featured
സുരേഷ് ഗോപി @ 64 മാസ് ഡയലോഗിൽ തീപാറിച്ച ആക്ഷന്‍ കിംഗിന് ഇന്ന് പിറന്നാൾ ദിനം, മലയാളികളെ ഞെട്ടിച്ച് ആ വമ്പൻ പ്രഖ്യാപനം, ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും
സുരേഷ് ഗോപി @ 64 മാസ് ഡയലോഗിൽ തീപാറിച്ച ആക്ഷന്‍ കിംഗിന് ഇന്ന് പിറന്നാൾ ദിനം, മലയാളികളെ ഞെട്ടിച്ച് ആ വമ്പൻ പ്രഖ്യാപനം, ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്മാരില് ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാ നടൻ എന്നതിൽ ഉപരി ഒരു മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം ഇന്ന് 64-ാം പിറന്നാൾ ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്.
എണ്‍പതുകളില്‍ മലയാള സിനിമാ കഥാ പരിസരം സ്നേഹാര്‍ദ്രമായിരുന്നെങ്കില്‍ ഇത് അടിമുടി മാറ്റിയെഴുതി കരുത്തിന്റെ പ്രതീകങ്ങളെ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ സുവര്‍ണ്ണകാലത്തോടെയായിരുന്നു. ആക്ഷനും മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്ക്രീനില്‍ നിറഞ്ഞുനിന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റേതായി ഒരുപിടി പോലീസ് വേഷങ്ങളാണ് വെള്ളിത്തിരയിലെത്തിയത്.
തുടക്ക കാലത്ത് ഏറെയും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നത്. പിന്നീട് കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന് ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിക്കുകയായിരുന്നു. ‘ഡാ പുല്ലേ’ എന്ന് തുടങ്ങുന്ന ഡയലോഗ് ഇന്നത്തെ തലമുറയ്ക്ക് പോലും സുപരിചിതമാണ്. പോലീസ് കഥാപാത്രങ്ങള്‍ എന്ന് കേട്ടാല്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേര് സുരേഷ് ഗോപിയുടേതായിരിക്കും. കാക്കിയും തോക്കുമായി നില്ക്കുന്ന സുരേഷ് ഗോപി ഒരു കാഴ്ച തന്നെയാണെന്ന് സഹതാരങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്.മാസ് ഡയലോഗ് പറയുന്ന കണ്ണിൽ കനമുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ സിനിമയിൽ മാത്രമല്ല നേരിട്ട് മലയാളികൾ എത്രയോ കണ്ടിരിക്കുന്നു.
സുരേഷ് ഗോപിയുടെ പിറന്നാൾ ഇന്നലെ മുതലേ ആഘോഷിച്ച് തുടങ്ങിയതാണ്. സഹപ്രവർത്തകന്റെ
പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ ടിനി ടോം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്
നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. ജോണി ആന്റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങി സിനിമാ മേഖലയില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളൊക്കെ ആശംസകളുമായി എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മോഹൻലാൽ ആശംസ അറിയിച്ചത്. തന്റെ പ്രിയപ്പെട്ട സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കൈവിരലുകൾ കൊണ്ട് സുരേഷ് ഗോപി മമ്മൂട്ടിയുടെ ഫോട്ടോ എടുക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
2016ല്‍ ബിജെപി അംഗത്വം സ്വീകരിച്ച സുരേഷ് ഗോപി രാഷ്ട്രീയ പ്രവേശനം നടത്തി. തുടര്‍ന്ന് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ബിജെപിയുടെ രാജ്യസഭാ എംപിയായി മാറി. ഇപ്പോള്‍ വീണ്ടും സുരേഷ് ഗോപി സിനിമകളില്‍ സജീവമാകുകയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകര്‍. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. 1995ല്‍ പുറത്തെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. പിന്നാലെ അദ്ദേഹത്തെ നായകനാക്കി നിരവധി പ്രോജക്റ്റുകളും പ്രഖ്യാപിക്കപ്പെട്ടു. നിഥിന് രണ്‍ജി പണിക്കരുടെ കാവല്‍, ജോഷിയുടെ പാപ്പന്, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന്, ജിബു ജേക്കബിന്റെ മേം ഹൂം മൂസ, രാഹുല്‍ രാമചന്ദ്രന്റെ പേരിടാത്ത ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി പിന്നീട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കാവല്‍ മാത്രമാണ് ഇതിനകം റിലീസ് ചെയ്തിട്ടുള്ളത്. പാപ്പനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇതിന്റെ ഡബ്ബിംഗ് സുരേഷ് ഗോപി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. അച്ഛന്റെ വഴിയേ മകന് ഗോകുലും ഇപ്പോള്‍ മലയാള സിനിമയിലേയ്ക്കുള്ള തന്റെ വഴി തെളിക്കുകയാണ്.
