News
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹസന്
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹസന്
കമല്ഹാസന് നായകനായി പുറത്ത് എത്തിയ ‘വിക്രം’ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ഈ സന്തോഷത്തിനിടെ മറ്റൊരു സന്തോഷവുമാണ് പുറത്തെത്തുന്നത്. യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് കമല്‍ ഹസന്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. കമല്‍ഹാസനൊപ്പം മലയാളി താരങ്ങളും അഭിനയിച്ചിരുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
കമല്‍ഹാസന്റെ ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്ക്കാണ് ഇത് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്ഹാസന് തന്നെയാണ് ‘വിക്രം’ സിനിമയുടെ നിര്‍മ്മാതാവ്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ‘വിക്രമി’ന്റെ നിര്‍മാണം.നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം’ ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
