Connect with us

സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?; മാധവന്റെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി അക്ഷയ് കുമാര്‍

News

സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?; മാധവന്റെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി അക്ഷയ് കുമാര്‍

സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?; മാധവന്റെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി അക്ഷയ് കുമാര്‍

മാധവന്‍ നായകനായി എത്തിയ റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. ഇതിന് പിന്നാലെ നല്ല സിനിമകള്‍ ചെറിയ സമയം കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന നടന്‍ മാധവന്റെ പരാമര്‍ശം ഏറെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത ഈ വിഷയത്തിന് മറുപടി നല്‍കി എത്തിിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍.

പരാമര്‍ശം പരോക്ഷമായി അക്ഷയ് കുമാറിനെയാണ് ഉദ്ദേശിച്ചതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. ‘ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. എനിക്ക് ഇപ്പോള്‍ ഇതില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?’ എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

‘പുഷ്പദി റൈസ്, ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷം എടുത്താണ് ഷൂട്ടിംഗ് നടത്തിയത്. അതിനാല്‍ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാള്‍ പ്രേക്ഷകര്‍ ഈ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുമെന്നാണ് മാധവന്‍ പറഞ്ഞത്.

റോക്കെട്രി സിനിമയുടെ പ്രമോഷന്‍ പരിപാടിയിലായിരുന്നു മാധവന്റെ പ്രതികരണം. അടുത്തിടെ ഇറങ്ങി തീയറ്ററില്‍ വന്‍ പരാജയമായ സാമ്രാട്ട് പൃഥ്വിരാജ് എന്ന അക്ഷയ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും അടക്കം അക്ഷയ് കുമാറിന്റെ തിരക്ക് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മാധവന്റെ കമന്റ് ഇത് അക്ഷയ് കുമാറിനുള്ള വിമര്‍ശനമായി ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത വരികയും ചെയ്തു.

More in News

Trending

Recent

To Top