Malayalam Breaking News
ശ്വാസകോശത്തില്‍ അണുബാധ; കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ അസുഖം ഗുരുതരമായി മാറി; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആ കാരണം കൊണ്ട് അത് സാധിച്ചില്ല; നടി മീനയുടെ ഭര്‍ത്താവിന് സംഭവിച്ചത്!
ശ്വാസകോശത്തില്‍ അണുബാധ; കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ അസുഖം ഗുരുതരമായി മാറി; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആ കാരണം കൊണ്ട് അത് സാധിച്ചില്ല; നടി മീനയുടെ ഭര്‍ത്താവിന് സംഭവിച്ചത്!
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന. ഇന്നലെ രാത്രി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ബംഗ്ലരൂവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വിദ്യസാഗറായിരുന്നു മീനയുടെ ഭര്‍ത്താവ്. കുറച്ച് വര്‍ഷങ്ങളായി ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിദ്യസാഗറിന് രോഗം ഗുരുതരമായി.
തമിഴില്‍ നിന്നും നടന്‍ ശരത് കുമാറാണ് മീനയുടെ ദുഃഖം പങ്കുവെച്ച് കൊണ്ട് ആദ്യം രംഗത്ത് വന്നത്. പ്രിയപ്പെട്ടവന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും മീനയെയും കുടുംബത്തെയും ആശ്വസിപ്പിക്കുന്ന വാക്കുകളാണ് ശരത് കുമാര്‍ പങ്കിട്ടത്.
അതേസമയം വിദ്യസാഗറിന്റെ മരണത്തിന് കാരണമായ സംഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബാലതാരമായിട്ടാണ് മീന അഭിനയ രംഗത്തേക്ക് എത്തുന്നത്. 2009 ലാണ് നടി മീനയും വിദ്യസാഗറും തമ്മില്‍ വിവാഹിതരാവുന്നത്.
ഇരുവര്‍ക്കും നൈനിക എന്നൊരു മകള്‍ കൂടിയുണ്ട്. അങ്ങനെ സന്തുഷ്ട ദാമ്പതിമാരായി കഴിയവേയാണ് വിദ്യസാഗറിന് ശ്വാസകോശ രോഗം ഉണ്ടാവുന്നത്. വര്‍ഷങ്ങളായിട്ട് ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു താരഭര്‍ത്താവ്. എന്നാല്‍ ഈ വര്‍ഷം കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് അസുഖം ഗുരുതരമായി മാറിയത്.
ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. അവയവം മാറ്റി വെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവയവദാതാവിനെ കിട്ടാത്തത് കൊണ്ടാണ് ശസ്ത്രക്രിയ നീണ്ട് പോയത്. വെന്റിലേറ്റര്‍ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തി കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ മീനയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അനുശോചന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മീനയുടെ ഭര്‍ത്താവ് അന്തരിച്ചു എന്ന വാര്‍ത്ത സുഹൃത്തുക്കളെയും ആരാധകരെയും ഒരുപോലെയാണ് ഞെട്ടിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദ്യാസാഗറിന്റെ സംസ്‌കാരം ഇന്ന് ജൂണ്‍ 29 ബുധനാഴ്ച നടക്കുമെന്നാണ് അറിയുന്നത്.
അതേ സമയം വിദ്യസാഗര്‍ കൊവിഡ് കാരണമാണ് മരിച്ചതെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാര്‍ത്തയാണെന്നും ഇതൊന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടി ഖുശ്ബു രംഗത്ത് വന്നു.
‘കുറച്ച് കൂടി ഉത്തരവാദിത്തതോടെ വാര്‍ത്തകള്‍ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാന്‍ വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. മൂന്ന് മാസം മുന്‍പാണ് മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിന് കൊവിഡ് ബാധിച്ചത്. ഇപ്പോള്‍ അദ്ദേഹം കൊവിഡ് ബാധിതന്‍ ആയിരുന്നില്ല. കൊവിഡ് ബാധിച്ചാണ് സാഗര്‍ പോയതെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തരുതെന്നും ഇതെന്റെ അപേക്ഷയാണെന്നും ഖുശ്ബു പറയുന്നു.
about meena
