News
വിക്രമിന്റെ കോബ്രയുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്റെ റഡ് ജയ്ന്റ് മൂവീസ്
വിക്രമിന്റെ കോബ്രയുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്റെ റഡ് ജയ്ന്റ് മൂവീസ്
തമിഴ്നാട്ടില്‍, ചിയാന്‍ വിക്രം നായകനായി എത്തുന്ന കോബ്രയുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്റെ റഡ് ജയ്ന്റ് മൂവീസ്. ചിയാന്‍ വിക്രം നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ഇതോടെ വമ്ബന്‍ റിലീസാകും ഒരുങ്ങുക എന്നാണ് വിവരം. ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതായി ഉദയനിധി തന്നെയാണ് ആരാധകരെ അറിയിച്ചത്.
കോബ്രയുടെ സംവിധായകന് അജയ് ജ്ഞാനമുത്തു ഈയിടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ആഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ശ്രീനിധി ഷെട്ടി, മിയ ജോര്‍ജ്ജ്, പത്മപ്രിയ ജാനകിരാമന്‍, കനിഹ, റോഷന് മാത്യു, സര്‍ജാനോ ഖാലിദ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദരാജന്‍, കെ എസ് രവികുമാര്‍, ബാബു ആന്റണി, പൂവവയ്യര്, മുഹമ്മദ് അലി ബെയ്ഗ് എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന് മാമൂക്കോയയുടെ തമിഴ് അരങ്ങേറ്റവും കോബ്രയിലൂടെ ഉണ്ട്.
ഡിമോന്റി കോളനി, ഇമൈക്ക നൊടികള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് കോബ്ര. സംഗീതം എ ആര് റഹ്മാന്, ഛായാഗ്രഹണം ഹരീഷ് കണ്ണന്, എഡിറ്റിംഗ് ഭുവന് ശ്രീനിവാസന്.
