മമ്മൂക്കയും ലാലേട്ടനും പോലും ഇതുപോലത്തെ വിവരക്കേടുകള്‍ വിളിച്ചു പറയാറില്ല, പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാക്കാന്‍ നടക്കുന്ന ചില വിവരക്കേടുകള്‍ക്കാണ് ഈ വക കൃമികടി;നായകനടന് എതിരെ കുറിപ്പ് !
ചെറിയ ബജറ്റില്‍ സിനിമകള്‍ ഉണ്ടാകുന്നത് സംവിധായകരുടെ അശ്രദ്ധ മൂലമെന്ന നായകനടന്റെ പ്രസ്താവനയ്‌ക്കെതിരെ സിനിമാപ്രവര്‍ത്തകനായ ഷാമോന്‍ ബി പറേലില്‍ രംഗത്ത് . മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇത്തരത്തില്‍ പറയില്ലെന്നും മലര്‍ന്നുകിടന്നു തുപ്പുന്ന തരത്തിലുള്ള പ്രസ്താവനയാണ് അതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ഒരു നായക നടന്‍ കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു ചെറിയ ബഡ്ജറ്റില്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടാകുന്നത് സംവിധായകരുടെ അശ്രദ്ധയാണെന്നു. അതാണ് തീയേറ്ററില്‍ ആളുകള്‍ വരാത്തത് എന്ന്. ചെറിയ സിനിമ വലിയ സിനിമ എന്നൊരു കാഴ്ചപ്പാട് എന്ന് മാറും എന്നറിയില്ല. ഉടല്‍ പോലുള്ള സിനിമകള്‍ തീയേറ്ററില്‍ ഇറങ്ങിയത് ഈ നടന്‍ കണ്ടിട്ടില്ല എന്നാണു എനിക്ക് തോന്നുന്നത്. സിനിമയെ കുറിച്ച് മുക്കും മൂലയും അറിയാവുന്ന മമ്മൂക്കയും ലാലേട്ടനും പോലും ഇതുപോലത്തെ വിവരക്കേടുകള്‍ വിളിച്ചു പറയാറില്ല. പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാക്കാന്‍ നടക്കുന്ന ചില വിവരക്കേടുകള്‍ക്കാണ് ഈ വക കൃമികടി.ഇനി നമുക്ക് ചെറിയ വലിയ സിനിമയുടെ ബിസിനസ്സിലേക്കു കടക്കാം
രണ്ടു കോടിക്കുള്ളില്‍ തീയേറ്ററില്‍ എത്തുന്ന സിനിമ. പത്തു കോടിക്ക് മുകളില്‍ ചിലവാകുന്ന സിനിമ. പ്രൊഡ്യൂസറെ സംബന്ധിച്ച് റിസ്‌ക് ഏതിനാണ് എന്ന് വിലയിരുത്താം. പത്തുകോടി എന്ന് പറയുമ്പോള്‍ മാസ്സായിട്ടു എടുക്കുമ്പോള്‍ അത് 18 കോടിക്കു മുകളില്‍ ചെലവ് വരും അതില്‍ തീയേറ്ററില്‍ എത്തുമ്പോള്‍ പടം സൂപ്പര്‍ ഹിറ്റല്ല എങ്കില്‍ എന്ത് കളക്ഷന്‍ വരും എന്ന് നോക്കാം
200 സ്റ്റേഷന്‍ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ്
ഷോ നടത്തുവാന്‍ ഉള്ള ഒരാഴ്ചയിലെ ചെലവ്: 13000 രൂപ ഒരു തിയേറ്ററില്‍ വീതം 200 സ്റ്റേഷന്‍ 27 ലക്ഷം
പബ്ലിസിറ്റി 1 കോടി
പടം ആവറേജ് ആണ് എങ്കില്‍ ഗ്രോസ് 2 .5 മുതല്‍ 5 കോടി അതായത് ടാക്‌സ് ഉം തിയേറ്റര്‍ ഷെയര്‍ ഉം കഴിച്ചു പ്രൊഡ്യൂസര്‍ക്കു കയ്യി കിട്ടുന്നത് ഏകദേശം 1 കോടി മുതല്‍ 2 കോടി മാത്രം
ആവറേജ് ആണെങ്കില്‍ പടത്തിന്റെ മൊത്ത വ്യാപാരം 8 മുതല്‍ 12 കോടിക്കുള്ളില്‍ അങ്ങിനെ വരുമ്പോള്‍ നഷ്ടം 6 മുതല്‍ 10 കോടി
ഈ കണക്കറിയാവുന്ന ബുദ്ധിയുള്ള പ്രൊഡ്യൂസര്‍ നന്നായി എടുക്കാവുന്ന 9 പടം ചെയ്താല്‍ തീര്‍ച്ചയായും അതില്‍ ഒന്ന് വിജയിച്ചാലും ലാഭം വരും എന്ന കണക്കു മറച്ചു വച്ച് സംസാരിക്കുന്നതൊക്കെ കൊള്ളാം. സ്വയം മലര്‍ന്നു കിടന്നു തുപ്പരുത് .
അപ്പോള്‍ ഒരു ചോദ്യം വന്നേക്കാം പടം ഹിറ്റാണെങ്കിലോ എന്ന് അതിന്റെ ഉത്തരം താഴെ പറയാം
കേരളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ മൊത്തം ഗ്രോസ് 50 കോടി അതിന്റെ പ്രൊഡ്യൂസര്‍ ഷെയര്‍ 20 കോടി അതില്‍ പരസ്യത്തിന് വരുന്ന ചെലവ് അടക്കം വരുന്ന മറ്റു ചിലവുകള്‍ അതായത് പലിശയടക്കം കണക്കു കൂട്ടുമ്പോള്‍ വരുന്ന ചിലവുകള്‍ 7 കോടി ക്കു മുകളില്‍ പ്രൊഡ്യൂസറിനു ലഭിക്കുന്നത് മൊത്തം ബിസിനെസ്സില്‍ നിന്നും ലഭിക്കുന്നത് 30 കോടി അതായതു സൂപ്പര്‍ ഹിറ്റാണെങ്കില്‍ മാത്രമേ ലാഭം ലഭിക്കൂ എന്നതാണ് സാരം ഒരു വര്ഷം എത്ര സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാകുന്നുണ്ട്.
സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കോസ്റ്റ് ഏകദേശം 20 കോടിക്ക് മുകളിലുമാണ്. എന്നാല്‍ രണ്ടുകോടിക്ക് ചെയ്യുന്ന സിനിമകളില്‍ ജനത്തിനിഷ്ടപ്പെട്ട എന്തെങ്കിലും ഉണ്ടെന്നു തോന്നിയാല്‍ ജനം തീയേറ്ററില്‍ വരുന്നുണ്ട് സിനിമ കാണുന്നുണ്ട്. ഇനീഷ്യല്‍ പുള്ളിങ്ങു കുറവാണെന്ന് ഉള്ളൂ. അതിനുദാഹരണമാണ് പ്രകാശന്‍ പറക്കട്ടെ, ജോ ആന്‍ഡ് ജോ, പ്രിയന്‍ ഓട്ടത്തിനാണ്, ഉടല്‍ തുടങ്ങിയ സിനിമകള്‍.
ആയതിനാല്‍, വീടുവായിത്തം പറയാതെ തങ്ങളുടെ സിനിമയുടെ പ്രൊമോഷന്‍ മാത്രം നോക്കി നടന്നാല്‍ നല്ലത് എന്നെ എനിക്ക് പറയുവാനുള്ളൂ
