News
കെട്ടിട കരാറുകാരനെ ആക്രമിച്ച കേസ്; നടന്‍ സന്താനം കോടതിയില്‍ ഹാജരായി
കെട്ടിട കരാറുകാരനെ ആക്രമിച്ച കേസ്; നടന്‍ സന്താനം കോടതിയില്‍ ഹാജരായി
Published on
കെട്ടിട കരാറുകാരനെ ആക്രമിച്ച കേസില്‍ തമിഴ് നടന്‍ സന്താനം കോടതിയില്‍ ഹാജരായി. പൂനമല്ലി ക്രിമിനല്‍ ആര്‍ബിട്രേഷന്‍ കോടതിയിലാണ് താരം ഹാജരായത്. കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15നു വീണ്ടും ഹാജരാകാന്‍ ഉത്തരവിട്ടു.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടത്തൂരിനടുത്ത് കെട്ടിടം പണിയാനുള്ള കരാര്‍ ഷണ്‍മുഖസുന്ദരത്തിന് സന്താനം നല്‍കിയിരുന്നു. ഇതിനായി മുന്‍കൂറായി വന്‍ തുക ഷണ്‍മുഖസുന്ദരത്തിന് നല്‍കുകയും ചെയ്തു.
എന്നാല്‍ അനധികൃത ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷണ്മുഖസുന്ദരം കരാറില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഇതേതുടര്‍ന്ന് പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. ഇതിനെതിരെ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് പൂനമല്ലി ക്രിമിനല്‍ ആര്‍ബിട്രേഷന്‍ കോടതിയുടെ പരിഗണനയിലാണ്.
Continue Reading
You may also like...
Related Topics:Actors