ഇയാൾ എന്തൊരു ഭർത്താവാണ് ? ആലിയ രൺബീറിനെ ഉപേക്ഷിച്ച് പോകണം ; രൺബീറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍!
ബോളിവുഡിലെ ക്യൂട്ട് ദമ്പതിമാരായി അറിയപ്പെടുന്ന താരങ്ങളനു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും .2022 ഏപ്രിലിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ തന്നെ നടി ഗര്‍ഭിണിയായി. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പുറത്ത് വിട്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. ഏപ്രിലില്‍ വിവാഹിതരായ താരങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞ് കൂടി വരികയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ആലിയ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. പിന്നാലെ താരദമ്പതിമാരെ പറ്റിയുള്ള നിരവധി കഥകള്‍ പ്രചരിച്ചു.
എന്നാല്‍ രണ്‍ബീര്‍ കപൂറിനെ ഡിവോഴ്സ് ചെയ്യണമെന്നാണ് ആലിയയോട് ചിലര്‍ ആവശ്യപ്പെടുന്നത്. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ‘യേ ജവാനി ഹേ ദീവാനി’ എന്ന സിനിമയിലെ ഒരു ഡയലോഗ് രണ്‍ബീര്‍ പറഞ്ഞു.
ആലിയ എന്റെ പരിപ്പും ചോറും ആണെന്നായിരുന്നു നടന്റെ പ്രതികരണം. സ്വന്തം ഭാര്യയെ പരിപ്പിനോടും ചോറിനോടും ഉപമിച്ച അദ്ദേഹത്തെ ഉപേക്ഷിച്ച് പോവാനാണ് നടിയോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. വിമര്‍ശനം നേടി കൊടുത്ത രണ്‍ബീറിന്റെ വാക്കുകളിങ്ങനെയാണ്..
2022 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന വര്‍ഷമാണ്. ഞാന്‍ വിവാഹം കഴിച്ചു, അത് എന്നെ സംബന്ധിച്ചിടത്തോളം മനോഹരമായ കാര്യമാണ്. ഞാന്‍ എന്റെ സിനിമയിലെ ഡയലോഗ് പറഞ്ഞു, ‘വിവാഹം എന്ന് പറഞ്ഞാല്‍ പരിച്ചും ചോറും പോലെയാണ്. അമ്പത് വര്‍ഷം കഴിഞ്ഞ് മരിക്കും വരെയും കൂടെയുണ്ടാവും’ എന്നാല്‍ ജീവിതത്തില്‍ കുറച്ച് കീമ പാവ്, ചിക്കന്‍ കബാബ്, ന്യൂഡീല്‍സ് എന്നിവയൊക്കെ ഉണ്ടാവണം.
പക്ഷേ എന്റെ ജീവിതാനുഭവത്തിന് ശേഷം തോന്നുന്നത് ഏറ്റവും മികച്ചത് പരിപ്പും ചോറും തന്നെയാണെന്നാണ്. ആലിയ എന്റെ ജീവിതത്തിലെ പരിപ്പ് കറി താളിക്കുന്നത് പോലയൊണ്. കാരണം അതാണ് എനിക്കെല്ലാം എന്നും നടന് പറഞ്ഞു’. എന്നാല്‍ രണ്‍ബീറിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരുന്നത്.
താരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.നടന് ഉദ്ദേശിച്ചത് മുന്‍പ് ചില നടിമാരുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ പറ്റിയാണെന്നും ആരാധകര്‍ പറയുന്നു. കബാബ് എന്നും ന്യൂഡീല്‍സ് എന്നുമൊക്കെ അദ്ദേഹം ഉദ്ദേശിച്ചത് ദീപികയെയും കത്രീനയെയും ആണ്.
ഒടുവില്‍ ഭാര്യ ആലിയയിലേക്ക് എത്തിയപ്പോള്‍ ചോറ് ആയെന്നും ചിലര്‍ സൂചിപ്പിച്ചു. ആലിയ എത്രയും വേഗം അദ്ദേഹത്തെ ഉപേക്ഷിച്ച് പോവുകയാണ് വേണ്ടത്. എന്നാല്‍ അതിനുള്ളില്‍ നടി ഗര്‍ഭിണിയായതോടെ ഈ പ്രതികരണത്തിനൊന്നും കാര്യമില്ല.. എന്നാല്‍ രണ്‍ബീര്‍ ഭാര്യയെ കുറിച്ച് അഭിപ്രായം പറയുന്നത് കുറച്ചൂടി മാന്യമായി നടത്താമെന്നാണ് പ്രിയപ്പെട്ടവരും ആവശ്യപ്പെടുന്നത്.
