ദിൽഷയുടേയും റോബിന്റെയും കാര്യങ്ങളൊന്നും എനിക്കറിഞ്ഞ് കൂടാ, ഞാൻ ഒന്നും കണ്ടിട്ടില്ല ഇതുവരെ, നിങ്ങൾ തന്നെ പറ. എനിക്ക് അറിയാവുന്നതിനേക്കാൾ നിങ്ങൾക്കല്ലേ അറിയാവുന്നേ. ബ്ലെസ്‌ലി എന്റെ കൊച്ച് അനിയനെപ്പോലെയാണ്. അവനേ കുറിച്ച് നല്ലതേ പറയാനുള്ളൂ. ആ വീട്ടിൽ എഴുപത് ക്യാമറകളിൽ ഒപ്പിയെടുത്ത കാര്യങ്ങളാണ് നിങ്ങളെ കാണിക്കുന്നത്. അതുകൊണ്ട് എനിക്കറിയാവുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്കേ അറിയൂ.
ഈസിയായിട്ടൊന്നും നൂറ് ദിവസം അവിടെ നിൽക്കാൻ പറ്റില്ല. ദൈവാനുഗ്രഹം എന്നേ ഞാൻ അതിനേ പറയുന്നുള്ളൂ, പിന്നെ ജനങ്ങളുടെ സപ്പോർട്ടും. നല്ലൊരു എക്സീപിരിയൻസായിരുന്നു. എനിക്ക് കുറച്ച് കോൺഫിഡൻസ് വന്നു. നൂറ് ദിവസം നിന്നപ്പോൾ സ്ത്രീകളെ ഇൻഫ്ലൂവെൻസ് ചെയ്യാനാണ് ഞാൻ നോക്കിയത്. പുറത്തിറങ്ങിയിട്ട് ഞാൻ ഒരു എപ്പിസോഡ് പോലും കണ്ടില്ല. നമ്മുടെ വ്യക്തിത്വം താഴേയ്ക്ക് പോകാതെ അങ്ങനെ തന്നെ നിൽക്കാൻ കഴിയുമെന്ന് ഞാൻ തെളിച്ചിട്ടുണ്ട്. അതിന് മെന്റൽ സ്ട്രെങ്ത് മാത്രം മതി. ഞാൻ എന്ന വ്യക്തി എന്താണെന്ന് കാണിക്കാൻ പറ്റി. ടോപ്പ് ഫൈവിൽ എത്തിയപ്പോൾ തന്നെ ഞാൻ വിന്നറായി. അവിടെ വന്ന 20 മത്സരാർഥികളും നല്ലവരായിരുന്നു- ധന്യ പറഞ്ഞു.
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...