പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാതി നിത്യാനന്ദ്. ഭ്രമണം സീരിയലിലൂടെയാണ് സ്വാതി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറെയാണ് സ്വാതി വിവാഹം കഴിച്ചത്. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനുശേഷവും സ്ക്രീനിൽ സ്വാതി നിറയുന്നത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് താരം
ഇപ്പോൾ ഇതാ സ്വാതി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കെട്ടിയോൻ ഇഷ്ടം. ഞങ്ങളുടെ തിരക്കകൾ കാരണം ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടത്ര സമയം ഞങ്ങൾക്ക് ലഭിക്കുന്നില്ല, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ ഞാൻ ഈ തിരക്കേറിയ ദിവസങ്ങൾ കൈകാര്യം ചെയ്യുന്നു. ശരിക്കും, ശരിക്കും മിസ് ചെയ്യുന്നു ഉടൻ മടങ്ങിവരിക. എന്ന ക്യാപ്ഷ്യനോടെയാണ് ഭർത്താവിന് ഒപ്പമുള്ള ചിത്രം സ്വാതി പങ്ക് വച്ചിരിക്കുന്നത്.
അതിനിടെ കാർത്തിക് സൂര്യക്ക് ഒപ്പം സ്വാതി പങ്ക് വച്ച ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.പ്രീ വെഡിങ് ഫോട്ടോഷൂട്ടും, പോസ്റ്റ് വെഡിങ് ഫോട്ടോ ചിത്രങ്ങളും തീമാക്കിയാണ് ഇരുവരും ഫോട്ടോഷോട്ടിൽ തിളങ്ങിയത്. അന്നുമുതൽ സ്വാതി വീണ്ടും വിവാഹിത ആയോ എന്നുള്ള ചോദ്യവുമായിട്ടാണ് സദാചാരവാദികൾ രംഗത്ത് എത്തിയത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...