Connect with us

ലേഡി സൂപ്പർ സ്റ്റാർ എന്ന വിളി പിൻവലിയ്ക്കണം ; ക്യൂട്ട് ലുക്കെന്നും ബോൾഡ് സ്ത്രീയെന്നും ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള ഇമേജ് നിലനിൽക്കുമ്പോൾ തന്നെ സിനിമകൾ അത്തരത്തിലുള്ളത് ആകുന്നില്ല; മഞ്ജു വാര്യർക്ക് ചുവടുപിഴച്ചത് ജാക്ക് ആൻഡ് ജില്ലിലോ?; മഞ്ജു വാര്യയുടെ താരപ്പൊലിമ അസ്തമിച്ചു?

News

മഞ്ജു റോക്ക്ഡ്! സർവം മഞ്ജുമയമാകുന്ന കാഴ്ച മലയാളികൾ ആഘോഷിക്കുന്നുണ്ട്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് നടി മഞ്ജു വാര്യർക്ക് മലയാള സിനിമ പ്രേക്ഷകർ നൽകിയത്. ഒരു പക്ഷെ വിവാഹശേഷം സിനിമയിൽ നിന്നും പടിയിറങ്ങി കുടുംബ ജീവിതം നയിക്കുന്ന ഒരു നടിമാർക്കും കിട്ടാത്ത അംഗീകാരവും വരവേൽപ്പുമാണ് മഞ്ജു തിരിച്ചെത്തിയപ്പോൾ കണ്ടത്.

ഒരു നടിയെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു തിരിച്ചുവരവ് എന്നുള്ളത് ഏറെ ശ്രമകരമാണ്. 14 വർഷം എന്നു പറയുന്നത് അവരുടെ അഭനിയ ജീവതിതത്തെയും വ്യക്തിജീവിതത്തെയും എങ്ങനെ എല്ലാം മാറ്റി മറിച്ചിട്ടുണ്ടാകാം. ആ ദൂരമത്രയും പിന്നോട്ട് സഞ്ചരിച്ച് അവർ തുടങ്ങി വച്ചത് മറ്റൊരുപാട് സ്ത്രീകൾക്കുള്ള പ്രചോദനം കൂടിയായിരുന്നു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ നായിക ആയി എത്തിയ മഞ്ജു ആയിരുന്നില്ല 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ നായികയായി തിരികെയെത്തിയത്. പൊതുവേ അമ്മ കഥാപാത്രങ്ങളോ നായകൻമാരുടെ അടക്കവും ഒതുക്കവുമുള്ള ഭാര്യമാരുടോ റോളുകളിലൊക്കെ, തിരികെ എത്തുന്ന നടിമാർ ചെയ്യുമ്പോൾ ഒരു യുവനടിയുടെ പ്രസരിപ്പോടെയും ചുറുചുറുക്കോടെയും തന്റെ സിനിമകളിലേക്ക് അവർ പറന്നിറങ്ങി.

തിരിച്ചുവരവിൽ മഞ്ജു ചെയ്ത കഥാപാത്രങ്ങളിലൂടെ ആളുകൾ അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. പൊതുവേദികളിലും മറ്റും മഞ്ജു പ്രത്യക്ഷപ്പെടുന്നതും വലിയ ചർച്ചയായി മാറാറുണ്ട്. അതിൽ താരത്തിന്റെ മേക്ക് ഓവർ ഒരു പ്രധാന ഘടകം തന്നെയാണ്. എന്നാൽ, ഇപ്പോൾ മഞ്ജു തിരഞ്ഞെടുക്കുന്ന സിനിമകൾ, മഞ്ജുവിന്റെ അഭിനയം എല്ലാം പലതരത്തിൽ വിമർശിക്കപ്പെടുന്നുണ്ട് . ഈ വിമർശനങ്ങൾ കേൾക്കേണ്ടതായിട്ടുണ്ടോ?

ക്യൂട്ട് ലുക്കെന്നും ബോൾഡ് സ്ത്രീയെന്നും ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള ഇമേജ് നിലനിൽക്കുമ്പോൾ തന്നെ സിനിമകൾ അത്തരത്തിലുള്ളത് ആകുന്നില്ല എന്നതാണ് മഞ്ജുവിനെ കുറിച്ചുള്ള വിമർശനം. ഇക്കാലയളവിനുള്ളിൽ കുറച്ചെങ്കിലും മഞ്ജുവിന്റെ കൊള്ളാമെന്ന് തോന്നുന്ന ചിത്രങ്ങൾ വളരെ കുറവാണ്. മിക്ക സിനിമകളും ഒട്ടും നിലവാരം പുലർത്തുന്നതുമില്ല.

അവസാനമിറങ്ങിയ ചിത്രങ്ങളിൽ മഞ്ജുവിന്റെ പ്രകടനം ഒട്ടും തന്നെ മികവ് പുലർത്തിയിരുന്നില്ല. ചിത്രങ്ങളുടെ പരാജയം തന്നെയാണ് അതിനുള്ള കാരണം, സിനിമകളോ കഥാപാത്രമോ തെരഞ്ഞെടുക്കുന്നതിൽ മഞ്ജുവിന് പാളിച്ച സംഭവിക്കുന്നു എന്ന കാര്യം തീർച്ചയാണ്. ആഘോഷിക്കപ്പെടുന്ന തരത്തിൽ മഞ്ജുവിന് ഉയരാൻ സാധിക്കുന്നില്ല എന്നാണ് വിലയിരുത്തപ്പെടേണ്ടത്.

ജാക്ക് ആൻഡ് ജിൽ കണ്ടശേഷം, മലയാള സീരിയൽ താരമായിരുന്ന അശ്വതിയും മഞ്ജു വാര്യയെ വിമർശിച്ചു പോസ്റ്റ് ഇട്ടിരുന്നു. Jack and Jill.. ജീവിതത്തിൽ ഒരു ശരാശരി മനുഷ്യൻ നേരിടുന്ന പോലത്തെ പല ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി ഇത് കണ്ടു നേരിട്ടതിന്റെ അത്രയും ഉണ്ടാകില്ല എന്നാണ് തോന്നണത് ..

അതോ എനിക്ക് ആ സോഷ്യലോ സയൻസൊ ഫിക്ഷൻ മനസിലാവാഞ്ഞിട്ടാണോ??
ഹമ്മേ ന്റെ കേശു അണ്ണനും,നെയ്യാറ്റിൻകര ഗോപേട്ടനും എല്ലാം ഫാർ ഫാർ ബെറ്റർ ആയിരുന്നേ ഇത് വെച്ചു നോക്കുമ്പോൾ .മഞ്ജു ചേച്ചി.. ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു ല്ലേ ഞങ്ങൾ ഫാൻസിനെ തേച്ചതാണെന്ന് .ക്ഷമിക്കണം,പറയാതിരിക്കാൻ വയ്യാ,ഞാൻ അടുത്ത് കണ്ടതിൽ വെച്ചു ഏറ്റവും മോശം സിനിമ!!!

about manju warrier

More in News

Trending

Recent

To Top