News
ആഗോള തലത്തില്‍ ടോപ്പ് ടെന്‍; നൂറാം ദിവസം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍
ആഗോള തലത്തില്‍ ടോപ്പ് ടെന്‍; നൂറാം ദിവസം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍
എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ‘ആര്‍ആര്‍ആര്‍’ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം നൂറാം ദിവസം പിന്നിടുമ്പോഴും, ഇന്നും നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയുടേയും ആഗോളതലത്തിലെയും ടോപ് ടെണ് പട്ടികയില്‍ ‘ആര്‍ആര്‍ആര്‍’ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്ത മാര്‍ച്ച് 25 ന് തന്നെ ചിത്രം ആദ്യ റെക്കോര്‍ഡ് ഭേദിച്ചികൊണ്ട് 132.30 കോടി നേടി. ആദ്യ വാരമായപ്പോഴേക്കും അത് 341.20 കോടിയായി. ആ വാരാന്ത്യത്തില്‍ ആദ്യ ഓപ്പണിങ് റെക്കോര്‍ഡ് നേടിയ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ പിറകിലാക്കിക്കൊണ്ട് 467 കോടി നേടി ചിത്രം ഇടം പിടിച്ചു.
അതേസമയം തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് നേടിയ ആദ്യ ചിത്രമായ ബാഹുബലി: ദി കണ്‍ക്ലൂഷനെ പിന്തള്ളിക്കൊണ്ട് ആര്‍ആര്‍ആര്‍ മുന്നേറി. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ 324 കോടി നേടിയപ്പോള്‍ തമിഴ്നാടും കര്‍ണാടകയും നേടിയ സംഭാവന 80 കോടി വീതമാണ്.
തിയേറ്ററില്‍ കോളിളക്കം സൃഷ്ടിച്ച ശേഷം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഇതുവരെ 44 ദശലക്ഷം മണിക്കൂറില്‍ കൂടുതല്‍ സമയമാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്, അതായത് 20 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.