Connect with us

എസ്തറിന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമായി പതിവ് തെറ്റിച്ച് കായ്ച്ച ഏലക്ക!; തന്റെ വീട്ടില്‍ കായ്ച ഏലയ്ക്കയെ കുറിച്ച് നടിയുടെ പിതാവ് അനില്‍

Malayalam

എസ്തറിന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമായി പതിവ് തെറ്റിച്ച് കായ്ച്ച ഏലക്ക!; തന്റെ വീട്ടില്‍ കായ്ച ഏലയ്ക്കയെ കുറിച്ച് നടിയുടെ പിതാവ് അനില്‍

എസ്തറിന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമായി പതിവ് തെറ്റിച്ച് കായ്ച്ച ഏലക്ക!; തന്റെ വീട്ടില്‍ കായ്ച ഏലയ്ക്കയെ കുറിച്ച് നടിയുടെ പിതാവ് അനില്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് എസ്തര്‍ അനില്‍. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ചിലപ്പോഴെല്ലാം വലി രീതിയിലുള്ള സൈബര്‍ ആക്രമണവും താരത്തിനെതിരെ വരാറുണ്ട്. എന്നിരുന്നാലും ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ എസ്തറിന്‌റെ വീട്ടില്‍ നിന്നും പുറത്തെത്തിയ പുതിയ വിശേഷമാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു കൗതുകമുണര്‍ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്.

സാധാരണയായി ഏലയ്ക്ക ഉണ്ടാകുന്നത് ഏലച്ചെടിയോട് ചേര്‍ന്ന് വേരിനടുത്തായി ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എസ്തറിന്റെ വനാട്ടിലെ വീട്ടിലാകട്ടെ ഏലയ്ക്ക കാച്ചത് പതിവ് തെറ്റിച്ചാണ്. ഇലയുടെ അഗ്രഭാഗത്തായി തണ്ടിലായാണ് ഏലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഈ വിധത്തില്‍ ഏലയ്ക്ക പിടിച്ചത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നാണ് എസ്തറിന്റെ അച്ഛന്‍ അനില്‍ പറയുന്നത്.

ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര്‍ അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തിപരമായി ഓരോരുത്തര്‍ക്കും കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ദൃശ്യം 2ന്റെ സെറ്റില്‍ വന്നപ്പോള്‍ ഞാന്‍ ഏറ്റവുമധികം കേട്ട പരാതിയാണ് എസ്തര്‍ ഭയങ്കര സൈലന്റായി എന്ന്. പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസര്‍വ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. ആ വ്യത്യാസം ഉണ്ട്.

പിന്നെ സിനിമയെ കുറച്ച് കൂടി ഗൗരവമായി കാണാന്‍ തുടങ്ങി. അതുപോലെ അനുമോള്‍ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ദൃശ്യം ഒന്നിലെ കഥാപാത്രമല്ല രണ്ടാം ഭാഗത്തിലെത്തുമ്പോള്‍. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകള്‍ എന്നാണ് എന്നെയും മീന ആന്റിയെയും ഹന്‍സിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത്.

ദൃശ്യം കുടുംബത്തിലേക്ക് തിരിച്ചെത്താനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഒട്ടും പ്രതീക്ഷിക്കാത്ത നല്ല കാര്യങ്ങള്‍ നടക്കുമ്പോഴുള്ള സന്തോഷമാണ് തനിക്കെന്നും എസ്തര്‍ പറയുന്നു. ലോക്ഡൗണില്‍ സമയം വീട്ടിലിരുന്നപ്പോഴാണ് ജീത്തു അങ്കിള്‍ പെട്ടെന്ന് വിളിച്ചിട്ട് നമ്മള്‍ ദൃശ്യം 2 ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞത്. അപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു.

ഒരുപാട് നാള് വീട്ടിലിരുന്നതിന് ശേഷമാണ് ഞങ്ങള്‍ പുറത്തിറങ്ങുന്നത്. കുറേ നാളുകള്‍ക്ക് ശേഷമാണ് ജോലി ചെയ്യുന്നത്. സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത് തന്നെ കുറേ നാളുകള്‍ക്ക് ശേഷമാണ്. ഡബ്ബിങ്ങിന്റെ സമയത്ത് ഞാന്‍ ജീത്തു അങ്കിളിനോട് പറഞ്ഞിരുന്നു മൈക്കിന്റെ മുന്നില്‍ സംസാരിക്കുമ്പോള്‍ എനിക്ക് നല്ല ഉത്കണ്ഠയുണ്ടെന്ന്. രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. അഭിനയിക്കാന്‍ നിന്നപ്പോഴും ഇതേ ആകുലത ഉണ്ടായിരുന്നുവെങ്കിലും കൊറോണ വന്നതോ, ഇത്രയും നാളത്തെ ഗ്യാപ് വന്നതോ ഒന്നും ബാധിച്ചിട്ടേ ഇല്ലായിരുന്നു എല്ലാവരുടെയും പെരുമാറ്റത്തില്‍. അറിയാതെ ട്വിസ്റ്റ് എന്തെങ്കിലും പുറത്ത് വന്നാലോ എന്ന് കരുതി ഞാന്‍ വളരെ കുറച്ചേ സംസാരിക്കാറുള്ളൂ എന്നും എസ്തര്‍ പറയുന്നു.

More in Malayalam

Trending

Recent

To Top