Connect with us

ഹൈക്കോടതിയിൽ എത്തും മുൻപ് പൂട്ടാൻ പോലീസ്…ഭാഗ്യലക്ഷ്മിയെയ്യും കൂട്ടരേയും അങ്ങനെ വെറുതെ വിടില്ല..ഇനി ജയിൽ വാസം തന്നെ!

Malayalam

ഹൈക്കോടതിയിൽ എത്തും മുൻപ് പൂട്ടാൻ പോലീസ്…ഭാഗ്യലക്ഷ്മിയെയ്യും കൂട്ടരേയും അങ്ങനെ വെറുതെ വിടില്ല..ഇനി ജയിൽ വാസം തന്നെ!

ഹൈക്കോടതിയിൽ എത്തും മുൻപ് പൂട്ടാൻ പോലീസ്…ഭാഗ്യലക്ഷ്മിയെയ്യും കൂട്ടരേയും അങ്ങനെ വെറുതെ വിടില്ല..ഇനി ജയിൽ വാസം തന്നെ!

യൂട്യൂബ് ചാനലില്‍ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം ജില്ലാ കോടതി ശക്തമായ താക്കീതതും വിമര്‍ശനവുമാണ് നടത്തിയത്.സര്‍ക്കാരിന്റെ അടുപ്പക്കാരിയായിരുന്നിട്ടും ഭാഗ്യലക്ഷിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസും സര്‍ക്കാരും വാദിച്ചത്. ഇവര്‍ക്ക് ജാമ്യം കൊടുത്താല്‍ കൃമിശല്യമുള്ളവരും ഇല്ലാത്തവരുമായ പലരേയും വീട്ടില്‍ കയറി തല്ലാന്‍ പലരും കാത്തിരുന്നതാണ്. അവരും വാദിക്കുക ഈ കേസ് വച്ചായിരിക്കും. എല്ലാവരും കൂടിയങ്ങ് വീട്ടില്‍ കയറി തല്ലിയാല്‍ പിന്നെ നമ്മുടെ പോലീസിന് പണി വേണ്ടെ. നിയമ വ്യവസ്ഥ കംപ്ലീറ്റ് തകരും. അരാജകത്വം ഉണ്ടാകും. ഇങ്ങനെ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അനുകരിക്കാന്‍ ശ്രമിക്കാനിരുന്നവര്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ കോടതി വിധി.

ഇപ്പോളിതാ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണു പൊലീസിന്റെ വിലയിരുത്തല്‍. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസമില്ല. മാത്രമല്ല വിജയ് പി നായരെ വളരെ പെട്ടന്ന് അറസ്റ്റ് ചെയ്തിട്ടും മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യാതിരുന്നാല്‍ വലിയ നിയമ പ്രശ്‌നമുണ്ടാക്കും. അതേസമയം ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് കാര്യങ്ങല്‍ കൈവിട്ടത്. ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളിയതോടെയാണ് പെട്ടുപോയത്.

സംസ്‌കാരമുള്ള പ്രവൃത്തിയല്ല ചെയ്തതെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവര്‍ക്കു ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ പ്രേരണയാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതി വിധി.

കഴിഞ്ഞ 26ന് ആണ് ഇവര്‍ വിജയ് പി.നായര്‍ താമസിച്ചിരുന്ന സ്റ്റാച്യുവിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിക്കുകയും മര്‍ദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കൈക്കലാക്കി തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തു.

താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങള്‍ മോഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു തമ്പാനൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ പരാതിയില്‍ വിജയ്‌ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.

അതേസമയം ഹൈക്കോടതിയില്‍ എത്തും മുമ്പ് അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ കോടതിവിധി വന്നതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത് വരെ ഇവര്‍ മാറി നില്‍ക്കുമോയെന്ന് അറിയില്ല. അതെ ധൈര്യമായി അറസ്റ്റ് വരിക്കുമോ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് കണ്ടതോടെ എല്ലാവരും പെട്ടിരിക്കുകയാണ്.

about bhagyalakshmi

More in Malayalam

Trending

Recent

To Top