TV Shows
ദിൽഷാ വിജയിയായി; റോബിന് സന്തോഷമായി ; ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ?; ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്; കേരളത്തിന് മുഴുവൻ ഒരു കല്യാണം കൂടാൻ സാധിക്കുമോ..?!
ദിൽഷാ വിജയിയായി; റോബിന് സന്തോഷമായി ; ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ?; ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്; കേരളത്തിന് മുഴുവൻ ഒരു കല്യാണം കൂടാൻ സാധിക്കുമോ..?!
ബിഗ് ബോസ് സീസൺ ഫോറിൽ റോബിന് രാധകൃഷ്ണന് വിജയിക്കും എന്നാണ് എല്ലാ
മലയാളികളും ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ പാതി വഴിയില്‍ മത്സരം അവസാനിപ്പിച്ച് റോബിന് പുറത്തേക്ക് പോവേണ്ടി വന്നു. ഒരു വൈൽഡ് കാർഡ് വിചാരിച്ചാൽ എന്തെങ്കിലും ഒക്കെ സാധിക്കും എന്ന് തെളിയിക്കുന്നതാണ് റിയാസിന്റെ പ്രകടനം.
പുറത്തായെങ്കിലും വലിയ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ റോബിന് ആഗ്രഹിച്ചത് പോലെ സുഹൃത്ത് ദില്‍ഷ ബിഗ് ബോസ് വിന്നറായിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് താരം.
ദില്‍ഷയോട് ഇഷ്ടം തോന്നിയെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും റോബിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. ദില്‍ഷ വിജയിച്ച് പുറത്തിറങ്ങിയ ശേഷം കല്യാണം ഉണ്ടാവുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. ഒടുവില്‍ ഇതാ ആ വാർത്ത പുറത്തുവരുകയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
ദില്‍ഷയുടെ വിജയത്തെ കുറിച്ച് റോബിന് പറയാനുള്ളത് വായിക്കാം ,
“ദില്‍ഷ എന്റെ നല്ല സുഹൃത്താണ്. അങ്ങനെ ഒരാള്‍ വിജയിക്കുക എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ഞാനും ആഗ്രഹിച്ചു. ഫസ്റ്റ് ലേഡി വിന്നര്‍ ആവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. റോബിന് ആരാധകരുടെ വോട്ട് കിട്ടിയാണ് ജയിച്ചതെന്ന ആരോപണം താരം തള്ളി കളഞ്ഞു. ദില്‍ഷയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ നല്കിയ വോട്ട് കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ എന്നെയും ദില്‍ഷയെയും ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ടെന്നും താരം വ്യക്തമാക്കുന്നു. എല്ലാവരുടെയും ഒത്തൊരുമയാണ് ഈ വിജയം.
ദില്‍ഷ വിജയിക്കുന്നത് വരെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാവരും വിജയികളായിട്ടാണ് കണക്കാക്കുന്നതെന്നും താരം സൂചിപ്പിച്ചു. ദില്‍ഷയോട് ആശംസകള്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. മറ്റ് കാര്യങ്ങളൊന്നും പറയാന്‍ പറ്റുന്ന സാഹചര്യമല്ല.
എന്താണ് ഇവിടെ നടക്കുന്നതെന്ന് അവള്‍ക്ക് അറിയില്ല. ഇപ്പോള്‍ കുടുംബത്തെ കണ്ടതേയുള്ളു. ഈ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ കുറച്ച് സമയം എടുക്കും. അതുവരെ ശല്യമൊന്നും ചെയ്യണ്ടെന്നാണ് വിചാരിക്കുന്നത്. അത് കഴിഞ്ഞിട്ട് സംസാരിക്കാം. ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവണ്ടേ?
ഇപ്പോള്‍ അതിനുള്ള സമയമല്ല. ഇറങ്ങി കഴിഞ്ഞ ഉടനെ ഒരാളുടെ അടുത്ത് പോയി പറയുന്നത് ശരിയല്ല. സമയം ഉണ്ടല്ലോ. ദില്‍ഷ എന്ന് പറഞ്ഞ വ്യക്തിയ്ക്ക് അവളുടേതായ തീരുമാനങ്ങളുണ്ടാവും. അവളെന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് മാത്രമേ കാണുന്നുണ്ടാവുകയുള്ളു. അങ്ങനൊരു ഇഷ്ടം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ദില്‍ഷയുടെ തീരുമാനത്തിന് ഞാന്‍ പ്രധാന്യം കൊടുക്കുന്നുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവരും അത് മനസിലാക്കണം.
ബ്ലെസ്ലിയുടെ മൂക്കാമണ്ഡ അടിച്ച് പൊട്ടിക്കും എന്ന് പറഞ്ഞതിനെ പറ്റി റോബിന്റെ വിശദീകരണമിങ്ങനെ.. “ബ്ലെസ്ലിയെ മത്സരത്തിന് ശേഷം താനിത് വരെ കണ്ടിട്ടില്ല. പക്ഷേ എന്റെ ബേസിക് സ്വഭാവമാണിത്. അതുകൊണ്ടാണ് ബിഗ് ബോസില്‍ നിന്ന് പോലും പുറത്തായത്. ചിലപ്പോഴൊക്കെ എന്റെ ഇമോഷന്‍സ് കണ്ട്രോള് ചെയ്യാന്‍ പറ്റില്ല. കുട്ടിക്കാലം മുതല്‍ എനിക്ക് ദേഷ്യമുണ്ട്. ഞാനൊരു അഭിപ്രായം പറയുമ്പോള്‍ എന്റെ ഇമോജ് ഒന്നും നോക്കാറില്ല.
ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഒത്തിരി ആളുകളിലേക്ക് എത്തുന്നുണ്ട്. ഞാന്‍ പറഞ്ഞതിലെ ചില കാര്യങ്ങള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അറിഞ്ഞു. ദേഷ്യം കണ്ട്രോള് ചെയ്യണമെന്ന് ഇതിലൂടെ താന്‍ മനസിലാക്കിയെന്നും റോബിന് പറയുന്നു. ഒരു തെറ്റ് പറ്റി പോയി, ഇനി അത് ആവര്‍ത്തിക്കരുതെന്ന ബോധവും വന്നു. അതല്ലാതെ ഇപ്പോള്‍ എന്ത് ചെയ്യാനാണെന്ന് റോബിന് ചോദിക്കുന്നു.”
ആ വീഡിയോ ചെയ്തതന് ശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നി. കുറച്ചൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. അത് തെറ്റ് തന്നെയാണ്. അത് മനസിലാക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഞാന്‍ പറഞ്ഞത് വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് പറയുകയാണിപ്പോള്‍. ഇനി സംസാരിക്കുന്ന സമയത്ത് ആലോചിച്ച് മാത്രമേ സംസാരിക്കുകയുള്ളു, എന്നും റോബിൻ പറഞ്ഞു.
about biggboss
