Malayalam
ഭാഗ്യലക്ഷ്മിയും കൂട്ടാളികളും മുങ്ങി പുലികൾ എലിയായി പൊക്കാനുറച്ച് പോലീസ്
ഭാഗ്യലക്ഷ്മിയും കൂട്ടാളികളും മുങ്ങി പുലികൾ എലിയായി പൊക്കാനുറച്ച് പോലീസ്
സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്ത് ത്തെി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ഒളിവിൽ. പോലീസും ഇത് സ്ഥിദീകരിച്ചതിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനാല്‍ ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം.
ഭാഗ്യലക്ഷ്മി, ഒപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസമായിടരുന്നു കോടതി തള്ളിയത് . ജാമ്യാപേക്ഷ അഡിഷനൽ.സെഷൻസ് കോടതി രൂക്ഷ വിമർശനത്തോടെ തള്ളി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റ് മാർഗമില്ലന്നാണു പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടർ നടപടി സ്വീകരിക്കാനാണ് നിർദേശം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.ഇവരെവിടെ പോയെന്ന് ആര്‍ക്കും അറിയില്ല.
