Connect with us

വിവാദങ്ങള്‍ക്കിടെ പറക്കും പപ്പനാകാനൊരുങ്ങി ദിലീപ്; പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalam

വിവാദങ്ങള്‍ക്കിടെ പറക്കും പപ്പനാകാനൊരുങ്ങി ദിലീപ്; പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

വിവാദങ്ങള്‍ക്കിടെ പറക്കും പപ്പനാകാനൊരുങ്ങി ദിലീപ്; പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

‘ജനപ്രിയ’ നായകന്‍ ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ കൊണ്ട് ചിന്തിപ്പിക്കുന്നവയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിരവധി പേരാണ് ദിലീപിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ദിലീപ് തന്റെ സിനിമകളുമായി മുന്നോട്ട് പോകുകയാണ്. ദിലീപിന്റേതായി ഒടുവില്‍ റിലീസായത് കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രമായിരുന്നു. നാദിര്‍ഷയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

ഇപ്പോഴിതാ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.പറക്കും പപ്പന്‍ എന്നാണ ചിത്രത്തിന്റെ പേര്. ഒരു ദേശി സൂപ്പര്‍ ഹീറോ എന്ന കാഴ്ചപ്പാടില്‍ നിന്നും രൂപം കൊണ്ടതാണ് സിനിമയുടെ കഥാതന്തുവെന്നാണ് സൂചന.

പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാന്‍ വിഷ്ണുവാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങള്‍ കാരണവും മറ്റു സാങ്കേതിക കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ദിലീപും റാഫിയും സംവിധായകന്‍ വിയാന്‍ വിഷ്ണുവും ഒന്നിച്ചിരിക്കുകയാണ്.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂള്‍ ജൂലൈ ആദ്യം ആരംഭിക്കും. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികള്‍ ആരംഭിക്കുക എന്നാണ് സൂചന.

വോയിസ് ഓഫ് സത്യനാഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. റാഫി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം, ബാദുഷ, ദിലീപ്, പ്രിജിന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാവ്, എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദ് എന്നിവരാണ്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധനക്കായി ശേഖരിച്ചു എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ദിലീപിനെ എത്തിച്ചാണ് സാംപിള്‍ എടുത്തത്. ബുധനാഴ്ച ദിലീപിന്റെ സഹോദരന്‍ പി.അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിള്‍ എടുത്തിരുന്നു. അന്നു ദിലീപിന് ഹാജരാകാന്‍ കഴിയാതിരുന്നതിലാണ് ഇന്നലെ സാംപിള്‍ ശേഖരിച്ചത്. കേസിലെ സാക്ഷി പി.ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റിഡിയിലെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ടെത്തിയ ശബ്ദ സന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ശബ്ദപരിശോധന നടത്തിയത്.

കൂടാതെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് . അതിനാല്‍ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായി ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്നാണ് െ്രെകംബ്രാഞ്ചിന്റെ ആവശ്യം. ദിലിപിന്റെ സഹോദരന്‍ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്നു ആവശ്യവും കോടതിയില്‍ െ്രെകംബ്രാഞ്ച് ഉന്നയിച്ചു.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്. ശബ്ദസന്ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്ന് പെന്‍െ്രെഡവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്‌ടോപ് കണ്ടെത്താനായോയെന്നും കോടതി ചോദിച്ചു. ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍് വ്യക്തമാക്കി. പെന്‍െ്രെഡവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top