Malayalam
‘പ്രണവിനെ ഇതുവരെ കണ്ടിട്ടില്ല’; തനിക്ക് യുവതാരങ്ങളില്‍ ഏറ്റവും അടുപ്പമുള്ളത് ആരുമായിട്ടാണെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം
‘പ്രണവിനെ ഇതുവരെ കണ്ടിട്ടില്ല’; തനിക്ക് യുവതാരങ്ങളില്‍ ഏറ്റവും അടുപ്പമുള്ളത് ആരുമായിട്ടാണെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ഷെയ്ന്‍ നിഗം. സോഷ്യല്‍ മീഡിയയില്‍ വളരെസജീവമാണ് താരം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുവതാരങ്ങളില്‍ ഏറ്റവും അടുപ്പമുള്ളത് ആരുമായിട്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷെയ്ന്‍ നിഗം.
‘പ്രണവിനെ ഇതുവരെ കണ്ടിട്ടില്ല. കാണാനൊരു അവസരം ഉണ്ടായിട്ടില്ല. ദുല്‍ഖറിക്കയുടെ കൂടെയും ഫഹദിക്കായുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. സംസാരിക്കാന്‍ ഫ്രണ്ട്‌ലിയായിട്ട് തോന്നിയിട്ടുള്ളത് ദുല്‍ഖറിക്ക തന്നെയാണ്.
ഫഹദിക്ക ആക്റ്റിങ്ങ് രീതിയിലേക്ക് പോകുന്നയാളാണ്. നമുക്ക് വളരെ സീനിയറായി തോന്നുന്നയാളാണ്. ദുല്‍ഖറിക്ക കുറച്ചുകൂടി കമ്ബനിയാണ്,’ എന്നും അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.
അതേസമയം ഷെയ്‌ന്റെ ഏറ്റവും പുതിയ ചിത്രമായ ഉല്ലാസം ജൂലൈ ഒന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യം മുതല്‍ അവസാനം വരെ ഫണ്ണിലൂടെ പോകുന്ന പടമാണ് ഉല്ലാസമെന്നും റൊമാന്റിക് കോമഡി ജോണറാണ് ചിത്രം ഒരുക്കിയതെന്നും ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.