Connect with us

‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ?’; ഒരു പെൺകുട്ടിയെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകൾ ; ദിൽഷയെ പരിഹസിക്കുന്നവരോട് സീമ ജി നായർക്ക് പറയാനുള്ളത്!

TV Shows

‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ?’; ഒരു പെൺകുട്ടിയെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകൾ ; ദിൽഷയെ പരിഹസിക്കുന്നവരോട് സീമ ജി നായർക്ക് പറയാനുള്ളത്!

‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ?’; ഒരു പെൺകുട്ടിയെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകൾ ; ദിൽഷയെ പരിഹസിക്കുന്നവരോട് സീമ ജി നായർക്ക് പറയാനുള്ളത്!

കാത്തിരിപ്പുകൾക്കവസാനം ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയെ പ്രഖ്യാപിച്ചു. ദിൽഷ പ്രസന്നനാണ് വിജയി. മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി റണ്ണറപ്പുമായി. മൂന്നാം സ്ഥാനം റിയാസ് സലീമിനാണ് ലഭിച്ചത്.

വൻ ജനപ്രീതി നേടിയാണ് ഇത്തവണത്തെ ബിഗ് ബോസ് അവസാനിച്ചിരിക്കുന്നത്.വ്യത്യസ്തരായ ഇരുപത് മത്സരാർഥികളുമായിട്ടാണ് മാർച്ച് 27ന് ബി​ഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചത്. ഇതുവരെ മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ള സീസണുകളിൽ വെച്ച് ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് നാലാം സീസൺ തന്നെയാണ്.

അതേസമയം വിജയിയായി ദിൽഷയെ തെരഞ്ഞെടുത്തതിൽ പ്രേക്ഷകരിൽ നിരവധി പേർക്ക് അതൃപ്തിയുണ്ട്. നേരത്തെ പുറത്തായിപ്പോയ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ തന്റെ ഫാൻസിനെ ഉപയോ​ഗിച്ച് വോട്ട് ചെയ്യിപ്പിച്ചതിനാലാണ് ദിൽഷ ജയിച്ചത് എന്നാണ് ഭൂരിഭാ​ഗം ബി​ഗ് ബോസ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ദിൽഷയുടേത് നാണംകെട്ട വിജയമായിരുന്നുവെന്നും പ്രേക്ഷകരിൽ ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചു. അമ്പത് ലക്ഷം രൂപയാണ് ബി​ഗ് ബോസ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞതോടെ വലിയ സൈബർ അറ്റാക്കാണ് ദിൽഷയ്ക്ക് നേരെ നടക്കുന്നത്. അതിൽ അതൃപ്തി പ്രകടിപ്പിച്ച് നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ?’ എന്നാണ് ദിൽഷയെ പരിഹസിക്കുന്നവരോട് സീമ ജി നായർ ചോദിക്കുന്നത്. ‘ശുഭദിനം… ഇന്നലെ ബിഗ്‌ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ജയിച്ചവർക്കും ഫൈനലിൽ വരാതെ പോയവർക്കും എന്റെ അഭിനന്ദനങ്ങൾ. കാരണം എല്ലാവരും ഒന്നാം സ്ഥാനത് എത്താൻ ആഗ്രഹിച്ചവരാണ്.’

‘അതിന് വേണ്ടി പരിശ്രമിച്ചവരാണ്. ഇന്നലെ ഒരു പെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു. അതും വളരെ മോശമായ രീതിയിൽ. എന്തിന് വേണ്ടിയാണ് ഇതെന്ന് മനസിലാകുന്നില്ല. ആർക്ക് വേണ്ടി? ആരെ സന്തോഷിപ്പിക്കാൻ വേണ്ടി? ഇതൊക്കെ ഒരു ഷോയായി കണ്ട് വിടേണ്ടതിന് പകരം അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു. ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ?.

ആ കമന്റുകൾ കണ്ടപ്പോൾ തോന്നി ഇവർക്കാർക്കും അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവർ ആണോയെന്ന്. കാലം ഇത്രയും പുരോഗമിച്ചുവെന്ന് പറയുമ്പോഴും നമ്മുടെ മനസ് പുരോഗമിക്കുന്നില്ലെങ്കിൽ എന്ത് പറയാനാണ്?’ എന്നായിരുന്നു സീമ ജി നായരുടെ കുറിപ്പ്.

പതിവിൽ നിന്ന് വ്യത്യസ്‍തമായി ഇത്തവണ ഫൈനൽ സിക്സയിരുന്നു ഉണ്ടായിരുന്നത്. ദിൽഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലെസ്ലി, സൂരജ് എന്നിവരായിരുന്നു ഫൈനൽ സിക്സിൽ എത്തിയത്. ഒരാഴ്‍ചയാണ് ഇവരിലെ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ലഭിച്ചത്.

ഗ്രാൻഡ് ഫിനാലെ ദിവസമായ ഞായറാഴ്‍ച രാത്രി എട്ട് മണി വരെയായിരുന്നു വോട്ടിങ് സമയം. 21 കോടിയിലധികം വോട്ടുകളാണ് ആറ് പേർക്കായി ഒരാഴ്‍ച ലഭിച്ചത്. ഇതിൽ 39 ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ പ്രസന്നൻ വിജയിയായത്.

about biggboss

More in TV Shows

Trending

Recent

To Top