Connect with us

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

Malayalam

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിച്ച് എത്തിയത്. ബംഗളൂരുവില്‍ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്.

ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി. തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്‍ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്‍ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു.

മീന ഏറെ ശ്രദ്ധിക്കപ്പെടുനന്ത് സാന്ത്വനം എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വര്‍ണ്ണപ്പകിട്ട് സൂപ്പര്‍ ഹിറ്റ് ആയതോടു കൂടി മീനയുടെ താരമൂല്യം മലയാള സിനിമയില്‍ ഉയരുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടി. തെന്നിന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ നായികയായി തിളങ്ങുന്ന മീനയ്ക്ക് നെഗറ്റീവ് റോളുകള്‍ ചെയ്യാനാണ് ആഗ്രഹം എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

അതേസമയം, ദൃശ്യം 2 വിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‌റെ ആദ്യ ഭാഗത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗം ജോര്‍ജ്ജുകുട്ടിയുടെ ഭാര്യയായി എത്തിയത് മീന ആയിരുന്നു. റാണി എന്ന കഥാപാത്രത്തെ ആയിരുന്നു മീന അവതരിപ്പിച്ചത്. ഈ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ച താരം തന്നെ ആയിരുന്നു മീന. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യം താരം എടുത്ത നിലപാട്.

തനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട് എന്നും അതുകൊണ്ട് കുട്ടിയെ നോക്കാന്‍ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാല്‍ ദൃശ്യം സിനിമയുടെ ഭാഗമാകുവാന്‍ സാധിക്കില്ല എന്നായിരുന്നു മീന അറിയിച്ചത്. എന്നാല്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരുതരത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇത് മനസ്സിലാക്കിയ സംവിധായകന്‍ ആന്റണി പെരുമ്പാവൂരിനോട് കാര്യം പറഞ്ഞു. പിന്നീട് മീനയെ കണ്‍വിന്‍സ് ചെയ്യാന്‍ പോയത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. മകള്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് എന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പുനല്‍കി. പിന്നീട് ആയിരുന്നു മീന ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top