Connect with us

രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്, അമ്മ അപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്!

Malayalam

രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്, അമ്മ അപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്!

രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്, അമ്മ അപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്!

മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. പലരും വാക്കുകള്‍ പോലും കിട്ടാതെയാണ് തങ്ങളുടെ പ്രിയ കാലാകാരിയെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരികെയെത്തിയ കെപിഎസി ലളിത മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫഌറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഇപ്പോഴിതാ മകന്‍ സിദ്ധാര്‍ത്ഥ അമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു ചാനല്‍ പരിപാടിയ്ക്കിടെ സംസാരിക്കവെയാണ് സിദ്ധാര്‍ത്ഥ് അമ്മയെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചുമെല്ലാം പറയുന്നത്. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയത്തിന് തുടക്കം കുറിച്ചത്.

അഭിനേതാവായി മുന്നേറുമ്പോളും സംവിധാനമോഹമായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. ജീവിതത്തില്‍ താന്‍ ദൈവമായി കാണുന്നത് അച്ഛനേയും അമ്മയേയുമാണ്. അത് രണ്ടും തനിക്ക് നഷ്ടമായെന്നും താരപുത്രന്‍ പറയുന്നു. ലളിതയുടെ മകന്‍ എന്ന തരത്തില്‍ എന്നെ പരിഗണിക്കാറുണ്ട് പലരും. അച്ഛനേക്കാളും കൂടുതല്‍ പലരും അറിയുന്നത് അമ്മയെയാണ്. അമ്മയോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. 2015 ലായിരുന്നു എനിക്ക് അപകടം സംഭവിച്ചത്.

അന്നത്തെ തിരിച്ചുവരവ് രണ്ടാം ജന്മത്തിലേത് തന്നെയായിരുന്നു. ഒരുവണ്ടി ഡിം അടിക്കാതെ വന്നപ്പോള്‍ ഞാന്‍ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നതെന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അമ്മയോട് ചര്‍ച്ച ചെയ്യാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്. ആദ്യ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോണോയെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. അമ്മയാണ് അത് റെഡിയാക്കിയത്. ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കൊറോണ വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. ഓടിക്കോണ്ടിരുന്നതും റോളിംഗ് ചെയ്യുന്നതുമെല്ലാം നടക്കുന്നുണ്ടായിരുന്നില്ല.

അമ്മ ആ സമയത്ത് ഷൂട്ടിന് പോവണമെന്നൊക്കെ പറയുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ സീനുണ്ടാക്കുമ്പോള്‍ നീ പോടായെന്നായിരുന്നു അമ്മ പറയാറുള്ളത്. അമ്മയെ ഇരുത്തിയത് കൊറോണ സമയത്തെ കാര്യങ്ങളാണ്. കടമുണ്ടെന്നല്ലാതെ എത്രയുണ്ടെന്ന് അമ്മ പറഞ്ഞിട്ടില്ല. കൊടുത്ത് തീര്‍ക്കാനുണ്ടെന്ന് പറയാറുണ്ട്. എനിക്ക് കിട്ടുന്നത് ഞാന്‍ അമ്മയുടെ കൈയ്യിലാണ് ഏല്‍പ്പിക്കാറുള്ളത്. ഞാന്‍ കൊണ്ടുക്കളഞ്ഞു എന്ന പരാതി വേണ്ടല്ലോ. അമ്മയെ മോശം ട്രീറ്റ്‌മെന്റ് നടത്തി ഞാന്‍ കൊല്ലാന്‍ നോക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു.

നമുക്ക് അറിയാവുന്നവരാണത്. അവരുടെ വായയൊന്നും മൂടിക്കെട്ടാന്‍ എനിക്കാവില്ലല്ലോയെന്നും സിദ്ധാര്‍ത്ഥ് ചോദിച്ചിരുന്നു. അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ല എന്ന്. എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിയ്ക്കൂ.

എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച് അമ്മ തിരിച്ചുവരും എന്ന് ഞാന്‍ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു. മൃതദേഹത്തിന് അടുത്തിരുന്നത് സരയു മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്‌നം, ഞാന്‍ പറഞ്ഞത് സരയുവിനെയും അല്ല. അത്തരത്തില്‍ വാര്‍ത്ത കൊടുത്തുവര്‍ക്ക് എതിരെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top