Connect with us

‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Malayalam

‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗം കേസും അമ്മയുടെ നിലപാടുകളും പ്രസ്താവനകളും അങ്ങനെ ഒരു സാധാരണക്കാരന് വിശ്വാസിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള കാര്യങ്ങള്‍ നടക്കുന്ന ഒരിടമായി സിനിമാ മേഖല മാറിക്കഴിഞ്ഞിരിക്കുകയാണ്.

വര്‍ഷങ്ങളായി കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷണത്തിന്റെ പാതയിലാണ്. കേസിന്റെ സമയ പരിധി അവസാനിച്ചതിനാല്‍ കോടതി ഒന്നര മാസത്തെ കാലാവധി കൂടി നല്‍കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വളരെ കുറച്ച് ദിവസങ്ങളില്‍ തിരിച്ചടി പോലെയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയ വാര്‍ത്ത..  

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യത്തില്‍ തുടരാം. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി വിചാരണ കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ നീങ്ങിയത്. ദിലീപിനെതിരെ വധഗൂഢാലോചന കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ചില ഓഡിയോകള്‍ അടക്കം ബാലചന്ദ്ര കുമാര്‍ തെളിവായി പോലീസിന് കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടന്നു എന്ന് സൂചിപ്പിക്കുന്ന ഓഡിയോകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിലാണ് ഏപ്രിലില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ദിലീപിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പണമുള്ളവന് എന്തും ആകാം.., ദിലീപ് അല്ലേ ആള് ഇങ്ങന സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.., ദിനംപ്രതി ക്ഷേത്രങ്ങളും പള്ളികളും കയറിയിറങ്ങിയത് കൊണ്ട് കാര്യമായി എന്നു തുടങ്ങി കുറച്ച് നാളു മുന്നേ ലീക്കായ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പലരും വീണ്ടും പ്രചരിക്കുന്നുണ്ട്.

ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്ന് അനൂപും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. കടുത്ത ദൈവ വിശ്വാസിയാണ് ദിലീപ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അല്ലറച്ചില്ലറ കൂടോത്രവും മന്ത്രവാദവും ഉണ്ടെന്നുള്ള കാര്യവും പരക്കെ പറയുന്നുണ്ട്. ദിലീപിന് അടിക്കടി തകര്‍ച്ചകളും തിരിച്ചടികളുമെല്ലാം സംഭവിക്കുന്നതെ കാവ്യയെ വിവാഹം കഴിച്ചതുകൊണ്ടാണോ എന്നാണ് മുമ്പ് ലീക്കായ സംഭാഷണത്തില്‍ അനൂപും ശരത്തും സംസാരിക്കുന്നത്.

ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണം. ‘ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയേറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്,’ രണ്ടു പേരും ഒരുമിച്ചിരുന്ന് പൂജയും മറ്റും ചെയ്യണം. ഇവരുടെ ഇത് മാറ്റണം. ശര്‍മ്മാജിയെ കുറിച്ചും മധുരയില്‍ നിന്നുള്ള ആളുകളുടെ പൂജയെ കുറിച്ചും പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

More in Malayalam

Trending

Recent

To Top