Connect with us

ബ്ലെസ്ലിയ്ക്ക് അവന്റേതായ തത്വചിന്തകളും ഒത്തിരി പഞ്ച് ഡയലോഗുകളും ഉണ്ട്; അവന്റെ പ്രണയം എന്തിനാണെന്ന് മനസിലാവുന്നില്ല; ഒന്നെങ്കില്‍ ഗെയിം, അല്ലെങ്കില്‍ ശക്തമായ പ്രണയമെന്ന് പറഞ്ഞ് ബ്ലെസ്ലിയുടെ സഹോദരൻ!

TV Shows

ബ്ലെസ്ലിയ്ക്ക് അവന്റേതായ തത്വചിന്തകളും ഒത്തിരി പഞ്ച് ഡയലോഗുകളും ഉണ്ട്; അവന്റെ പ്രണയം എന്തിനാണെന്ന് മനസിലാവുന്നില്ല; ഒന്നെങ്കില്‍ ഗെയിം, അല്ലെങ്കില്‍ ശക്തമായ പ്രണയമെന്ന് പറഞ്ഞ് ബ്ലെസ്ലിയുടെ സഹോദരൻ!

ബ്ലെസ്ലിയ്ക്ക് അവന്റേതായ തത്വചിന്തകളും ഒത്തിരി പഞ്ച് ഡയലോഗുകളും ഉണ്ട്; അവന്റെ പ്രണയം എന്തിനാണെന്ന് മനസിലാവുന്നില്ല; ഒന്നെങ്കില്‍ ഗെയിം, അല്ലെങ്കില്‍ ശക്തമായ പ്രണയമെന്ന് പറഞ്ഞ് ബ്ലെസ്ലിയുടെ സഹോദരൻ!

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണും അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കൊറോണ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ വളരെയധികം സമാധാനത്തോടെയാണ് ഷോ മുന്നേറുന്നതെങ്കിലും ബിഗ് ബോസ് വീട്ടിൽ വലിയ സംഘർഷങ്ങൾ ആണ് നടക്കുന്നത്.

ഇനി വെറും രണ്ടു ദിവസത്തിനുള്ളില്‍ ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് അറിയാം. ഇപ്പോഴുള്ള എല്ലാ മത്സരാർത്ഥികൾക്കും പുറത്ത് നല്ല ഫാൻ സപ്പോർട്ട് ഉണ്ട്. കൂട്ടത്തിൽ ബ്ലെസ്ലിയ്ക്കും ഉണ്ട് നല്ല സപ്പോർട്ട്. എന്നാല്‍ ബ്ലെസ്ലിയ്ക്ക് ദില്‍ഷയോട് തോന്നിയ ഇഷ്ടം സത്യമാണോ അതോ ഗെയിമിന് വേണ്ടിയുള്ളതാണോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസം തുടങ്ങിവച്ച ടാസ്ക് ആണ് അതിൽ പണിയായിരിക്കുന്നത്.

ആ ഒരു ടാസ്ക് നടക്കവേ ദിൽഷാ വിഷയത്തില്‍ ബ്ലെസ്ലി ഉറച്ച നിലപാട് പ്രഖ്യാപിച്ചിരുന്നു. അവന്റെ മനസിലുള്ളത് എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബ്ലെസ്ലിയുടെ സഹോദരന്‍ ഒറാറ്റര്‍ലി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്ലെസ്ലി ഫൈനലില്‍ എത്തിയെന്ന് അറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അവന്‍ വലിയ സ്വപ്നങ്ങളുള്ള ആളാണ്, ഇത് ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ്.അവന്‍ ഇവിടെ തന്നെ എത്തുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. കാരണം ഇത്രയും ദൂരം ആടിയുലയാതെ പാറ പോലെയാണ് അവന്‍ നിന്നത്.

ബിഗ് ബോസ് വീട്ടില്‍ അവന്‍ ഫേക്ക് ആയി ഒന്നും ചെയ്തിട്ടില്ല, യഥാര്‍ഥ ജീവിതത്തിലും അവന്‍ അങ്ങനെ തന്നെയാണ്. തന്റേതായ തത്വചിന്തകളും ഒത്തിരി പഞ്ച് ഡയലോഗുകളും ഉള്ള ആളാണ് അവന്‍. തന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ എന്ത് വേണമെങ്കിലും ചെയ്യും. ഇതവന്റെ പുതിയതായി തോന്നുന്നു. വീട്ടില്‍ പോലും വിശപ്പിനെ കുറിച്ചുള്ള ചില തത്വങ്ങള്‍ അവന്‍ പറഞ്ഞിട്ടുണ്ട്. ചില ആയൂര്‍വേദ മരുന്നുകള്‍ മാത്രം കഴിച്ച് ജീവിക്കാന്‍ സാധിക്കുന്ന ദിവസമുണ്ട്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ബ്ലെസ്ലി പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്‍ ഒറാറ്റരര്‍ലി പറയുന്നത്.

ബ്ലെസ്ലിയുടെ ഗെയിമിനെയും വ്യക്തിത്വത്തിനെയും ഇഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ടെന്നതിലെ സന്തോഷവും സഹോദരന്‍ പങ്കുവെച്ചു. ‘അസാധാരണമായ ചിന്താപ്രക്രിയയുള്ള ഒരാളാണ് ബ്ലെസ്ലി. തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും സമൂഹത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനുമാണ് അദ്ദേഹം ഷോയില്‍ പ്രവേശിച്ചത്.

സാധാരണഗതിയില്‍, സമൂഹം അത്തരക്കാരെ എളുപ്പത്തില്‍ അംഗീകരിക്കില്ല, അവരെ വിലയിരുത്തും. പക്ഷേ ബ്ലെസ്ലിയ്ക്ക് അധികം വെറുപ്പ് ലഭിച്ചിട്ടില്ല. അവന്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളവനാണെന്നും ആളുകള്‍ അവനെ ഇഷ്ടപ്പെടുന്നുവെന്നും ഇത് കാണിക്കുന്നു.

ബ്ലെസ്ലി-ദില്‍ഷ പ്രണയത്തെ കുറിച്ച് അതില്‍ തനിക്കും കണ്‍ഫ്യൂഷന്‍ ഉണ്ടെന്നാണ് സഹോദരന്റെ അഭിപ്രായം. ഇത് ആരാധകരെ രസിപ്പിക്കാനുള്ള പദ്ധതിയാണോ അതോ യഥാര്‍ഥ പ്രണയമാണോ എന്ന ആശയക്കുഴപ്പം ഉണ്ട

‘എനിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. പ്രേക്ഷകരെയും ബിഗ് ബോസ് ഷോ യെും നന്നായി അറിയുന്ന ഒരാളാണ് ബ്ലെസ്ലി. അതുകൊണ്ട് പലര്‍ക്കും ഇഷ്ടമുള്ള ഒന്ന് അദ്ദേഹം ചെയ്യുന്നു. അതല്ലെങ്കില്‍ അവളില്‍ അദ്ദേഹം വീണ് പോയിരിക്കാം. ചിലപ്പോള്‍ കടുത്ത പ്രണയമായിരിക്കാം. പക്ഷേ അവന്റെ മനസിലുള്ളത് എന്താണെന്ന് ബ്ലെസ്ലിയ്ക്ക് മാത്രമേ അറിയൂ.. എന്നും സഹോദരന്‍ പറയുന്നു.

about biggboss

More in TV Shows

Trending

Recent

To Top