Connect with us

‘ആറാട്ട്’ തിയേറ്ററുകളിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ച് സംവിധായകൻ

Malayalam

‘ആറാട്ട്’ തിയേറ്ററുകളിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ച് സംവിധായകൻ

‘ആറാട്ട്’ തിയേറ്ററുകളിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ച് സംവിധായകൻ

തിയേറ്ററുകള്‍ സജീവമായതോടെ പ്രിയ താരങ്ങളുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും
ഓഗസ്റ്റ് 12 ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ആറാട്ടിനായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്. ആറാട്ടിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top