Connect with us

ബ്ലെസ്ലിയ്ക്ക് കിട്ടേണ്ട വോട്ടും ദിൽഷയ്ക്ക് വാങ്ങിച്ചെടുക്കാൻ റോബിൻ കുറെ കഷ്ട്ടപ്പെട്ടു; വീണ്ടും അവര്‍ തമ്മില്‍ ലവ് ട്രാക്ക് ഉണ്ടായാല്‍ വോട്ട് സ്പ്‌ളിറ്റ് ആകുമോ എന്ന ഭയം; ദില്‍ഷയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്യാന്‍ റോബിന്‍ ; റോബിന്റെ അമിതാവേശം പാളി പോയി; എല്ലാം മനസിലാക്കി പ്രേക്ഷകരും !

TV Shows

ബ്ലെസ്ലിയ്ക്ക് കിട്ടേണ്ട വോട്ടും ദിൽഷയ്ക്ക് വാങ്ങിച്ചെടുക്കാൻ റോബിൻ കുറെ കഷ്ട്ടപ്പെട്ടു; വീണ്ടും അവര്‍ തമ്മില്‍ ലവ് ട്രാക്ക് ഉണ്ടായാല്‍ വോട്ട് സ്പ്‌ളിറ്റ് ആകുമോ എന്ന ഭയം; ദില്‍ഷയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്യാന്‍ റോബിന്‍ ; റോബിന്റെ അമിതാവേശം പാളി പോയി; എല്ലാം മനസിലാക്കി പ്രേക്ഷകരും !

ബ്ലെസ്ലിയ്ക്ക് കിട്ടേണ്ട വോട്ടും ദിൽഷയ്ക്ക് വാങ്ങിച്ചെടുക്കാൻ റോബിൻ കുറെ കഷ്ട്ടപ്പെട്ടു; വീണ്ടും അവര്‍ തമ്മില്‍ ലവ് ട്രാക്ക് ഉണ്ടായാല്‍ വോട്ട് സ്പ്‌ളിറ്റ് ആകുമോ എന്ന ഭയം; ദില്‍ഷയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്യാന്‍ റോബിന്‍ ; റോബിന്റെ അമിതാവേശം പാളി പോയി; എല്ലാം മനസിലാക്കി പ്രേക്ഷകരും !

ബിഗ് ബോസ് നാലാം സീസണിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചടങ്ങ് ആണ് ഇത്തവണ കാണാൻ സാധിച്ചത്. ഈ സീസണിൽ വന്ന എല്ലാ മത്സരാർത്ഥികളും ഒരിക്കൽ കൂടി ഒരുമിച്ചിരിക്കുകയാണ്. ശരിക്കും എല്ലാവരും ആഗ്രഹിച്ചതായിരുന്നു എങ്കിലും , ഇപ്പോൾ ഇത് ഉണ്ടാക്കിയത് വലിയ സംഘർഷങ്ങൾ ആണ്.

ബിഗ് ബോസിലേക്ക് വന്ന മത്സരാര്‍ഥികളെല്ലാവരും ഒരു ദിവസം നിന്നതിന് ശേഷം മടങ്ങി പോയിരിക്കുകയാണ്. ചിലരുടെ സംസാരവും പ്രവൃത്തികളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തെ ചോദ്യം ചെയ്തും ദില്‍ഷയ്ക്ക് ഉപദേശങ്ങള്‍ നല്‍കുകയുമാണ് റോബിന്‍ ചെയ്തത്.

ഇതിനിടെ ബ്ലെസ്ലിയെ കുറ്റപ്പെടുത്തുകയും അവന്‍ ചെയ്ത പ്രവൃത്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. ദില്‍ഷ വിന്നറായെന്ന് ഉറപ്പിച്ച റോബിന്റെ അമിതാവേശം പാളി പോയെന്നാണ് ആരാധകര്‍ പറയുന്നത്. പുറത്ത് ബ്ലെസ്ലിയ്ക്കുള്ള ഹേറ്റേഴ്‌സിനെ കൂട്ടാന്‍ വേണ്ടിയാണ് അകത്തേക്ക് വന്നതെന്നാണ് ഫാന്‍സ് സൂചിപ്പിക്കുന്നത്.

റോബിൻ്റെ റീഎൻട്രിയിലും ഗെയിം പ്ലാൻ ഉണ്ടായിരുന്നതായി ആരാധകർ പറയുന്നു. “‘അവസാന ദിവസം ബ്ലെസ്ലിയെ മെന്റലി വീക്ക് ആക്കാം എന്ന ആശയവുമായിട്ടാണ് റോബിന്‍ വീടിനകത്തേക്ക് രണ്ടാമതും എത്തിയത്. ആദ്യം ദില്‍ഷയുടെ മുന്നില്‍ ഉപദേശിക്കാന്‍ പോകുന്നു. അത് നടക്കുന്നില്ല. എന്നാല്‍ ജാസ്മിന്‍, റിയാസിന് വേണ്ടി ആ പ്ലാന്‍ നടപ്പിലാക്കുന്നു. താന്‍ ദില്‍ഷയ്ക്ക് വേണ്ടി വച്ച പ്ലാന്‍ റിയാസിന് വേണ്ടി ജാസ്മിന്‍ എടുത്തപ്പോള്‍ ഇനി ദില്‍ഷയ്ക്ക് എങ്ങനെ സപ്പോര്‍ട്ട് കൊടുക്കാം എന്ന ആലോചനയില്‍ വരുന്നു അടുത്ത ഐഡിയ’.

ജാസ്മിന്‍ പറഞ്ഞത് വിശ്വസിച്ച ബ്ലെസ്ലി സ്വാഭാവികമായും അത് ഉള്ളതാണോ അല്ലയോ എന്ന് ചിന്തിക്കാതെ മാപ്പു ചോദിക്കുന്നു. അയാള്‍ എങ്ങനെ ആണോ അവളുടെ കയ്യില്‍ പിടിച്ചു സംസാരിച്ചിരുന്നത് അതെ പോലെ ഒരു മടിയും കൂടാതെ കാലില്‍ പിടിച്ചു മാപ്പും പറയുന്നു. ദില്‍ഷ അതിലൊക്കെ എന്തിരിക്കുന്നു എന്ന പതിവ് ലാഘവത്തോടെ കളയുന്നു. എന്നാലും ജാസ്മിന്‍ പറഞ്ഞത് കൊണ്ട് ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ബ്ലെസ്ലി അവിടെ നിന്ന് പോകുന്നു.

മാപ്പ് പറഞ്ഞത് അറിയുന്ന റോബിന്‍ കുത്തി തിരിപ്പു മൈന്‍ഡ് ഓണ്‍ ആക്കുന്നു. വീണ്ടും അവര്‍ തമ്മില്‍ ലവ് ട്രാക്ക് ഉണ്ടായാല്‍ ചിലപ്പോള്‍ വോട്ട് സ്പ്‌ളിറ്റ് ആകുമോന്ന് പേടിച്ചു. അവന്റെ മാപ്പു സ്റ്റാറ്റര്‍ജി അണെന്ന് പറയുന്നു. ഇനിയാണ് മോട്ടിവേഷന്‍ ചെയ്യാറുള്ള സാക്ഷാല്‍ റോബിന്‍ ‘തളത്തില്‍ ദിനേശന്‍ ‘ ആയി മാറുന്നത്. നീ തലയണ വച്ചാല്‍ നിന്റെ ബോര്‍ഡര്‍ ലൈന്‍ അവനു കാണാമായിരുന്നല്ലോ എന്ന് പറയുന്നു.

ഇനി എളുപ്പം പറ്റിക്കാന്‍ പറ്റുന്ന ഒരാളെ തിരഞ്ഞെടുക്കുന്നു. സ്വഭാവികമായും തനിക്ക് എല്ലാവരെയും അറിയാമെന്ന് ഭവിക്കുന്ന ധന്യയെ വിളിക്കുന്നു. ഇവിടെ ഏറ്റവും കൂടുതല്‍ പ്ലാന്‍ ഉള്ള ആര്‍ക്കാണെന്ന് ഞാന്‍ പറയാതെ അറിയമല്ലോ എന്ന് റോബിന്‍ പറയുന്നു. റോബിന്റെ കൂടെ ദില്‍ഷ ഇരിക്കുന്നത് കൊണ്ടും റിയാസ് ആയി ഇപ്പോള്‍ കൂട്ട് ആയത് കൊണ്ടും ബ്ലെസ്ലി ആയിരിക്കും അതെന്നു വളരെ ബുദ്ധിമുട്ടി ആലോചിച്ചു എടുക്കുന്ന ധന്യയുടെ ബുദ്ധിയെ റോബിന്‍ പ്രശംസിക്കുന്നു.

അതൊടെ ബ്ലെസ്ലി അവിടത്തെ ഏറ്റവും വലിയ പ്ലെയര്‍ മേക്കര്‍ ആകുന്നു. അവിടെ അവന്‍ കാണിച്ചത് എല്ലാം പുറത്തു വന്‍ റീച് ആണെന്നും ബാക്കി ഉള്ളവര്‍ എല്ലാം നെഗറ്റീവ് ആണെന്നുള്ള സ്ഥിതിയിലേക്ക് എത്തിക്കുന്നു. റിയാസ് ആന്‍ഡ് ടീം ഒഴിച്ച് ബാക്കി എല്ലാരും ഇതേ അഭിപ്രായം. പക്ഷെ ദില്‍ഷയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്യാന്‍ ആണ് റോബിന്‍ വന്നതെന്ന് റിയാസിന് എല്ലാരും പോയി കഴിഞ്ഞ ധന്യ ക്ലൂ കൊടുക്കുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top