Malayalam
ദേവനന്ദയുടെ കാസ്റ്റിംഗിന്റെ പേരില്‍ വ്യാജ പ്രചരണം…, അവസരം നല്‍കാം പകരം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രാരമദയവുചെയ്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; കുറിപ്പുമായി
ദേവനന്ദയുടെ കാസ്റ്റിംഗിന്റെ പേരില്‍ വ്യാജ പ്രചരണം…, അവസരം നല്‍കാം പകരം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രാരമദയവുചെയ്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; കുറിപ്പുമായി
ഛായാഗ്രഹകനും സംവിധായകനുമായ അരുണ്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദേവനന്ദ’. ഇപ്പോഴിതാ ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം പകരം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആളുകള്‍ക്ക് മെസ്സേജുകള്‍ പോകുന്നത്.
അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘പ്രിയ കൂട്ടുകാരെ, ദയവുചെയ്ത് ഈ പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്യുക, എന്റെ പുതിയ സിനിമയായ ദേവനന്ദയുടെ കാസ്റ്റിംഗിന്റെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട് എന്ന് അറിഞ്ഞു. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പറയാനാണ് ഈ പോസ്റ്റ്. 72 ഫിലിം കമ്പനി, ഷമീം സുലൈമാന്‍, മെല്വിന് കോലത്ത് എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇത് പറയാന്‍ കാരണം കാസ്റ്റിംഗ് കോളുകള്‍, ഓഡിഷന്, കാസ്റ്റിംഗ് ഡയറക്ടേഴ്സ്, കാസ്റ്റിംഗ് കമ്പനികള്‍, ദേവനന്ദ എന്ന സിനിമയുടെ പേരില്‍ പല രീതിയില്‍ പല ഗ്രൂപ്പുകളിള്‍ ഓഡിഷന് പോസ്റ്റര്‍, കാസ്റ്റിംഗ് കമ്പനികള്‍ വിളിക്കുന്നതായി എന്റെ പ്രിയ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആണ് ഈ പോസ്റ്റ്. ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല കാസ്റ്റിംഗ് പേരില്‍, പ്രിയ സുഹൃത്തുക്കളോട് ദയവുചെയ്ത് ആരും അതില്‍ വീഴരുത്.
കാരണം മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്, കൂടാതെ എന്റെ കുറച്ചു സുഹൃത്തുക്കളും, പുതുമുഖങ്ങള്‍ക്ക് അവസരം ഇതില്‍ ഇല്ല , എന്ന് വെച്ച് പുതുമുഖങ്ങളെ ഒഴിവാക്കുക അല്ല ഞാന്‍ എന്റെ രണ്ട് സിനിമയും പുതുമുഖങ്ങള്‍ക്ക് ആണ് അവസരം നല്‍കിയത്, മുട്ടുവിന്‍ തുറക്കപ്പെടും , കുരിശ്.
ദേവനന്ദ എന്ന എന്റെ സ്വപ്ന പ്രോജക്ട് തകര്‍ക്കാന്‍ നോക്കുന്നു. അവരോട് ഒരുപാട് നാളത്തെ പരിശ്രമം ആണ് അത് തല്ലി കെടുത്തരുത്. ഒരു അപേക്ഷ ആണ്, ഇതിനുമുമ്പും ഞാന്‍ ഒരു പോസ്റ്റ് ഇട്ടു. അതും ഇതിനെപ്പറ്റി തന്നെയായിരുന്നു. ഒന്നും കൂടി പറയുകയാണ് ഓഡിഷന്‍നും കാസ്റ്റിംഗും ഒന്നും ഈ സിനിമയില്‍ ഇല്ല.
ഇനിയും വരാന്‍ പോകുന്ന സിനിമകളിലും ഞാന്‍ ചെയ്യില്ല . അത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് അത് വീണ്ടും പറയാന്‍ കാരണം നിരവധിപേരാണ് ഇതിനെപ്പറ്റി എന്നോട് ചോദിച്ചു വരുന്നത് . കാസ്റ്റിംഗും കഴിഞ്ഞ്, ചിത്രത്തിന്റെ പൂജയും കഴിഞ്ഞു ഷൂട്ടിംഗ് ഉടന്‍തന്നെ ആരംഭിക്കാന്‍ പോകുമ്പോഴാണ്. ദയവുചെയ്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’,എന്നും അരുണ്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
