Connect with us

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന്; വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, അംഗങ്ങളുടെ രാജി, ഷമ്മി തിലകനെതിരെയുള്ള നടപടി എന്നിവ ചര്‍ച്ചാ വിഷയം

Malayalam

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ ലാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി എന്നിവ പരിഗണിക്കും.

ഇതു കൂടാതെ നടന്‍ ഹരീഷ് പേരടിയുടെ രാജി, കഴിഞ്ഞ മീറ്റിംഗില്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ച്ചിയെന്നാരോപിച്ച് വലിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ഈ വിഷയത്തില്‍ ഷമ്മി തിലകനെതിരെയുള്ള നടപടിയെ കുറിച്ചും ചര്‍ച്ച ചെയ്യും. ഈ വിഷയങ്ങള്‍ തുടരുമ്പോഴാണ് യോഗം.

കൊവിഡ് ക്വാറന്റൈനിലായതിനാല്‍ നടി മാല പാര്‍വതി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വ്വതി നേരത്തെ രാജിവെച്ചിരുന്നു. നാല് മണിയ്ക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

അതേസമയം നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top