Connect with us

ഇനി മുതല്‍ പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കില്ല; കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്‍, തുറന്ന് പറഞ്ഞത് 30 വര്‍ഷത്തെ സിനിമാജീവിതം പൂര്‍ത്തിയാക്കിയ വേളയില്‍

News

ബോളിവുഡില്‍ നിരവധി ആാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. സിനിമാ ജീവിതം 30 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെയ്ക്കാന്‍ അദ്ദേഹം ലൈവിലെത്തിയിരുന്നു. താരത്തിന്റെ ആരാധകരുമായുള്ള സംവദം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. #askSRK എന്ന സെഷനിലൂടെയാണ് അദ്ദേഹം സംസാരിച്ചത്.

‘രാഹുലിനെപ്പോലുള്ള വേഷങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ?’ എന്ന ചോദ്യത്തിന്, താന്‍ ഇനി പ്രണയചിത്രങ്ങളില്‍ അഭിനയിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല താന്‍ എന്നും ഇനി റൊമാന്റിക് സിനിമകള്‍ ഇല്ലെന്നും അതിന്റെ പ്രായം കഴിഞ്ഞെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

അതേസമയം തന്റെ പുതിയ ചിത്രമായ ‘പത്താന്‍’ന്റെ ആദ്യ മോഷന്‍ പോസ്റ്ററും താരം പുറത്തുവിട്ടിരുന്നു. യഷ് രാജ് ഫിലിംസിന്റെ പിന്തുണയോടെ 2023 ജനുവരി 25ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന ചിത്രം റിലീസ് ചെയ്യും. ഈ ചിത്രത്തിലൂടെ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

More in News

Trending

Recent

To Top