Actor
മികച്ച നടൻ, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം.. ഷൈൻ ടോം ചാക്കോയ്ക്ക്അവാർഡ് നൽകി ഗുരു സോമസുന്ദരം
മികച്ച നടൻ, ‘കുറുപ്പി’ലെ അഭിനയമികവിനു അംഗീകാരം.. ഷൈൻ ടോം ചാക്കോയ്ക്ക്അവാർഡ് നൽകി ഗുരു സോമസുന്ദരം
പ്രശസ്ത അഭിനേതാവ് കലാഭവൻ മണിയുടെ പേരിൽ സംഘടിപ്പിച്ച ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസം കൊച്ചി അമ്മ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ അഭിനേതാവ് ഗുരു സോമസുന്ദരമാണ് ഷൈൻ ടോം ചാക്കോക്ക് അവാർഡ് നൽകിയത്.താൻ ഇഷ്ടപെടുന്ന കഥാപാത്രങ്ങളിൽ ഒന്നായ ഭാസി പിള്ളയായുള്ള അഭിനയത്തിന് ലഭിച്ച ഈ അവാർഡിന് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കുറിപ്പിലെ ഭാസി പിള്ള എന്ന കഥാപാത്രമാണ് അവാർഡിന് അർഹനാക്കിയത് . വെഫറെർ ഫിലിംസിന്റെയും എം സ്റ്റാർ ഇന്റെർറ്റൈൻമെന്റിന്റെയും ബാന്നറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കുറുപ്പ് തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. പ്രേക്ഷകർക്കിടയിലും ഭാസി പിള്ളയുടെ അഭിനയം കാഴ്ചവച്ച ഷൈനിനു ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
സഹ സംവിധായകനായി സിനിമാലോകത്ത് വരവറിയിച്ച ഷൈൻ 2011-ൽ ഗദ്ദാമ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. അന്നയും റസൂലും, പകിട, മസാല റിപ്പബ്ലിക്, ഇതിഹാസ, ഒറ്റാൽ, സ്റ്റൈൽ, കമ്മട്ടിപ്പാടം, ഗോദ, ടിയാൻ, പറവ, മായാനദി, ഇഷ്ഖ്, ഉണ്ട, കെട്ടിയോളാണ് മാലാഖ, മണിയറയിലെ അശോകൻ, ലവ്, ഓപ്പറേഷൻ ജാവ, അനുഗ്രഹീതൻ ആൻറണി, കുരുതി, കുറുപ്പ്, വെയിൽ, ഭീഷ്മപർവ്വം, പട, അടിത്തട്ട്, പന്ത്രണ്ട് തുടങ്ങിയവയാണ് ഷൈൻ ശ്രദ്ധേയ വേഷങ്ങളിലെത്തിയ സിനിമകൾ.
