News
ചങ്ങലകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് എത്തി, പിന്നാലെ ഉര്‍ഫിയുടെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍
ചങ്ങലകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് എത്തി, പിന്നാലെ ഉര്‍ഫിയുടെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍
വ്യത്യസ്ത ലുക്കുകളില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിനെതിരെ സൈബര്‍ ആക്രമണവും സ്ഥിരമാണ്. കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍, ചാക്ക് വരെ ടോപ്പുകളും വസ്ത്രങ്ങളുമാക്കി ഉര്‍ഫി ധരിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് തികച്ചതിന്റെ സന്തോഷത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വസ്ത്രവും ധരിച്ചും ഉര്‍ഫി എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയുടെ എയര്‍പോര്‍ട്ട് ലുക്കും പാര്‍ട്ടി വെയറുകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. ഉര്‍ഫി ലുക്കില്‍ പരീക്ഷണം നടത്തിയതുപോലെ, ആരും അത് ചെയ്യുന്നതായി കണ്ടിട്ടില്ല.
ഉര്‍ഫി ജാവേദ് റിസ്‌ക് എടുക്കാന്‍ ഭയപ്പെടുന്നില്ല. എന്നിരുന്നാലും, ഉര്‍ഫിയെ സംബന്ധിച്ചിടത്തോളം അപകടസാധ്യതകള്‍ വളരെ കൂടുതലാണ്. ഇപ്പോഴിതാ തന്റെ ചില ത്രോബാക്ക് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഉര്‍ഫി ജാവേദ് ക്രോപ്പ് ടോപ്പിന്റെ രീതിയില്‍ ചങ്ങലകള്‍ കെട്ടിയിരുന്നു.
ഉര്‍ഫിയുടെ കഴുത്തില്‍ ചങ്ങലകള്‍ ഉണ്ടായിരുന്നു, അതില്‍ ചില പൂട്ടുകളും തൂങ്ങിക്കിടന്നിരുന്നു. ഇത് കഴുത്തില്‍ മുറിവ് സംഭവിക്കാന്‍ കാരണമായി. ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഉര്‍ഫി ജാവേദ് എഴുതുന്നു, ‘ത്രോബാക്ക്’! വസ്ത്രം ധരിക്കുന്നതിന് മുമ്പും ശേഷവും എനിക്ക് എന്താണ് സംഭവിച്ചതെന്ന് കാണാന്‍ വലത്തേക്ക് സ്വൈപ്പ് ചെയ്യുക. എന്നാണ് ചിത്രത്തിഴനാപ്പം താരം കുറിച്ചത്.