Connect with us

അവളൊന്നൊച്ചവെച്ചിരുന്നെങ്കിൽ.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാനുണർന്നേനെ; കണ്ടൻ്റിനു വേണ്ടി ആ കോമ്പോ നിലനിർത്തണം എന്ന താത്പര്യത്തിൽ ദിൽഷ സഹിക്കുന്നു എന്നതാണ് വാസ്തവം; പക്ഷെ ഇതെങ്ങനെ ബ്ലെസ്ലിയെ ന്യായീകരിക്കാനുള്ള ടൂൾ ആകും; ബ്ലെസ്ലി ചെയ്തതും തെറ്റല്ലേ…?; ഇനി ഒരു സീന്‍ കൂടെ ബാക്കി!

TV Shows

അവളൊന്നൊച്ചവെച്ചിരുന്നെങ്കിൽ.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാനുണർന്നേനെ; കണ്ടൻ്റിനു വേണ്ടി ആ കോമ്പോ നിലനിർത്തണം എന്ന താത്പര്യത്തിൽ ദിൽഷ സഹിക്കുന്നു എന്നതാണ് വാസ്തവം; പക്ഷെ ഇതെങ്ങനെ ബ്ലെസ്ലിയെ ന്യായീകരിക്കാനുള്ള ടൂൾ ആകും; ബ്ലെസ്ലി ചെയ്തതും തെറ്റല്ലേ…?; ഇനി ഒരു സീന്‍ കൂടെ ബാക്കി!

അവളൊന്നൊച്ചവെച്ചിരുന്നെങ്കിൽ.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാനുണർന്നേനെ; കണ്ടൻ്റിനു വേണ്ടി ആ കോമ്പോ നിലനിർത്തണം എന്ന താത്പര്യത്തിൽ ദിൽഷ സഹിക്കുന്നു എന്നതാണ് വാസ്തവം; പക്ഷെ ഇതെങ്ങനെ ബ്ലെസ്ലിയെ ന്യായീകരിക്കാനുള്ള ടൂൾ ആകും; ബ്ലെസ്ലി ചെയ്തതും തെറ്റല്ലേ…?; ഇനി ഒരു സീന്‍ കൂടെ ബാക്കി!

ഇനി ഒരൊറ്റ ദിവസം കൂടിയേ ഉള്ളു, ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിജയി ആരെന്ന് അറിയാൻ. ഫെെനലിന് മുമ്പായി രസികനൊരു സർപ്രെെസും ബിഗ് ബോസ് ഇന്ന് താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം പുറത്തായ ജനകി മുതല്‍ ഏറ്റവും ഒടുവിലായി പുറത്തായ റോണ്‍സനെ അടക്കം തിരികെ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്. ആദ്യമെല്ലാം എല്ലാവരും വളരെ ആവേശത്തോടെയാണ് ഈ വാർത്ത കണ്ടത്. എന്നാൽ ഇപ്പോൾ ശരിയ്ക്കും എല്ലാവർക്കും നിരാശയാണ് സംഭവിച്ചിരിക്കുന്നത്.

വളരെ വെെകാരികമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതിലൊന്നായിരുന്നു ദില്‍ഷയോട് ബ്ലെസ്ലി മാപ്പ് പറഞ്ഞത്. ജാസ്മിനുമായുള്ള സംസാരത്തിന് ശേഷമാണ് ബ്ലെസ്ലി ദില്‍ഷയോട് കുറ്റം ഏറ്റു പറയുന്നതും കാല് തൊട്ട് മാപ്പ് പറയുന്നതും.

അതേസമയം ഈ സംഭവത്തിന് പിന്നാലെ ബ്ലെസ്ലിയെ ആഘോഷിക്കുകയും ദില്‍ഷയെ വിമർശിക്കുകയും ചെയ്യുന്നവർക്ക് മറുപടിയുമായി എത്തുകയാണ് ഒരു ആരാധകന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.

“അവളൊന്നൊച്ച വെച്ചിരുന്നെങ്കിൽ.. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാനുണർന്നേനെ” –
ഹിറ്റ്ലർ സിനിമയിലെ സോമൻ്റെ ഈ ഡയലോഗാണ് ദിൽഷ പ്രതികരിച്ചില്ല എന്നു പറഞ്ഞ് ബ്ലെസ്ലിയെ ന്യായീകരിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. ബ്ലെസ്ലിയുടെ കൈ പിടുത്തത്തിൽ ദിൽഷ ഇറിറ്റേറ്റഡ് ആകുന്ന രണ്ട് സന്ദർഭങ്ങൾ ഓർമ്മയിലുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഒന്ന് – കിച്ചൺ ഏരിയയിൽ വെച്ച്. ദിൽഷ കൈ തട്ടിത്തെറിപ്പിച്ച് ദേഷ്യത്തിൽ പോകുന്നു. രണ്ട് – ദിൽഷ തറ തൂത്തുകൊണ്ട് ഇരിക്കുമ്പോൾ കൈയ്ക്ക് പിടിക്കാൻ നോക്കുന്നു. ദിൽഷ ദേഷ്യത്തിൽ തിരിയുമ്പോൾ “അയ്യോ… ഞാൻ കൈയ്യിൽ ആണ് പിടിച്ചത് എന്നു പറയുന്നു “. ഇതുകൂടാതെ ഒരുപാട് സാഹചര്യങ്ങളിൽ ഇത് ആവർത്തിക്കുന്നതു കാണാം. കണ്ടൻ്റിനു വേണ്ടി ആ കോമ്പോ നിലനിർത്തണം എന്ന താത്പര്യത്തിൽ ദിൽഷ സഹിക്കുന്നു എന്നതാണ് വാസ്തവം. അത് പക്ഷേ ബ്ലസ്ലി ചെയ്തതിന് ന്യായീകരണം ആവുകയില്ല.

പബ്ളിക് ഷോയിൽ വെച്ച് താത്പര്യമില്ല എന്നു പറഞ്ഞ ഒരാളിനോട് “അവൾ പറഞ്ഞാലും നിർത്തില്ല” എന്ന ആറ്റിട്യൂഡിൽ, അവൾ പലകുറി ഇറിറ്റേറ്റഡ് ആയിട്ടും, വീണ്ടും വീണ്ടും ഉള്ള ഈ കൈപിടുത്തതിനോട് യോജിക്കാൻ കഴിയുന്നില്ല. അവിടെയും , അവൻ അങ്ങനെ ചെയ്തതിലല്ല അവൻ്റെ കുഴപ്പം. അത് നാട്ടുകാരുടെ ഇടയിൽ നെഗറ്റീവ് ആയി എന്നാലോചിച്ചാണ് കരച്ചിൽ.

ഉള്ളതു പറയാം, കരഞ്ഞതു കണ്ടപ്പോൾ വിഷമമായി. പിന്നെ ആലോചിച്ചപ്പോൾ അതിലൊരു നീതിയുണ്ട് എന്ന് തോന്നി. പ്രതികാരബുദ്ധിയോടെ മറ്റുള്ളവരെ ടോർച്ചർ ചെയ്ത് കരയിപ്പിക്കുമ്പോഴും തോറ്റു കഴിഞ്ഞ കണ്ടസ്റ്റൻ്റിനോട് ഒരു സ്പോർട്സ്മാൻ സ്പിരിറ്റുമില്ലാതെ മാസ്സ് ഡയലോഗ് അടിക്കുമ്പോഴും അവൻ കാണിച്ചിട്ടില്ലല്ലോ ഒരു എമ്പതിയും. അപ്പോൾ അവനും അർഹിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഇനി ഒരു സീൻ കൂടി ബാക്കിയുണ്ട്. കപ്പ് റിയാസിൻ്റെ കൈയ്യിലിരിക്കുമ്പോൾ ഡെയ്സി ചെന്നിട്ട് ഒരു “ജാവോ” . ശുഭം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകളെ ആരോഗ്യപരമായി തന്നെ കാണാം.

ദിൽഷാ വോട്ടിനു വേണ്ടി എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു എന്നത് സത്യം ആണെങ്കിലും ബ്ലെസ്ലിയോ ? ബ്ലെസ്ലി ചെയ്തതിൽ തെറ്റുണ്ടോ..? ഇതിനപ്പുറം, റോബിൻ സോഷ്യൽ മീഡിയയയിൽ നടത്തിയ വെല്ലുവിളിയോ? അതൊരു ആരോഗ്യപരമായി തോന്നുന്നില്ല…

റോബിന്റെ കരുതൽ അതും അല്പം കൂടിപ്പോയോ? ബാത്ത്റൂമിൽ പോകുമ്പോഴും സൂക്ഷിക്കണം എന്നെല്ലാം പറയുന്ന റോബിൻ ശരിക്കും ഒരു കരുതൽ ആങ്ങള ആയി മാറിയിരിക്കുകയാണ്.

ഇത്രകൂടുതൽ കരുതൽ ബിഗ് ബോസ് വീട്ടിൽ കാണിക്കേണ്ട കാര്യം എന്തായിരുന്നു എന്നാണ് പ്രേക്ഷകർക്കും ചോദിക്കാനുള്ളത്. 29 വയസുള്ള പെൺകുട്ടി ആണ് ദില്ഷാ എന്ന കാര്യമൊക്കെ നമുക്ക് ഒഴിവാക്കാം… ബിഗ് ബോസ് പോലെ ഒരു റിയാലിറ്റി ഷോയിലാണ് എല്ലാവരും ഉള്ളത്. അതുപോലെ എഴുപതോളം ക്യാമറ ഉണ്ട്. അതൊക്കെ റോബിൻ അങ്ങ് മറന്നുപോയതാണോ..? ഇത് ശരിക്കും ബ്ലെസ്ലി അത്രത്തോളം ഉപദ്രവകാരിയാണ് എന്ന് തോന്നിപ്പിക്കും വിധം ആയിപ്പോയി..

ഇതൊക്കെ ഇത്രത്തോളം ഉപദേശിക്കാൻ, ബ്ലെസ്ലിയ്ക്ക് ഒപ്പം ഓടിച്ചാടി നടക്കുന്ന ദിൽഷയ്ക്ക് യാതൊരു ബുദ്ധിമുട്ടും ബ്ലെസ്ലിയിൽ നിന്നും ഉണ്ടായിട്ടില്ല എന്നാണ് കാണിക്കുന്നത്., ദിൽഷയും അത്തരത്തിൽ ആരോടും പരാതി പറഞ്ഞിട്ടില്ല. നീ എന്നെ പ്രണയിക്കരുത്.. എന്ന് മാത്രമേ ദിൽഷാ പറയുന്നുള്ളൂ. അതല്ലാതെ ഒന്നും ദിൽഷാ പറഞ്ഞിട്ടില്ല… അതും വോട്ടിനു വേണ്ടി സഹിക്കുകയാണെങ്കിൽ അതിനെ എങ്ങനെ ആണ് ന്യായീകരിക്കുക. അതിനെ കുറിച്ച് നിങ്ങൾക്ക് പറയാം…

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top