Connect with us

ചതി… നമ്മെ മൊത്തം വിഡ്ഢികൾ ആക്കുന്ന ഒത്തുകളി; ബ്ലെസ്ലി മോശക്കാരനെന്ന് വിളിച്ചു പറയാന്‍ മാത്രം മണ്ടനല്ല റോബിന്‍; ബ്ലെസ്ലി – റോബിൻ ടോക്സിക്ക് ഫാൻസ്‌ തമ്മിൽ സമൂഹമാധ്യമങ്ങളിൽ മഹായുദ്ധം; ബ്ലെസ്ലി- റോബിൻ ഡീൽ?; ഇത് ആരെ തോല്‍പ്പിക്കാനുള്ള ചതിയെന്ന് വ്യക്തം!

TV Shows

ചതി… നമ്മെ മൊത്തം വിഡ്ഢികൾ ആക്കുന്ന ഒത്തുകളി; ബ്ലെസ്ലി മോശക്കാരനെന്ന് വിളിച്ചു പറയാന്‍ മാത്രം മണ്ടനല്ല റോബിന്‍; ബ്ലെസ്ലി – റോബിൻ ടോക്സിക്ക് ഫാൻസ്‌ തമ്മിൽ സമൂഹമാധ്യമങ്ങളിൽ മഹായുദ്ധം; ബ്ലെസ്ലി- റോബിൻ ഡീൽ?; ഇത് ആരെ തോല്‍പ്പിക്കാനുള്ള ചതിയെന്ന് വ്യക്തം!

ചതി… നമ്മെ മൊത്തം വിഡ്ഢികൾ ആക്കുന്ന ഒത്തുകളി; ബ്ലെസ്ലി മോശക്കാരനെന്ന് വിളിച്ചു പറയാന്‍ മാത്രം മണ്ടനല്ല റോബിന്‍; ബ്ലെസ്ലി – റോബിൻ ടോക്സിക്ക് ഫാൻസ്‌ തമ്മിൽ സമൂഹമാധ്യമങ്ങളിൽ മഹായുദ്ധം; ബ്ലെസ്ലി- റോബിൻ ഡീൽ?; ഇത് ആരെ തോല്‍പ്പിക്കാനുള്ള ചതിയെന്ന് വ്യക്തം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി ആരെന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഇതിനിടെ കഴിഞ്ഞ ദിവസം ബ്ലെസ്ലിയ്ക്കെതിരെ റോബിന്‍ ലെെവിലൂടെ രംഗത്തെത്തിയത് വലിയ സംഘർഷമാണ് സൃഷ്ട്ടിച്ചത്. ഇതോടെ ബ്ലെസ്ലിയ്ക്ക് അനുകൂലമായൊരു സഹതാപതരംഗം തന്നെ ഉയർന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇതിലൊരു ചതി ആരോപിക്കുകയാണ് ഒരു പ്രേക്ഷകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടർന്ന്.

“ചതി… നമ്മെ മൊത്തം വിഡ്ഢികൾ ആക്കുന്ന ഒത്തുകളി. ഇത് വായിച്ചു കഴിഞ്ഞു ഒന്ന് ചിന്തിച്ചു നോക്കുക. ഈ ആഴ്ച വരെ ബിഗ് ബോസ്സ് ഹൗസിലെ അവസ്ഥ എന്തായിരുന്നു? റിയാസ് ഷോയിൽ വിജയിക്കാനുള്ള സാധ്യത ഉയർന്നു നിന്നു. അതും ദിൽഷയെ വിന്നർ ആക്കാൻ പുറത്ത് റോബിൻ ആർമി കിണഞ്ഞു പരിശ്രമിച്ചിട്ടും. ബ്ലെസ്ലി ആകട്ടെ പുറത്ത് മൊത്തം നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചു തകർന്നു നിന്നു. ദിൽഷയോട് ബ്ലെസ്ലി മോശമായി പെരുമാറുന്ന വീഡിയോസ് പ്രചരിച്ചു. ഹൗസിനുള്ളിലും lp ഉൾപ്പടെയുള്ളവർ ബ്ലെസ്ലിയെ നല്ല രീതിയിൽ വിമർശിച്ചു കൊണ്ടിരുന്നു.

റിയാസ് വിന്നറും ദിൽഷ രണ്ടാമതും എത്തുമെന്ന പ്രതീതി കണ്ടു തുടങ്ങി. അപ്പോഴാണ് ഉജ്ജ്വലമായ ഒരു റീ എൻട്രി പദ്ധതി നടപ്പിലാകുന്നത്. സംഗതി കളർ ആക്കാൻ ആരോ ചിന്തിച്ചുണ്ടാക്കിയ ഐഡിയ. പക്ഷെ മൈൻഡ് ഗെയിമിന്റെ ആശാനായ റോബിനെ വീണ്ടും ഉള്ളിലെത്തിച്ചത് ഗെയിം മൊത്തം മാറ്റി മറിച്ചു. ജാസ്മിനും അപർണയും ബ്ലെസ്ലിയോട് സംസാരിച്ച് പുറത്തെ നെഗറ്റീവ് ഇമേജ് ബോധ്യപ്പെടുത്തുന്നതാണ് നാം കണ്ടത്.

റോബിൻ ദിൽഷയെ പറഞ്ഞു വിലക്കുന്ന കാഴ്ചയും. പിന്നീട് ഹോട്ടലിൽ എത്തിയ റോബിൻ ബ്ലെസ്ലിയെ തല്ലും എന്നും പറഞ്ഞു നല്ല ‘ഒറിജിനാലിറ്റി’ ഉള്ളൊരു വീഡിയോയും പോസ്റ്റ് ചെയ്തു. പിന്നാലെ ബ്ലെസ്ലി – റോബിൻ ടോക്സിക്ക് ഫാൻസ്‌ തമ്മിൽ സമൂഹമാധ്യമങ്ങളിൽ മഹായുദ്ധം ആരംഭിച്ചു. ഇത് ഒരു ചതിയല്ലേ? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

ബ്ലെസ്ലി ഒരു മോശക്കാരൻ എന്ന് ലോകത്തോട് വിളിച്ചു പറയാൻ മാത്രം മണ്ടനാണോ റോബിൻ? എല്ലാവരും ചേർന്ന് ഒരാളെ ഒറ്റപ്പെടുത്തിയാൽ അയാൾക്ക് സപ്പോർട്ട് കൂടും എന്നതാണ് ഈ പറഞ്ഞ റോബിന്റെ വിജയ ഫോർമുല തന്നെ! അപ്പോള്‍ ആർക്ക് വേണ്ടിയാണ് ഹൗസിനുള്ളിലും പുറത്തും അയാൾ രണ്ട് ദിവസമായി ഈ കളി കളിക്കുന്നത്?എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

അത് മനസ്സിലാക്കാൻ ഈ ഗ്രൂപ്പിൽ നോക്കിയാൽ മതി. റിയാസിനെ അനുകൂലിക്കുന്ന പോസ്റ്റുകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്ന ഒഫീഷ്യൽ പേജിൽ ഇപ്പോ റോബിനും ബ്ലെസ്ലിയും നിറയുന്നു. ബ്ലെസ്ലിയും ദിൽഷയും പോളുകളിൽ ഒന്നും രണ്ടും സ്ഥാനം മാറി മാറി നേടുന്നു. റിയാസ് പിന്നിലേക്ക് പോകുന്നു. നിർണ്ണായകമായ അവസാന ആഴ്ച കൃത്രിമമായൊരു ഫാൻ യുദ്ധം സൃഷ്ടിച്ചു നമ്മെ മണ്ടന്മാരാക്കിയിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ബ്ലെസ്ലി- റോബിൻ ഡീൽ? പിന്നിൽ നിന്ന ബ്ലെസ്ലിയെ മുന്നിലേക്ക് കൊണ്ട് വരാനും അങ്ങനെ റോബിന്റെ അന്തകനായ റിയാസിനെ തകർക്കാനും വേണ്ടി നടന്നൊരു അവിശുദ്ധ കൂട്ടുകെട്ടിന്റെ അനന്തര ഫലമാണ് ഇപ്പോ നടക്കുന്ന ഫാൻ ഫൈറ്റ്. ഇതിനു പിന്നിൽ ഡീലുണ്ടാക്കിയത് റോബിനും ബ്ലെസ്ലിയുടെ സഹോദരനും ചേർന്നാണ്. അവർ പരസ്പരം ഇൻസ്റ്റ വീഡിയോസ് ചെയ്ത് ജനത്തെ ഇളക്കുകയാണ്. ഇത് കണ്ട് അരിശം പൂണ്ട ഫാൻസ്‌ ഏതു വിധേനയും വോട്ട് ഷെയർ കൂട്ടാൻ പരക്കം പായുകയാണെന്നും കുറിപ്പ് പറയുന്നു.

എല്ലാ ഗ്രൂപ്പുകളിലും റോബിൻ- ബ്ലെസ്ലി പോസ്റ്റുകൾ നിറയുന്നു. ഈ സീസൺ റിയാസ് ഒരിക്കലും ജയിക്കാതിരിക്കാൻ വേണ്ടിയുള്ള കൊടും ചതി. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ബ്ലസ് ലീയും ദിൽഷയും എത്തും. റിയാസിന്റെ പോരാട്ടം പരാജയപ്പെടും. നല്ലൊരു മാറ്റം വാഗ്ദാനം ചെയ്ത ഈ നാലാം സീസൺ അവസാനഘട്ടത്തിൽ ടോക്സിക്ക് ആർമികൾ ചേർന്ന് നശിപ്പിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

https://youtu.be/aeJPHasfv8k

about biggboss

More in TV Shows

Trending

Recent

To Top