TV Shows
ബ്ലെസ്ലിയെ തോൽപ്പിക്കാൻ കൊട്ടേഷനോ?; റോബിൻ കാണിച്ചത് ചതി; റോബിനെ എതിർത്ത് റോബിൻ ഫാൻസ് വരെ രംഗത്ത്!
ബ്ലെസ്ലിയെ തോൽപ്പിക്കാൻ കൊട്ടേഷനോ?; റോബിൻ കാണിച്ചത് ചതി; റോബിനെ എതിർത്ത് റോബിൻ ഫാൻസ് വരെ രംഗത്ത്!
ഇതുവരെ ബിഗ് ബോസ് വീട്ടിൽ വന്ന എല്ലാ മത്സരാർത്ഥികളും ഒന്നിച്ചു ബിഗ് ബോസ് വീട്ടിൽ എത്തിയത് ഒരു പുതിയ അനുഭവം ആയിരിക്കുകയാണ് എല്ലാ പ്രേക്ഷകർക്കും അതുപോലെ മത്സരാർത്ഥികൾക്കും. എന്നാൽ ഈ എപ്പിസോഡുകളോടെ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ നിറയെ ബ്ലെസ്ലിയെ കുറിച്ചുള്ള കുറിപ്പുകളാണ് നിറഞ്ഞിരിക്കുകയാണ്.
പുറത്ത് നിന്ന് ഗെയിം കണ്ട് വന്ന മുന്‍മത്സരാര്‍ഥികളെല്ലാവരും ചേര്‍ന്ന് ബ്ലെസ്ലിയെ മനഃപൂര്‍വ്വം ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ ആരാധകര്‍ പോലും ബ്ലെസ്ലിയ്ക്ക് കനത്ത സപ്പോര്‍ട്ടാണ് നല്‍കുന്നത്. ഒപ്പം നിന്നവര്‍ പോലും ഒറ്റപ്പെടുത്തി പോയതോടെ അവരുടെ തനിനിറമാണ് മനസിലവാവുന്നത്. ഇതെല്ലാം ബ്ലെസ്ലിയെ വിജയത്തിലേക്ക് എത്തിക്കുന്നതാണെന്ന് ആരാധകര്‍ പറയുന്നു.
ബ്ലെസ്ലിയെ ജയിക്കാവു, ഇപ്പോള്‍ അതിന് നൂറ് ശതമാനം യോഗ്യത അവന് മാത്രമുള്ളു. ഇന്നലെ ബിഗ് ബോസില്‍ റീ എന്‍ട്രി ആയത് മുതല്‍ ദില്‍ഷയോട് പുറത്തെ കാര്യങ്ങള്‍ പറയുന്നുണ്ട്. പുറത്ത് ദില്‍ഷക്ക് വേണ്ടി വീട്ടുകാരും ചേര്‍ന്ന് എല്ലാം സെറ്റ് ആക്കിയിട്ടുണ്ടെന്നും. ഡെയ്‌സിയുടെ എന്‍ട്രിയുടെ തൊട്ട് മുന്‍പ് പോലും ദില്‍ഷയുടെ ചെവിയില്‍ വ്യക്തമായി പറഞ്ഞു കൊടുത്തിട്ടുണ്ട് നിന്നെ ജയിപ്പിക്കാനുള്ളതൊക്കെ ചെയ്തിട്ടുണ്ടെന്ന്..
അതുപോലെ തന്നെ വീട്ടിലെ നല്ല മെമ്മറീസിനെ കുറിച്ച് ചോദിച്ചപ്പോഴും ലക്ഷ്മിപ്രിയയെയും ദില്‍ഷയെയും കുറിച്ച് മാത്രമാണ് പറഞ്ഞത്. ഇന്നലെ മുതല്‍ ഇന്ന് രാവിലെ വരെ ലൈവ് കണ്ടവര്‍ക്ക് കലങ്ങും. വോട്ട് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഒരാളുടെയും ഫാന്‍ അല്ല, മുന്‍പ് റോബിനും അഖിലിനും റോണ്‍സനും ധന്യക്കും ബ്ലെസ്ലിക്കും വോട്ട് ചെയ്തിരുന്നവര്‍ ഇന്നെന്തായാലും ബ്ലെസ്ലിയ്ക്ക് മാത്രം വോട്ട് ചെയ്യും.
കാരണം ഒരൊറ്റ ദിവസം കൊണ്ട് റോബിന്‍ ബ്ലെസ്ലിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ചെയ്തത്. ഒരു പക്ഷേ തന്റെ പ്രണയം ശക്തമാവുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാവാം. എന്നിരുന്നാലും റോബിന്‍ പുറത്തായപ്പോള്‍ അദ്ദേഹത്തിന് വേണ്ടി വാദിച്ച ഒരേ ഒരാള്‍ ബ്ലെസ്ലിയാണ്. മറ്റുള്ളവരെല്ലാം കുറ്റപ്പെടുത്തിയപ്പോഴും ബ്ലെസ്ലി റോബിനെ, പ്രവൃത്തികളിലൂടെയും സംസാരത്തിലൂടെയും ന്യായീകരിച്ചു.
തിരികെ വന്ന റോബിന്‍ നിന്നെ ഒരു സഹോദരനെ പോലെ കാണുകയുള്ളു എന്ന് ബ്ലെസ്ലിയോട് പറഞ്ഞിരുന്നു. മാത്രമല്ല ഈ വീട്ടില്‍ നില്‍ക്കാനുള്ള യോഗ്യതയെ പറ്റിയും സംസാരിച്ചു. എന്നാല്‍ ഇതെല്ലാം ബ്ലെസ്ലിയെ ഒറ്റപ്പെടുത്താന്‍ മനഃപൂര്‍വ്വം നടത്തിയ ശ്രമങ്ങളായിരുന്നു.
ഇതുവരെയുള്ള ഗെയിം നോക്കുകയാണെങ്കില്‍ മൈന്‍ഡ് ഗെയിം എന്നത് ബ്ലെസ്ലിയാണ്. മാത്രമല്ല ശാരീരികമായി അധ്വാനിക്കേണ്ടി വന്ന ടാസ്‌കുകളിലും ബുദ്ധിപരമായിട്ടും കളിക്കാന്‍ അവന് സാധിച്ചു. എന്ത് കൊണ്ടും വിജയിക്കാന്‍ യോഗ്യനാണെന്നാണ് പ്രിയപ്പെട്ടവര്‍ പറയുന്നത്.
about biggboss
