News
ഭാര്യ മുന്‍ പോണ്‍താരം ആണെന്നറിഞ്ഞതോടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പുറത്താക്കി; ഇപ്പോള്‍ ജീവിക്കുന്നത് വ്‌ലോഗുകള്‍ പോസ്റ്റ് ചെയ്ത്
ഭാര്യ മുന്‍ പോണ്‍താരം ആണെന്നറിഞ്ഞതോടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പുറത്താക്കി; ഇപ്പോള്‍ ജീവിക്കുന്നത് വ്‌ലോഗുകള്‍ പോസ്റ്റ് ചെയ്ത്
ഭാര്യ മുന്‍ പോണ്‍താരം ആണെന്നറിഞ്ഞതോടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പുറത്താക്കി ഉടമകള്‍. ഇപ്പോള്‍ ജീവിക്കാനായി വാനില്‍ കറങ്ങി വ്‌ലോഗുകള്‍ പോസ്റ്റ് ചെയ്യുകയാണ്. കാനന്‍ റോസ് എന്ന 36കാരിയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ജീവിക്കുന്നത്. എട്ടു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ച സ്ത്രീ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. പീഡനങ്ങളുടെ ഫലമായുള്ള മാനസിക പ്രശ്‌നങ്ങള്‍ മൂലം പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പു തന്നെ വേശൃവൃത്തിയിലേയ്ക്ക് എറിയപ്പെട്ടു.
18 വയസ് തികഞ്ഞപ്പോള്‍ സ്ട്രിപ്പര്‍ ആയി ജോലി നോക്കി. കുറച്ചുമാസങ്ങള്‍ക്കു ശേഷം നീലച്ചിത്ര മേഖലയിലേക്ക് കടന്നു. പത്തുവര്‍ഷം നീണ്ട കരിയറായിരുന്നു പിന്നീട്. പക്ഷെ കാനന്‍ തന്റെ കരിയര്‍കൊണ്ട് തൃപ്തിപ്പെട്ടിരുന്നില്ല. ഒരു കുടുംബ ജീവിതമായിരുന്നു അവര്‍ ശരിക്കും ആഗ്രഹിച്ചത്. അങ്ങനെ ഡേറ്റിംഗ് വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ നല്‍കി.
അങ്ങനെയാണ് ഇപ്പോഴത്തെ ഭര്‍ത്താവ് ട്രാവിസ് ഡീനിനെ(44) കണ്ടുമുട്ടിയത്. കാനനിന്റെ പഴയകാലം അറിഞ്ഞതോടെ ട്രാവിസിന്റെ കുടുംബം ബന്ധത്തെ എതിര്‍ത്തു. പ്രണയം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്നതോടെ കുടുംബ ബിസിനസില്‍ നിന്നു പോലും പുറത്താക്കി. ഭാര്യ മുന്‍ പോണ്‍താരം ആണെന്നറിഞ്ഞതോടെ ഉണ്ടായിരുന്ന ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു.
തുടര്‍ന്നാണ് ജീവിക്കാനായി യൂട്യൂബില്‍ വ്‌ലോഗുകള്‍ ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ നിരവധി ഫോളോവേഴ്‌സുള്ള താരദമ്പതിമാരാണ് ഇവര്‍. പലപ്പോഴും വിമര്‍ശങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും കാനന്‍ അതൊന്നും കാര്യമാക്കാറില്ല. തങ്ങളുടെ ട്രാവലിംഗും സാഹസിക യാത്രകളും എല്ലാം പങ്കുവെയ്ക്കാറുണ്ട് ഇരുവരും.
