Malayalam
ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ ‘അതിജീവിതയും’ തമ്മില്‍ ആകാശവും പാതാളവും പോലെ അകലം ഉണ്ട്; ജനപ്രിയനായിട്ടും കിട്ടാത്ത സപ്പോര്‍ട്ട് വിജയ് ബാബുവിന്; സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ
ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ ‘അതിജീവിതയും’ തമ്മില്‍ ആകാശവും പാതാളവും പോലെ അകലം ഉണ്ട്; ജനപ്രിയനായിട്ടും കിട്ടാത്ത സപ്പോര്‍ട്ട് വിജയ് ബാബുവിന്; സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ
കേരളക്കരയാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓടുന്ന കാറില്‍ പീഡനത്തിനിരയായ നടിയുടെ കേസും കുച്ച് മാസങ്ങള്‍ക്ക് മുമ്പ് പരാതിയുമായി എത്തിയ പുതുമുഖ നടിയുടെ കേസും. ആദ്യത്തെ കേസില്‍ ദിലീപ് എട്ടാം പ്രതി. എന്നിട്ടും ഒന്നാം പ്രതിയുടേതു പോലെ ചര്‍ച്ചകള്‍ വിമര്‍ശനങ്ങള്‍ തെറിവിളിയുടെ പെരുമഴ.., എന്നാല്‍ ദിലീപ് പീഡിപ്പിച്ചിട്ടുമില്ല, പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. ഇത് കോടതിയെ ബോധിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്നും വിവരം.
എന്നാല്‍ രണ്ടാമത്തെ കേസിലാകട്ടെ, ഒന്നാം പ്രതി വിജയ് ബാബു തന്നെ. എന്നാല്‍ ജനപ്രിയനെക്കാള്‍ പിന്തുണ ഇവിടെ വിജയ് ബാബുവിന് ഉണ്ട്. താന്‍ യുവതിയുമയി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്ന് വിജയ് ബാബു തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് പീഡനം ്അല്ലെന്നാണ് അദ്ദേഹം പറയുന്നത്. നടിയുടെ സമ്മതപ്രകാമാണ് എല്ലാം നടന്നതെന്നും താരം പറയുന്നു.
കഴിഞ്ഞ ദിവസം കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും കുറ്റാരോപിതര്‍ അതിജീവിതകളെ നിശബ്ദമാക്കാന്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ഇവിടെ തിരിച്ചറിയേണ്ടതുണ്ടെന്നുമായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ്. തങ്ങള്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും സംഘടന ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
യുവനടിയുടേത് കള്ളക്കേസ് ആണെന്നും അതിജീവിച്ചവനൊപ്പം ആണെന്നുമാണെന് ചിലരുടെ പ്രതികരണം. ഉഭയ സമ്മതപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ട് എന്തെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ തമ്മില്‍ തെറ്റുമ്പോള്‍ ആ ലൈംഗികതയെ ആയുധമാക്കി ഒരാളെ വര്ഷങ്ങളോളം ജയിലിലേക്ക് വിടുക എന്നത് അനീതിയാണെന്നും ചിലര്‍ പറയുന്നു. ഡബ്ല്യുസിസിക്കെതിരേയും ചിലര്‍ രംഗത്തെത്തി.
‘ആദ്യത്തെ കേസില്‍ ആണേല്‍ അവള്‍ക്കു ഒപ്പം തന്നെ ആണ് 100%.. കാരണം ഒന്നും അറിയാതെ ജോലി കഴിഞ്ഞു വന്നിരുന്ന ഒരു പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുക ആയിരുന്നു.പക്ഷെ ഇത് അങ്ങനെ ആണോ.കാരണം ഈ പറയുന്ന കേസില്‍ ഒരാള്‍ നമ്മളെ ആക്രമിക്കാന്‍ വന്നാല്‍ ആദ്യം തന്നെ അതിനെ തടയണം. അവസരം കിട്ടും എന്നുള്ള പ്രതീക്ഷയില്‍ ഒരാളുടെ അക്രമം സഹിക്കുക.അവസരം തന്നില്ല എങ്കില്‍ പരാതി പെടുക ഇതാണോ ശരി.
നമ്മുക്ക് അഭിമാനം ഒന്ന് ഇല്ലേ.പിന്നെ അയാളെ ഇവിടെ വെള്ള പൂശുക അല്ല ഇതില്‍ അയാളുടെ ഭര്യയെ, മക്കളെ ഒന്നും ആലോചിക്കാതെ നടന്നവനെ സത്യത്തില്‍ ഇനി പുറം ലോകം കാണിക്കരുത്.ഇങ്ങനെ ഒക്കെ ചെയ്‌യുമ്പോള്‍ എനിക്ക് ഒരു കുടുബം ഉണ്ടന്ന് കൂടി അങ്ങേര് ആലോചിക്കണം.. പിന്നെ ഇയാള്‍ക്ക് ഒരു കുടുബം ഉണ്ടന്ന് ആദ്യം ആ പെണ്‍കുട്ടിക്ക് അറിയാമരുന്നാലോ.. ഒന്നും അറിയാതെ അല്ല ആ കുട്ടി കെണിയേല്‍ ആയതു’
‘ഇരയുടെ പേര് വെളിപ്പെടുത്തിയതും അറസ്റ്റ് പേടിച്ചു വിദേശത്തേക്ക് കടന്നതും ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും തെറ്റ് തന്നെയാണ്. പക്ഷെ ഒന്നിലധികം തവണ പ്രതിക്ക് ഒപ്പം പോയി എന്നൊരു വാദം സ്‌ട്രോങ് ആയി നില്‍ക്കുമ്പോള്‍പ്രതിയെ മാത്രം കുറ്റം പറയാന്‍ എങ്ങനെ സാധിക്കും’ ‘നിങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഘോരം ഘോരം പ്രസംഗവും, ആരോപണങ്ങളും, ചോദ്യങ്ങളും നടത്താതെ കൂട്ടായ്മയായി സമരങ്ങള്‍, മറ്റ് പ്രതിഷേധങ്ങളുമായി തെരുവുകളിലേക്കിറങ്ങുക… അധികാരികളുടെ മൂടികെട്ടിയ കണ്ണുകള്‍ തുറപ്പിക്കുക…
അല്ലാതെ ദിവസവും രാവിലെ ഉണരമ്പോള്‍ ഞങ്ങള്‍ അതിജീവിതക്കൊപ്പമാണ്, എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞ് പോസ്റ്റുകള്‍ ഇട്ടിട്ട് ഒരു കാര്യവുമില്ല… നിങ്ങല്‍ ഈ സിനിമ മേഘലയിലെ സ്ത്രീകളുടെ സുരക്ഷക്കായി രൂപം കൊടുത്ത ഈ സംഘടന നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷങ്ങളായി …. അതിനുള്ളില്‍ എത്ര പീഡനങ്ങള്‍ നടന്നു സിനിമ മേഘലയില്‍’
അതിജീവിത എന്തിനാണ് ഒന്നില്‍ കൂടുതല്‍ പീഡനം നടന്നിട്ട് പരാതി കൊടുക്കാതെ ഇരുന്നത് ? അതിജീവിത എന്തിനാണ് വാട്ട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് ? ,കേസ് ആരോപിക്കപ്പെട്ട ആളുടെ വീടും മേല്‍വിലാസവും കൊടുത്തു, അതെ സമയം ട്രോമയില്‍ ആണെന്ന് പറയുന്ന അതിജീവിത റീല്‍സും ഇട്ടു സുഖിച്ചു ജീവിക്കുന്നു., കുറ്റം ആരോപിക്കപ്പെട്ട ആള് വിവാഹിതന്‍ ആണെന്ന് അതിജിവിതയില്‍ മറച്ചു വെച്ചിട്ടില്ല. അപ്പോ രണ്ട് പേര്‍ക്കും അറിയാം ഇതൊരു കാഷ്വല്‍ റിലേഷന്‍ഷിപ്പ് ആയി തീരുമെന്ന്. അവസരം കിട്ടാതെ വന്നപ്പോ പ്ലേറ്റ് 360ഡിഗ്രി തിരിച്ചു എന്ന് ചോര്‍ തിന്നുന്നവര്‍ക്ക് മനസിലാക്കാം.
ഇനിയും ഇത് പോലെ ഉള്ള ഫേക്ക് വ്യക്തി വൈരാഗ്യ കേസുകള്‍ സ്ത്രീപക്ഷ കാര്‍ഡില്‍ ഇറക്കുമ്പോള്‍ തൊഴില്‍ ഇടങ്ങളി സ്ത്രീകള്‍ അനുഭവിക്കുന്ന ‘റിയല്‍ പ്രശ്‌നങ്ങള്‍’ വരെ ലാഫിംഗ് സ്റ്റോക്ക് ആകുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ ‘അതിജീവിതയും’ തമ്മില്‍ ആകാശവും പാതാളവും പോലെ അകലം ഉണ്ട് .യഥാര്‍ത്ഥ അതിജീവനത്തെ പരിഹാസ്യമാക്കരുത്’
അടുത്ത ബന്ധമുള്ള സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു.? അന്നു നിങ്ങള്‍ ശക്തമായി പ്രതികരിച്ചിരുന്നു വെങ്കില്‍ ഇപ്പോള്‍ ഇയാള്‍ക്ക് ഇരു ചെയ്യാനുള്ള ധൈര്യം ഉണ്ടാവുമായിരുന്നോ.? കോടതിക്ക് തെളിവും, സാക്ഷികളുമാണ് വേണ്ടത്. അത് കൊടുക്കാന്‍ നോക്കൂ. ചുമ്മാ വാദത്തിന് വേണ്ടി വളവളാ അടിക്കാതെ. ദിലീപ് കേസ് പോലെയല്ല ഇതെന്ന് ആദ്യം മനസ്സിലാക്കൂ’ എന്നുമാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.