Connect with us

ഭാഗ്യലക്ഷ്മി ഒളിവിൽ! മൂന്നുപേരും മുങ്ങി.. പോലീസ് വീട്ടിലെത്തിയപ്പോൾ ഭാഗ്യലക്ഷ്മിയുടെ പൊടിപോലുമില്ല!

Malayalam

ഭാഗ്യലക്ഷ്മി ഒളിവിൽ! മൂന്നുപേരും മുങ്ങി.. പോലീസ് വീട്ടിലെത്തിയപ്പോൾ ഭാഗ്യലക്ഷ്മിയുടെ പൊടിപോലുമില്ല!

ഭാഗ്യലക്ഷ്മി ഒളിവിൽ! മൂന്നുപേരും മുങ്ങി.. പോലീസ് വീട്ടിലെത്തിയപ്പോൾ ഭാഗ്യലക്ഷ്മിയുടെ പൊടിപോലുമില്ല!

സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല വീഡിയോകൾ തന്റെ യൂ ടൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി അടക്കമുള്ള മൂവർസംഘത്തിനു എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ .നാലാളുകൾ കാണിക്കാൻ മടിക്കുന്നത് തനിക്ക് കഴിയും എന്നാണോ ഇവരുടെ ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് എന്നതും ചോദ്യത്തിന് വിധേയപ്പെടേണ്ടിയിരിക്കുന്നു .സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തടുക്കാനായുള്ള ശക്തമായ നിയമനിർമാണം വേണമെന്ന് ഭാഗ്യലക്ഷ്മി ഉന്നയിച്ചിരുന്നു .യൂ ടൂബിലൂടെ മാന്യമായി സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകളെ അപമാനിച്ചു എന്നതിനാലാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്നാണ് ഭാഗ്യലക്ഷ്മിയുടെ വാദം .

ഇപ്പോളിതാ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണു പൊലീസിന്റെ വിലയിരുത്തല്‍.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല. ഇവരെവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. ചാനലുകാര്‍ ബന്ധപ്പെട്ടെങ്കിലും കണ്ടെത്താനായില്ല.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതുവരെ മാറി നില്‍ക്കുന്നോ എന്ന് അറിയില്ല. അതേസമയം ഇവരുടെ പിന്നാലെതന്നെ പോലീസുമുണ്ട്. ഇവരെ വേട്ടയാടില്ലെങ്കിലും തരം കിട്ടിയില്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.

തിരുവനന്തപുരം ഗാന്ധാരി അമ്മാൻ കോവിലിനടുത്തുള്ള തന്റെ ലോഡ്ജ് മുറിയിൽ കയറി വന്ന് ദേഹോപദ്രവം ഏല്പിക്കുകയും കടന്നാക്രമിക്കുകയും തന്റെ മുറിയിലുള്ള സാധനങ്ങൾ അപഹരിക്കുകയും ചെയ്തു എന്നാണ് വിജയ് പി നായരുടെ പരാതി .സിനിമ സ്റ്റൈലിൽ ഭവനഭേദനം നടത്തിയ ഭാഗ്യലക്ഷ്മി പരാക്രമം സോഷ്യൽ മീഡിയയിൽ കൂടി പുറത്തുവിട്ടതാണ് ഇപ്പോൾ മുൻ‌കൂർ ജാമ്യം നഷ്ടമാകുന്നതിനു പ്രധാനകാരണമായി മാറിയത് .കോടതിക്ക് മുന്നിൽ സിനിമ മേഖലയിലെ പ്രമുഖയാണോ അല്ലയോ എന്ന ചോദ്യത്തിനല്ല മറിച്ച് കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് പരിഗണിക്കുന്നത് .സ്ത്രീത്വത്തിന്റെ പേരും പറഞ്ഞു അതിക്രമം നടത്താനോ നിയമം കയ്യിലെടുക്കാനോ അവകാശമില്ല എന്നത് ഓർമിപ്പിക്കുകയാണ് കോടതി ചെയ്തത് .നിയമപരമായായിരുന്നു വിജയിക്കെതിരെ ഭാഗ്യലക്ഷ്മി നീങ്ങിയിരുന്നത് എങ്കിൽ കേസ് മറ്റൊരു വിധത്തിൽ നീങ്ങിയേനെ എന്നാണ് കണക്കാക്കപ്പെടുന്നത്
കഴിഞ്ഞ 26ന് ആണ് ഇവർ വിജയ് പി.നായർ താമസിച്ചിരുന്ന സ്റ്റാച്യുവിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി കരി ഓയിൽ ഒഴിക്കുകയും മർദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്. ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു.

താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങൾ മോഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണു തമ്പാനൂർ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ പരാതിയിൽ വിജയ്ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാൾക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായർക്കെതിരെ പല പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങൾ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.കേരളത്തിലും ലോകത്താകമാനവുമുള്ള എല്ലാ സ്ത്രീകൾക്കും വിജയിയെ പോലുള്ള ഞരമ്പുരോഗികൾ ഭീഷണി ഉയർത്തുന്നതിനാൽ തന്നെ ഇവരെ നിയന്ത്രിക്കാൻ ശക്തമായ നിയമനിർമാണം വേണമെന്ന വാദമാണ് ഭാഗ്യലക്ഷ്മി ഉയർത്തുന്നത് .കേരളത്തിൽ കൂടുതൽ നിയമനിർമ്മാണം വേണമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു .അക്രമണരീതിയാണ് ഭാഗ്യലക്ഷ്മി നടത്തിയതെന്ന് വാദിക്കുന്നവരോട് ഇവനെപ്പോലുള്ളവരോട് പിന്നെ എങ്ങനെ പെരുമാറണം എന്ന വാദവുമായി ഒട്ടനവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് എത്തിയത് .

ABOUT BHAGYALAKSHMI

Continue Reading
You may also like...

More in Malayalam

Trending

Recent

To Top