ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ പോയി ? ചോദ്യങ്ങളുമായി രാഹുല്‍ ഈശ്വര്‍ !
നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിനെ അനുകൂലിച്ച് തുടക്കം മുതൽ രംഗത്ത് എത്തിയ ആളാണ് രാഹുല്‍ ഈശ്വര്‍ . ദിലീപ് അനുകൂലി എന്ന വിശേഷണത്തോടെയായിരുന്നു രാഹുല്‍ ഈശ്വര്‍ ചാനൽ ചർച്ചകളിൽ പങ്കെടുത്തത്. ഇപ്പോഴിതാ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള വിധി വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും പ്രതിരോധിച്ചും കൃത്യമായ മറുപടിയും നല്‍കിയാണ് കോടതി വിധി പുറപ്പെടുവിച്ചത് എന്ന് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലചന്ദ്രകുമാറിന്റെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും എവിടെ പോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. യാതൊരു മെറിറ്റുമില്ലാത്ത കേസ് യഥാര്‍ത്ഥത്തില്‍ വിചാരണ കോടതി തുറന്നകാട്ടുകയാണ് ഉണ്ടായത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ .
ഒരു നിയമ വിദ്യാര്‍ത്ഥി എന്ന നിലയില്‍ പൊതുരംഗത്തെ വ്യക്തി എന്ന നിലയില്‍ ഹണി എം വര്‍ഗീസിന്റെ വിധി എല്ലാവരും വായിക്കേണ്ടതാണ്. ഇത്ര ലീഗല്‍ സാംഗ്റ്റിറ്റി ഉള്ള കൃത്യമായ അതായത് പ്രോസിക്യൂഷനെ വലിച്ച് കീറി കൊണ്ടുള്ള പ്രോസിക്യൂഷന്റെ ഓരോ വാദങ്ങള്‍ക്കും അക്കമിട്ട് കൃത്യമായി മറുപടി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. അങ്ങ് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞു. അതില്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍ പറയാം.
ഇതില്‍ ബാലചന്ദ്രകുമാര്‍ അദ്ദേഹം പെന്‍കാര്‍ഡായിട്ട്, ബാലചന്ദ്രകുമാറിനെ പോലും ഈ ആക്ഷനെ കോടതി ഡിഫന്‍ഡ് ചെയ്തിട്ടുണ്ട്. അത് മറ്റൊരു കാര്യം. ബാലചന്ദ്രകുമാര്‍ ഈ പെന്‍ഡ്രൈവിലേക്ക് കാര്യങ്ങള്‍ കോപ്പി ചെയ്യുന്നത് 2021 നവബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്. അപ്പോള്‍ ബാലചന്ദ്രകുമാര്‍ എന്തായാലും ഒരു ലാപ്‌ടോപ്പില്‍ നിന്നായിരിക്കുമല്ലോ അത് കോപ്പി ചെയ്യുന്നത്.
ആ ലാപ്‌ടോപ്പ് എവിടെ പോയി. ബാലചന്ദ്രകുമാറിന്റെ അതിന് മുന്‍പുള്ള ടാബ് എവിടെ പോയി. അങ്ങയുടെ പരിപാടിയില്‍ വെച്ച് ബാലചന്ദ്രകുമാറിനോട് ഞാന്‍ ചോദിച്ചു, അപ്പോള്‍ പറഞ്ഞു രാഹുല്‍ ഈശ്വര്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ നോക്കുകയാണ് എന്ന്. അതിനെകുറിച്ചെല്ലാം ഞാന്‍ പൊലീസിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട് എന്ന്. ഇപ്പോള്‍ വെളിയില്‍ കള്ളം പറയുന്നത് സുരാജിന് കൊടുത്തിട്ടുണ്ട് എന്നാണ്. ചിലപ്പോള്‍ സുരാജിന്റെ വീട്ടില്‍ ഒരന്വേഷണം കൂടി നടത്താനായിരിക്കും.
യാതൊരു സാംഗ്റ്റിറ്റിയുമില്ലാത്ത പ്രോസിക്യൂഷന്റെ ഷാഡോ ആയ മെറിറ്റ് ഇല്ലാത്ത കേസ് കൃത്യമായി എക്‌സ്‌പോസ് ചെയ്ത് കൊണ്ട് തന്നെയാണ് വിചാരണ കോടതി മുന്നോട്ട് വന്നത്. ഇനി അങ്ങ് നേരത്തെ പ്രസക്തമായ ഒരു കാര്യം ചോദിച്ചു. വിചാരണ കോടതിയെ കുറിച്ചുള്ള കാര്യങ്ങള്‍ വിചാരണ കോടതിയ്ക്ക് തീരുമാനിക്കാമോ എന്ന്. തീര്‍ച്ചയായും പറ്റില്ല. പക്ഷെ വിചാരണ കോടതിയെ കുറിച്ചാണ് അവര്‍ എന്ന് പറയുന്നത് എന്ന് നമുക്ക് എങ്ങനെ അറിയാം.
അവര്‍ എന്ന വാക്ക് കൊണ്ട് വിചാരണ കോടതിയെ ആണ് ഉദ്ദേശിച്ചത് എന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയും. അങ്ങയുടെ പരിപാടിയില്‍ ഞാന്‍ പറഞ്ഞത് പോലെ ഈ ഓഡിയോ ക്ലിപ്പുണ്ട്. ആത്മബന്ധമുണ്ട് എന്ന് പറയുന്നതിന്റെ. അത് ആര് പറഞ്ഞതാണ് എന്ന പ്രോസിക്യൂഷന്‍ പറയാതെ അവിടെ കോടതി ഗണിച്ചറിയാന്‍ പറ്റുമോ. 2017 ലാണ് ഇത് റെക്കോഡ് ചെയ്യപ്പെടുന്നത് എന്ന് എങ്ങനെ തെളിയിക്കാനാകും എന്ന്.
എന്ത് വലിയ അപകടകരമായ കീഴ് വഴക്കമായിരിക്കും അത്. നാളെ ഏതെങ്കിലും അനിഷ്ടമുള്ള ജഡ്ജിയെ ഏതെങ്കിലും ആരാണ് എന്ന് അറിയാത്ത വോയ്‌സ് ക്ലിപ്പ് കേള്‍പ്പിച്ച് ഇങ്ങനെ വേണോ എന്നെക്കെ ചോദിച്ചാലോ. വിചാരണ കോടതിയെ വിശ്വാസമാണ്. താഴെയുള്ള ഓഫീസേഴ്‌സാണ് പ്രശ്‌നമെന്ന് വിചാരണ കോടതി പറഞ്ഞല്ലോ. പ്രോസിക്യൂഷന്‍ കണക്ട് ചെയ്യാന്‍ യാതൊരു മെറ്റീരിയല്‍ എവിഡന്‍സും കൊണ്ടുവരുന്നില്ല.മാത്രമല്ല ഇത് ആരാണ് പറഞ്ഞത്, ആരുടെ വോയിസാണ് എന്ന് പ്രോസിക്യൂഷന്‍ റിവീല്‍ എന്ന വാക്ക് കൂടി ഉപയോഗിച്ചിട്ടുണ്ട്. അവരത് പറയുന്നില്ല. ഒരു കോണ്‍ടക്‌സ്റ്റ് ഇല്ലാത്ത കാര്യം ആരെങ്കിലും കൊണ്ട് കൊടുത്താല്‍ ജഡ്ജിമാര്‍ മാറാന്‍ തുടങ്ങിയാല്‍ ജഡ്ജിമാര്‍ക്ക് മാറാനല്ലേ അവസരം കാണൂ. ജഡ്ജി ഒളിച്ചോടണം എന്നാണോ പറയുന്നത്. ജഡ്ജി പേടിച്ചോടണം എന്നാണോ പറയുന്നത്. മിനി മാഡം നേരത്തെ എഴുതി കൊടുത്തു എന്ന് പറഞ്ഞു.പക്ഷെ കോടതി നേരത്തെ ചോദിച്ച കാര്യങ്ങളില്‍ ഒന്ന് ഇതിന്റെ ഇംപ്ലികേഷനും മാനങ്ങളും എന്താണ്, എന്താണ് ബെയറിംഗ്. പക്ഷെ കോടതിയുടെ ഭാഗമായി വരുന്നത് ഇത് മെയിന്‍ കേസുമായി വരുന്നതാണോ ദിലീപുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്നതാണോ എന്ന് കോടതി വാക്കാല്‍ തന്നെ ചോദിച്ചു.ഇത് നമ്മുടെ അസംപ്ഷനല്ല. കോടതി വാക്കാല്‍ തന്നെ ചോദിച്ചു. ഈ കേസുമായി എന്താണ് ബന്ധം. ഇതിന്റെ ഇംപ്ലിക്കേഷന്‍ എന്ത് മാത്രമണ്. അത്തരം കാര്യങ്ങളില്‍ കൂടി കോടതിയെ കണ്‍വീന്‍സ് ആക്കിയാല്‍ മാത്രമെ കോടതി അനുകൂലമായി വിധി തരികയുള്ളൂ
