ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയും യൂട്യൂബറുമായ മീര രജ്പുത് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുള്ള മീര ഇത്തവണ ഒരു മുന്നറിയിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു ഹോട്ടലിനെക്കുറിച്ചാണ് മീര പറയുന്നത്.
നിലവില്‍ ഇറ്റലിയില്‍ അവധി ആഘോഷത്തിലാണ് മീരയും കുടുംബവും. ഇറ്റലിയിലെ ഒരു ഹോട്ടലില്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യത്തിയില്ലാത്ത ഷീറ്റുകളാണ് ഇവിടെയുണ്ടായിരുന്നതെന്നും മീര കുറിച്ചു.
ഹോട്ടലിന്റെ പേര് ടാഗ് ചെയ്തുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. നിങ്ങള്‍ ഒരു ഇന്ത്യക്കാരനോ വെജിറ്റേറിയനോ ആണെങ്കില്‍ ഈ ഹോട്ടല്‍ ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു. പരിമിതമായ ഭക്ഷണ ഓപ്ഷനുകളാണ് ഇവിടെയുള്ളത്.
മാത്രമല്ല വെജിറ്റേറിയന്‍സിനെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഫുഡ് ഐറ്റവും ഇവിടെയില്ലെന്നും മുറിച്ച പഴങ്ങള്‍ കൂട്ടിവെക്കുന്നത് ഒരു ഡെസേര്‍ട്ട് അല്ലെന്നും ഇവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ അടുത്തിടെയാണ് അഖില്‍ സത്യന് സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും ഒടിടിയിൽ എത്തിയത്. അഞ്ജന ജയപ്രകാശാണ് സിനിമയിലെ...
കൊല്ലം സുധിയെന്ന നടന്റെ മരണത്തിലൂടെ പ്രതിഭാശാലിയായ ഒരു കലാകാരനെ മലയാളത്തിന് നഷ്ടപെട്ടിരിക്കുകയാണ്. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം...