TV Shows
ഞാന്‍ ബ്ലെസ്ലി ഫാന്‍ ആണെന്നും ബ്ലെസ്ലിയെ പിന്തുണയ്ക്കുന്ന ആളാണെന്നുമൊക്കെ പ്രചരിക്കപ്പെടുന്നുണ്ട്; എല്ലാം പച്ചക്കള്ളം ; ‘മാന്‍ ഓഫ് ദി സീസണ്‍’ അത് റിയാസ് മാത്രം; എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും നിനക്കൊപ്പമുണ്ട് റിയാസ്; ആര്യയുടെ പോസ്റ്റ് വൈറലാകുന്നു!
ഞാന്‍ ബ്ലെസ്ലി ഫാന്‍ ആണെന്നും ബ്ലെസ്ലിയെ പിന്തുണയ്ക്കുന്ന ആളാണെന്നുമൊക്കെ പ്രചരിക്കപ്പെടുന്നുണ്ട്; എല്ലാം പച്ചക്കള്ളം ; ‘മാന്‍ ഓഫ് ദി സീസണ്‍’ അത് റിയാസ് മാത്രം; എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും നിനക്കൊപ്പമുണ്ട് റിയാസ്; ആര്യയുടെ പോസ്റ്റ് വൈറലാകുന്നു!
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആറ് പേരാണ് ഇപ്പോള്‍ മത്സരത്തില്‍ അവശേഷിക്കുന്നത്. റിയാസ് സലീം, ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ്, സൂരജ് തേലക്കാട്. ഇതില്‍ റിയാസ്, ദില്‍ഷ, ബ്ലെസ്ലി എന്നിവരാണ് മുന്നിലുള്ളതെന്ന് പ്രേക്ഷകർക്കും വ്യക്തമാണ്.
ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നവരും മുന്‍ താരങ്ങളും സിനിമാ ലോകത്തു നിന്നുമുള്ളവരുമെല്ലാം തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥിയ്ക്കായി വോട്ട് ചോദിച്ചും പിന്തുണ അറിയിച്ചും എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് താരം കൂടിയായ ആര്യയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബ്ലെസ്ലിയ്‌ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ ആര്യ രംഗത്തെത്തിയിരുന്നു. ഇതോടെ ആര്യ ബ്ലെസ്ലിയുടെ ആരാധികയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആര്യ.
“ഇന്നലെ മുതല്‍ ഞാന്‍ ബ്ലെസ്ലി ഫാന്‍ ആണെന്നും ബ്ലെസ്ലിയെ പിന്തുണയ്ക്കുന്ന ആളാണെന്നുമൊക്കെ പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ആ വീഡിയോയില്‍ ഞാന്‍ തന്നെ ബ്ലെസ്ലി ആരാധികയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്യത്തില്‍ ഷോയില്‍ എനിക്ക് അവനെ ഇഷ്ടമായതേയില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു മത്സരാര്‍ത്ഥിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ഈ സീസണില്‍ എന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി റിയാസ് സലീം ആണെന്ന് ഒരു സംശയത്തിനും ഇടയില്ലാതെ വ്യക്തമാക്കുകയാണ്.
ഈ സീസണ്‍ റിയാസ് വിജയിക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് അവന്‍ അതിന് അര്‍ഹനാണ്. ഏറ്റവും മികച്ചവനാണ്. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരിച്ചറിയുന്നതിലും ക്ഷമാപണം നടത്തുന്നതിലുമാണ് കാര്യം. റിയാസ് അത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്ത് സത്യസന്ധമായ ആത്മാവാണ് അവന്റേത്. ഗംഭീര മത്സരാര്‍ത്ഥിയും.
റിയാസില്ലായിരുന്നുവെങ്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇത്രത്തോളം ഭംഗിയാകില്ലായിരുന്നു. എന്റെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും നിനക്കൊപ്പമുണ്ട് റിയാസ്. ഈ വര്‍ഷം ബിഗ് ബോസ് മലയാളം ചരിത്രം കുറിക്കപ്പെട്ടയെന്ന് ആശംസിക്കുന്നുവെന്നാണ് ആര്യ പറയുന്നത്.
അതേസമയം, ഇന്ന് സീസണ്‍ അവസാനിക്കുന്നതോടെ ഞാന്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതായിരിക്കും. ഇത് എന്റെ മാത്രം തീരുമാനമാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുക. വിജയിക്കാന്‍ അര്‍ഹിക്കുന്നുവെന്ന് കരുതുന്നവര്‍ക്ക്. നന്ദി എന്നു പറഞ്ഞാണ് ആര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ആര്യയുടെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്.
റിയാസ് വിജയം അര്‍ഹിക്കുന്ന നല്ല ഗെയിമറാണ്. സ്‌ട്രെയിറ്റ് ഫോര്‍വേഡാണെന്ന് മുന്‍ ബിഗ് ബോസ് താരം അര്‍ച്ചന സുശീലന്‍ കമന്റ് ചെയ്യുന്നുണ്ട്. എനിക്കും റിയാസിനെ ഇഷ്ടമാണ്. കരുത്തനായ, ബുദ്ധിമാനായ മത്സരാര്‍ത്ഥിയെന്നായിരുന്നു അപര്‍ണ തോമസിന്റെ കമന്റ്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ആര്യ റിയാസിനുള്ള പിന്തുണ അറിയിക്കുന്നുണ്ട്. റിയാസിന് വോട്ട് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. ഈ സീസണ്‍ നീ ജയിക്കുമോ എന്നറിയില്ല, പക്ഷെ എന്നെ സംബന്ധിച്ച് മാന്‍ ഓഫ് ദ സീസണ്‍ നീയാണ്. സത്യസന്ധനും അനുകമ്പയുള്ളവനും അറിവുള്ളവനുമാണ് റിയാസെന്നാണ് ആര്യ പറയുന്നത്. തന്റെ വ്യക്തിത്വത്തിലൂടെ റിയാസ് ഒരുപാട് പേരുടെ മനസ് കവര്‍ന്നുവെന്നും ആര്യ പറയുന്നുണ്ട്.
അതേസമയം, റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന ഒരാൾ വിജയിയായാൽ അത് മലയാളം ബിഗ് ബോസിൻറെ മുന്നോട്ടുപോക്കിൽ വലിയ കുതിപ്പ് ആവും സമ്മാനിക്കുക. ചരിത്രം വഴിമാറുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
about biggboss
