Connect with us

ആ മോളുടെ ശരീരം മുഴുവനും പൊള്ളിയിരിക്കുകയാണ്; കണ്ണുവരെ പഴുത്തത് പോലെയാണ്;ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥിയില്ല; അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ ശരീരം പൊള്ളിക്കൊണ്ടിരിക്കും; ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ!

Malayalam Breaking News

ആ മോളുടെ ശരീരം മുഴുവനും പൊള്ളിയിരിക്കുകയാണ്; കണ്ണുവരെ പഴുത്തത് പോലെയാണ്;ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥിയില്ല; അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ ശരീരം പൊള്ളിക്കൊണ്ടിരിക്കും; ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ!

ആ മോളുടെ ശരീരം മുഴുവനും പൊള്ളിയിരിക്കുകയാണ്; കണ്ണുവരെ പഴുത്തത് പോലെയാണ്;ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥിയില്ല; അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ ശരീരം പൊള്ളിക്കൊണ്ടിരിക്കും; ആ വേദനപ്പിക്കുന്ന കഥ പറഞ്ഞ് ദലീമ!

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ ഗായികയാണ് ദലീമ. ഗായിക എന്നതിനേക്കാൾ ദലീമ ഒരു പൊതുപ്രവര്‍ത്തക കൂടിയാണ്. നിലവില്‍ അരൂര്‍ എംഎല്‍എയും കൂടിയാണ്.

“ലോകം മുഴുവന്‍ സുഖം പകരനായി…..” എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു തന്റെ സഭയിലെ ആദ്യ ദിവസം തുടങ്ങിയത്. അന്ന് ഇത് വളരെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

ഇപ്പോഴിത പൊതുപ്രവര്‍ത്തന രംഗത്ത് തന്നെ ഏറെ വേദനപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് ദലീമ. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഈ തുറന്നുപറച്ചിൽ സംഭവിച്ചിരിക്കുന്നത്. നിറ കണ്ണുകളോടെയാണ് ദലീമ ഈ സംഭവം പറഞ്ഞ് അവസാനിപ്പിക്കുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് എന്തെങ്കിലും കണ്ണുനിറയിപ്പിച്ച സംഭവമുണ്ടോ എന്ന അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു മറപടി.

ദലീമയുടെ വാക്കുകള്‍ ഇങ്ങനെ…’ ഒരു പൊതുപരിപാടിയില്‍ വെച്ചാണ് ആ അമ്മയേയും മകളേയും കാണുന്നത്. ആ കുഞ്ഞിന വിയര്‍പ്പ് ഗ്രന്ഥിയില്ല. വേദന കടിച്ചമര്‍ത്തിയാണ് ആ കുഞ്ഞ് ജീവിക്കുന്നത്, ദലീമ തുടര്‍ന്നു.

‘ആ മോളുടെ ശരീരം മുഴുവനും പൊള്ളിയിരിക്കുകയാണ്. കണ്ണുവരെ പഴുത്തത് പോലെയാണ്. ആ കുട്ടി പ്ലസ്ടു പാസായിട്ടുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല. ചെറിയ കൂലിപ്പണിയ്ക്ക് പോകുന്ന അച്ഛനാണ്. അവരുടെ വരുമാനത്തില്‍ കഴിയുന്നവിധത്തിലാണ് ആ കുഞ്ഞിനെ ചികിത്സിക്കുന്നത്’; ദലീമ കൂട്ടിച്ചേര്‍ത്തു.

പരിപാടി നടക്കുന്ന സമയത്താണ് ആ അമ്മയും കുഞ്ഞും എന്നെ കാണാന്‍ വന്നത്. ആ കാഴ്ച എന്നെ വളരെയധികം എന്നെ വേദനിപ്പിച്ചു. ആ കുഞ്ഞിന് വിയര്‍പ്പ് ഗ്രന്ഥിയില്ല. അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ ശരീരം പൊള്ളിക്കൊണ്ടിരിക്കും. അത് പിന്നീട് പൊട്ടും. ഇത് ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കും. ഇത്ര വേദന അനുഭവിച്ചിട്ടും ചിരിച്ച മുഖത്തോടെയാണ് ആ കുഞ്ഞ് എന്റെ അടുത്ത് വന്നത്’; ദലീമ നിറ കണ്ണുകളോടെ പറഞ്ഞു.

സര്‍ക്കാര്‍ നിയമപ്രകാരം ഈ കുഞ്ഞിന്റെ പഠനം ഏറ്റെടുക്കാന്‍ കഴിയില്ല. പ്രൈവറ്റ് പാര്‍ട്ടികളെ സമീപിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ. എസ് ഇ, എസ് റ്റി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന ചെലവ് മാത്രമേ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുകയുളളൂ.

ഈ കുഞ്ഞിന് വേണ്ടി ഒരു അമേരിക്ക കമ്പനിയെ ഞാന്‍ സമീപിച്ചിട്ടുണ്ട്. ഈ കുഞ്ഞിന്റെ ചിത്രവും അവസ്ഥയും വിവരിച്ച് കൊണ്ട് ഒരു കത്ത് അയച്ചിട്ടുണ്ട്. ഒരു വീട് വെച്ച് കൊടുക്കാന്‍ വേണ്ടിയാണ്, ദലീമ കൂട്ടിച്ചേര്‍ത്തു.

ഇതുകേട്ട എംജി ശ്രീകുമാര്‍ തന്നെക്കൊണ്ട് കഴിയാവുന്ന സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ നൂറില്‍ നൂറ്റിയൊന്ന് ശതമാനവും കുഞ്ഞിന് വീട് ലഭിക്കുമെന്നുള്ള ഉറപ്പും എംജി നല്‍കി. ഈ അവസരത്തിലും ലോകം മുഴവന്‍ സുഖം പകരാന്‍ എന്ന് തുടങ്ങുന്ന ഗാനം ദലീമ ആലപിച്ചിരുന്നു. ഇതിന് ശേഷം എംജി ശ്രീകുമാറുമായി ഒരു ഉഗ്രന്‍ അടിച്ചു പൊളി ഗാനവും ദലീമ പാടി.

about daleema

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top