Connect with us

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സീരിയൽ നമ്പർ എവിടേയും കാണാൻ സാധിച്ചിട്ടില്ല… ദിലീപിന് ഗുണം ചെയ്യുന്നു! ചതിച്ചല്ലോ ദൈവമേ ചങ്ക് പിളർന്ന് അതിജീവിത

News

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സീരിയൽ നമ്പർ എവിടേയും കാണാൻ സാധിച്ചിട്ടില്ല… ദിലീപിന് ഗുണം ചെയ്യുന്നു! ചതിച്ചല്ലോ ദൈവമേ ചങ്ക് പിളർന്ന് അതിജീവിത

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സീരിയൽ നമ്പർ എവിടേയും കാണാൻ സാധിച്ചിട്ടില്ല… ദിലീപിന് ഗുണം ചെയ്യുന്നു! ചതിച്ചല്ലോ ദൈവമേ ചങ്ക് പിളർന്ന് അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതില്‍ എതിർപ്പില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ കഴിഞ്ഞ ദിവസം അറിയിച്ചത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ വാദം കേള്‍ക്കവേയാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്

കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്നോ എന്ന് കണ്ടെത്തുക വലിയ വെല്ലുവിളിയാണെന്ന് സാങ്കേതിക വിദഗ്ദൻ സംഗമേശ്വരൻ.ആക്സസ് ചെയ്ത ഡിവൈസ് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ എന്താണ് നടന്നതെന്ന് തെളിയിക്കാൻ സാധിക്കുകയുള്ളൂവെന്നും സംഗമേശ്വരൻ പറഞ്ഞു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2017 ലെ മെമ്മറി കാർഡിന്റെ കോൾഡ് ഇമേജ് കേരള എഫ്എസ്എല്ലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ കോൾ‍ഡ് ഇമേജ് ആണ് റഫറൻസ് കോപ്പിയായി ഉപയോഗിക്കുന്നത്. കോൾഡ് ഇമേഡ് സംസ്ഥാന എഫ് എസ് എല്ലിൽ ആയാലും കേന്ദ്ര എഫ് എസ് എല്ലിൽ ആയാലും അവർ പരിശോധിക്കുന്നത് 2017 ൽ ക്രിയേറ്റ് ചെയ്യപ്പെട്ട കോൾ‍ഡ് ഇമേജിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കുക’.

‘സിഎഫ്എസ്എല്ലിൽ ആ കോൾ‍ഡ് ഇമേജ് ഇല്ലായെങ്കിൽ എഫ് എസ് എൽ ആ ഇമേജ് അയച്ച് കൊടുക്കേണ്ടി വരും. അതിൽ തെറ്റില്ല. ആര് അനലൈസ് ചെയ്താലും വരാൻ പോകുന്നത് ഒരേ കാര്യം തന്നെയാണ്. ഏതെങ്കിലും ഫയല്‍സ് ആക്‌സസ് ചെയ്താലോ മാറ്റപ്പെട്ടാലോ ആഡ് ചെയ്യാപ്പെട്ടാലോ മാത്രമേ അതിന്റെ വോള്യത്തിന്റെ ഹാഷ് മാറുള്ളൂ.നിയമവിരുദ്ധമായി ആക്സസ് ചെയ്തിട്ടുണ്ടെന്ന് സംശയലേശമന്യേ പറയാൻ സാധിക്കും.കാരണം ആക്സസ് ചെയ്തപ്പോൾ റൈറ്റ് ബ്ലോക്കർ യൂസ് ചെയ്തിട്ടില്ല’.

‘മെമ്മറി കാർഡ് മൊത്തെത്തിൽ മാറ്റിയിട്ടുണ്ടെങ്കിൽ വോള്യത്തിന്റെ ഹാഷ് വാല്യു മാറും. മെമ്മറി കാർഡിന്റെ ഒറിജിനൽ റഫറൻസോ സീരിയൽ നമ്പറോ ഇല്ലാത്ത കാരണം എന്തൊക്കെ പരിശോധന നടന്നാലും ഇതാണ് ഒറിജിനൽ കാർഡെന്ന് എങ്ങനെ തെളിയിക്കാൻ സാധിക്കും? ഇത് ചോർന്നു ചോർന്നില്ലയോ എന്ന് പറയുന്നത് വെല്ലുവിളിയാണ്’.

‘ആക്സസ് ചെയ്ത ഡിവൈസ് ലഭിച്ചാൽ മാത്രമേ നമ്മുക്ക് ഇക്കാര്യത്തിൽ എന്താണ് നടന്നതെന്ന് നമ്മുക്ക് തെളിയിക്കാൻ സാധിക്കുകയുള്ളൂ. അതിന് തന്നെ ആ ഡിവൈസ് 2017-18 കാലത്തുള്ള അതേ ഫോർമാറ്റിൽ ഹാർഡ് ഡിസ്കോ പാർട്സോ മാറ്റാത്ത രീതിയിൽ കിട്ടിയാൽ മാത്രമേ കൃത്യമായി ഇക്കാര്യം പറയാൻ സാധിക്കുകയുള്ളൂ’.

‘ഏത് കമ്പ്യൂട്ടറിൽ ഇട്ടിട്ടാണോ ദൃശ്യങ്ങൾ ആക്സസ് ചെയ്തിരിക്കുന്നത് അതിലാണ് ഇതിന്റെ ലോഗ്സ് സേവ് ചെയ്തിരിക്കുന്നത്.ആ കമ്പ്യൂട്ടർ കിട്ടിയില്ലേങ്കിൽ ഇതിന്റെ ലോഗുകൾ മെമ്മറി കാർഡിൽ ഉണ്ടാകില്ല.നിലവിലെ സാഹചര്യത്തിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തെങ്കിലും അത് കോപ്പി ചെയ്തോ ഇല്ലയോ എന്ന് പറയാൻ പൂർണമായും സാധിക്കില്ല’.

‘ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ സീരിയൽ നമ്പർ എവിടേയും കാണാൻ സാധിച്ചിട്ടില്ല. മെമ്മറി കാർ‍ഡ് തെളിവായി ശേഖരിച്ച സമയത്തുള്ള സീരിയൽ നമ്പർ ഇല്ലെങ്കിൽ മെമ്മറി കാർഡ് തന്നെ മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുക സാങ്കേതികപരമായി വലിയ വെല്ലുവിളിയാണ്’,സംഗമേശ്വരൻ പറഞ്ഞു.

‘2020 ലെ പരിശോധനയിലാണ് ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരിക്കുന്നത്. 2020-22 നും ഇടയിൽ മെമ്മറി കാർഡ് തന്നെ മാറിയോ എന്നുള്ളത് കണ്ടെത്തണം.കാർ‍ഡിന്റെ ഇപ്പോഴത്തെ സീരിയൽ നമ്പർ നോക്കി കഴിഞ്ഞാൽ അത് കണ്ടെത്താൻ സാധിക്കും. മെമ്മറി കാർഡ് ഏത് വർഷമാണ് റിലീസ് ചെയ്തതെന്ന് കണ്ടെത്താൻ സാധിക്കുന്നതേയുള്ളൂ’സംഗമേശ്വരൻ വ്യക്തമാക്കി.

അതേസമയം ദൃശ്യങ്ങൾ ആക്സസ് ചെയ്തോയെന്ന് പരിശോധിക്കുന്നത് യാതൊരു കാര്യവുമില്ലാത്ത വ്യായാമമാണ് എന്നാണ് സാങ്കേതിക വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ അനുകൂലി കൂടിയായ രാഹുൽ ഈശ്വറിന്റെ പ്രതികരണം. ദൃശ്യങ്ങൾ ചോർന്നു എന്ന കാര്യത്തിൽ കോടതിക്ക് പോലും സംശയമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

More in News

Trending

Recent

To Top