ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് എന്ന് ലക്ഷ്മി പ്രിയ ;പൊട്ടി കരഞ്ഞ് പരസ്പരം ചേർത്തണച്ച് ലഷ്മിപ്രിയയും റിയാസും!
ബിഗ് ബോസ് മലയാളം സീസണ് 4 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ്ബോസ് ഫിനാലെയിക്ക് ഇനി ഇനി ഒരാഴ്ച കൂടി മാത്രം. മത്സരത്തില്‍ ആര് വിജയിക്കുമെന്ന ആകാംഷ എല്ലാവര്ക്കും ഉണ്ട്. പ്രേക്ഷകരും ആരാധകരും അതിന് വേണ്ടി ഒരുപോലെ കാത്തിരിക്കുകയാണ്. ഇന്നലെ മോഹന്‍ലാല്‍ എത്തിയ എപ്പിസോഡായിരുന്നു ബിഗ്ബോസില്‍. ലാലേട്ടനെ കണ്ട സന്തോഷം എല്ലാവര്ക്കും ഉണ്ടായിരുന്നു. അത് കൂടാതെ ദില്‍ഷയുടെ പിറന്നാള്‍ കേക്ക് മുറിക്കുകയും ചെയ്തു. അങ്ങനെ ആകെ മൊത്തം സന്തോഷത്തിലാണ് കഴിഞ്ഞ എപ്പിസോഡ് തുടങ്ങിയത്. ആള്‍മാറാട്ടം ടാസ്കിലെ അഭിപ്രായങ്ങളും മത്സരാര്‍ത്ഥികള്‍ പങ്കുവെച്ചു.
അങ്ങനെ എപ്പിസോഡ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ബിഗ്ബോസ് ഹൗസിലെ എല്ലാവരുടേയും കണ്ണും ഹൃദയവും നിറച്ച ആ സംഭവം നടന്നത്. ബിഗ് ബോസ് വീട്ടിനകത്ത് ഏറ്റവും കൂടുതല്‍ വഴക്കും പ്രശ്നവും നടന്നിട്ടുള്ളത് ലക്ഷ്മിപ്രിയയും റിയാസും തമ്മിലാണ്. എന്നാല്‍ ഇരുവരുടേയും വാക്കുകള്‍ എല്ലാവര്ക്കും വേദനയായി. ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള ഒരു അവസരം ഇന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ആ അവസരത്തിലാണ് ലക്ഷ്മി റിയാസിനോടാണ് തനിക്ക് ക്ഷമ ചോദിക്കാനുള്ളതെന്ന് പറഞ്ഞത്. റിയാസിന്റെ സംസാര രീതിയെ നേരത്തെ ലക്ഷ്മി പരിഹസിച്ചിരുന്നു.
ചിലര്‍ക്ക് ജന്മനാ ഉള്ള തകരാറ് ആണെന്നും പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോശമായൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സ്റ്റൈലൈസ്ഡ് ആയി സംസാരിക്കുന്ന ആളാണ് റിയാസ് എന്നും അതിനെയാണ് കളിയാക്കിയതെന്നും ലക്ഷ്മി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ മനസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും ലക്ഷ്മി പറഞ്ഞു. ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് തനിക്ക് തോന്നിയിട്ടുള്ളത് എന്നും പുറത്ത് ഇറങ്ങിയാലും എന്ത് ആവശ്യത്തിനും തന്നെ റിയാസിന് വിളിക്കാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
ലക്ഷ്മി പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ റിയാസിന് സങ്കടം വന്നിരുന്നു. റിയാസിന്റെ കണ്ണുകള്‍ നിറയുകയും ചെയ്തു. റിയാസിന് ആരോടെങ്കിലും മാപ്പ് പറയാനുണ്ടെങ്കില്‍ പറയാമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് ലക്ഷ്മിപ്രിയയോട് ആണെന്ന് റിയാസ് പറഞ്ഞു. ലക്ഷിമിപ്രിയയോട് മാപ്പ് ചോദിച്ചതിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു.
ത്രികോണ പ്രണയത്തിന്റെ കാര്യം പറഞ്ഞ് വിഷമിപ്പിച്ചതിന് കഴിഞ്ഞ ദിവസം റിയാസ് ദില്‍ഷയോട് ക്ഷമ ചോദിച്ചിരുന്നു. ഈ സീസണിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണ് ക്ഷമ പറച്ചല് എന്നാണ ് മോഹന്‍ലാല്‍ പറഞ്ഞ്. ദില്‍ഷ ക്ഷമ ചോദിച്ചത് ധന്യയോടായിരുന്നു. ബ്ലെസ്ലി പ്രേക്ഷകരോട് ക്ഷമ ചോദിക്കണമെന്ന് പറഞ്ഞപ്പോള്‍ വീടിനകത്തെ കാര്യമാണ് പറഞ്ഞതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ആരോടും ക്ഷമ ചോദിക്കാന്‍ ഇല്ലെന്ന് ബ്ലെസി പറയുകയായിരുന്നു.ഇതിന് ശേഷം ഇതുവരെയുള്ള വിലയിരുത്തല്‍ അനുസരിച്ച് മറ്റൊരു മത്സരാര്‍ഥിക്ക് മാര്‍ക്കിടാനുള്ള അവസരം മോഹന്‍ലാല്‍ ഓരോ മത്സരാര്‍ഥിക്കും നല്കി. ഏതെങ്കിലും ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുത്ത്, മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹനശക്തി, കാഴ്ചപ്പാട് എന്നീ മാനദണ്ഡങ്ങള്‍ വെച്ച് മാര്‍ക്ക് നല്കാന് ആയിരുന്നു ആ ടാസ്ക്. ഇതില്‍ റിയാസ് ബ്ലെസ്ലിയെയാണ് തിരഞ്ഞെടുത്തത്. ബ്ലെസ്ലിയുടെ മത്സരബുദ്ധിക്ക് 80 മാര്‍ക്കും നേതൃപാടവത്തിന് 30 മാര്‍ക്കും വിനോദത്തിന് 70 മാര്‍ക്കും സഹനശക്തിക്ക് 80 മാര്‍ക്കും കാഴ്ചപ്പാടിന് 10 മാര്‍ക്കുമാണ് റിയാസ് നല്‍കിയത്. എന്നാല്‍ പല വിഷയങ്ങളിലും തന്റെ അഭിപ്രായപ്രകാരം ബ്ലെസ്ലിക്ക് പൂജ്യം കാഴ്ചപ്പാടാണ് ഉള്ളതെന്നാണ് റിയാസ് പറയുന്നത്.
